Sections

പ്രൊജക്ടർ വിതരണം ചെയ്യൽ, വാഹനം, ബോട്ടുകൾ എന്നിവ വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, May 10, 2025
Reported By Admin
Tenders invited for works such as distribution of projectors, provision of vehicles and boats on ren

പ്രൊജക്ടർ ക്വട്ടേഷൻ ക്ഷണിച്ചു

കതിരൂർ ജി വി എച്ച് എസ് സ്കൂളിലെ ജി എസ് ടി അസിസ്റ്റന്റ് ലാബുകളിലേക്ക് പ്രൊജക്ടർ എത്തിച്ചുനൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 9947408444.

വാഹനം വാടകയ്ക്ക് നൽകാൻ ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന്റെ പന്തളം-രണ്ട് ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് ഒരു വർഷത്തെ ഉപയോഗത്തിനായി കരാറടിസ്ഥാനത്തിൽ വാഹനം (ഡ്രൈവർ ഇല്ലാതെ) വാടകയ്ക്ക് നൽകാൻ വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മെയ് 23 പകൽ 12. ഫോൺ : 04734 292620, 262620.

ബോട്ടുകൾ വാടക വ്യവസ്ഥയിൽ ക്വട്ടേഷൻ ക്ഷണിച്ചു

ട്രോൾബാൻ കാലയളവിൽ കടൽ പട്രോളിങ്ങിനും രക്ഷാ പ്രവർത്തനങ്ങൾക്കുമായി 51 അടിയിൽ കൂടുതൽ നീളമുള്ളതും സ്റ്റീൽബോഡി നിർമിതവും അഞ്ച് വർഷത്തിൽത്താഴെ പഴക്കമുള്ളതും മതിയായ രേഖകളുള്ളതുമായ രണ്ട് ബോട്ടുകൾ വാടക വ്യവസ്ഥയിൽ ഏറ്റെടുക്കുന്നതിന് ബോട്ടുടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 19 ന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷൻ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 04972732487, 9496007039.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.