- Trending Now:
കാഞ്ഞിരപ്പള്ളി ഐ.ടി.ഡി. പ്രോജക്ട് ഓഫീസിനുകീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ മണിക്കൂറിൽ 1000 ചപ്പാത്തികൾ ഉണ്ടാക്കാൻ ശേഷിയുള്ള ചപ്പാത്തി നിർമാണ യന്ത്രം സ്ഥാപിക്കുന്നതിന് താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ / സർക്കാർ ഏജൻസികൾ / വ്യക്തികൾ എന്നിവരിൽ നിന്ന് ഓൺലൈൻ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് പ്രമാണങ്ങളും ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ജൂൺ എട്ടിന് വൈകുന്നേരം നാലുവരെ വെബ്സൈറ്റ് വഴി ദർഘാസ് സമർപ്പിക്കാം. അന്നേദിവസം വൈകീട്ട് 4.30-ന് തുറക്കും. വിശദവിവരത്തിന് ഫോൺ: 04828 202751.
കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജിലെ എൻവയോൺമെന്റൽ എഞ്ചിനീയറിങ്ങ് ലാബിലേക്ക് മഫിൾ ഫർനേസ് വാങ്ങുന്നതിന് മുദ്രവെച്ച ക്വട്ടേഷൻ ക്ഷണിച്ചു. മെയ് 30 ന് ഉച്ചയ്ക്ക് 12.30 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.gcek.ac.in ഫോൺ: 04972780226.
[15150]
കേരള സംസ്ഥാന ഭവന നിർമാണ ബോർഡ് കണ്ണൂർ ഡിവിഷന് കീഴിൽ തളിപ്പറമ്പ് കുറ്റിയേരിയിൽ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിക്കുന്ന പ്രവൃത്തിക്കായി ടെണ്ടർ ക്ഷണിച്ചു. ഇ മെയിൽ: kshbkannur3@gmail.com ഫോൺ: 0497 2707671.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.