- Trending Now:
ആലത്തൂർ താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ലാബ്, ബ്ലഡ് ബാങ്ക്, എന്നിവിടങ്ങളിലേക്ക് ആവശ്യമായ ലാബ് റീ ഏജന്റ്സ് ആൻഡ് കൺസ്യൂമബിൾസ് ഒരു വർഷത്തേക്ക് വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. അവസാന തിയതി ജൂൺ 23 വൈകിട്ട് ആറുമണി. നടപടി ക്രമങ്ങൾ www.etender.kerala.gov.in ൽ ലഭിക്കുമെന്ന് സൂപ്രണ്ട് ഇൻ ചാർജ് അറിയിച്ചു. ഇ ടെൻഡർ നമ്പർ ബി / 1042 / 2025, ഐ ഡി - 2025_DHS_768601_1. ഡയാലിസിസ് യൂണിറ്റിലേക്ക് റീ ഏജന്റ്സ് ആൻഡ് കൺസ്യൂമബിൾസ് വിതരണ ചെയ്യുന്നതിന് ജൂൺ 24 വൈകിട്ട് ആറുമണിവരെയും അപേക്ഷിക്കാം. ഇ ടെൻഡർ നമ്പർ ബി/4922/2025, ഐ ഡി -2025_DHS_768823_1 ഫോൺ:0492 2224322.
വനിത ശിശു വികസന വകുപ്പിന് കീഴിൽ കഞ്ഞിക്കുഴി ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള ചേർത്തല തെക്ക് പഞ്ചായത്തിലെ സെക്ടര് ഒന്ന്, രണ്ട്, കടക്കരപ്പള്ളി പഞ്ചായത്ത്, ചേർത്തല മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലെ അങ്കണവാടികളിലേക്ക് ആവശ്യമായ പാൽ, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് പ്രാദേശിക ക്ഷീര സൊസൈറ്റികൾ, മിൽമ, ക്ഷീര കർഷകർ, കുടുംബശ്രീ സംരംഭകർ, കെപ്കോ, മറ്റ് പ്രാദേശിക മുട്ട വിതരണക്കാർ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 21 ഉച്ചക്ക് രണ്ട് മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0478 2810043.
വനിത ശിശു വികസന വകുപ്പിന് കീഴിൽ ചേർത്തല ഗാന്ധി ബസാർ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ ഉപയോഗത്തിന് 2025-26 സാമ്പത്തിക വർഷം ഒരു വർഷകാലയളവിലേക്ക് വാഹനം വാടകക്ക് ലഭ്യമാക്കുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 14 ഉച്ചക്ക് രണ്ട് മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0478 2810043.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.