Sections

യൂണിഫോം, ഈർക്കിൽ ചൂൽ, റെയിൻ കോട്ട്, പുതപ്പ്, റബർ ഗ്ലൗസ് തുടങ്ങിയ വിതരണം ചെയ്യൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Oct 07, 2025
Reported By Admin
Tenders have been invited for the distribution of uniforms, brooms, raincoats, blankets, rubber glov

ഈർക്കിൽ ചൂൽ, റെയിൻ കോട്ട്, യൂണിഫോം, പുതപ്പ്, റബർ ഗ്ലൗസ് ടെൻഡർ ക്ഷണിച്ചു

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിൽ ആവശ്യമായ ശുചീകരണ ഉപകരണങ്ങളും വിശുദ്ധി സേനാംഗങ്ങൾക്ക് വേണ്ട ഈർക്കിൽ ചൂൽ, റെയിൻ കോട്ട്, യൂണിഫോം, പുതപ്പ്, റബർ ഗ്ലൗസ് തുടങ്ങിയ സാധനസാമഗ്രികളും വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 18 വൈകിട്ട് അഞ്ച്. ഫോൺ: 04734 224827.

വാഹനത്തിനായി റീ ടെൻഡർ

പത്തനംതിട്ട : ജില്ലാ വനിതാ സംരക്ഷണ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ വാഹനത്തിനായി റീ ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ എട്ടിന് ഉച്ചയ്ക്ക് മൂന്ന്. ഫോൺ: 8281999053, 0468 2329053.

ദർഘാസ് ക്ഷണിച്ചു

ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പഴയ കാന്റീൻ കരാറുകാരന്റെ പാചക സാമഗ്രികളും പാത്രങ്ങളും ലേലം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള ഇ-ദർഘാസ് ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ ഒമ്പതിന് വൈകിട്ട് 3:30. ഫോൺ: 0477-2282011.

ടെൻഡർ ക്ഷണിച്ചു

വൈപ്പിൻ ശിശുവികസന പദ്ധതി ഓഫീസ് ഉപയോഗത്തിനായി കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബർ 18-ന് ഉച്ചക്ക് രണ്ടു വരെ. ഫോൺ: 0484 2496656.

യൂണിഫോം സപ്ലൈ ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

ജി.എച്ച്.എസ് മീനടത്തൂർ സ്കൂളിലെ ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുള്ള മുഴുവൻ പെൺകുട്ടികൾക്കും എസ്.സി, ബി.പി.എൽ വിഭാഗം ആൺകുട്ടികൾക്കും രണ്ട് സെറ്റ് യൂണിഫോം സപ്ലൈ ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 16ന് വൈകിട്ട് നാലിനുള്ളിൽ ടെൻഡർ ലഭിക്കണം. ഫോൺ 949529369.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.