- Trending Now:
നെന്മാറ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ആവശ്യങ്ങൾക്കായി ഒരു വർഷ കാലയളവിലേയ്ക്ക് വെറ്റ് ലീസ് വ്യവസ്ഥയിൽ കരാർ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് താൽപര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 23 ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറക്കും. ഫോൺ: 04923 241419
ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിങ് കോളേജിൽ സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിലേക്ക് സിമന്റ്/അഗ്രെഗേറ്റ്/ബ്രിക്സ് എന്നിവയും മരം ഉരുപ്പടികൾ വിതരണം ചെയ്യുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. സിമന്റ് ഉൾപ്പെടുന്ന ക്വട്ടേഷനുകൾ ഒക്ടോബർ 21 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഒക്ടോബർ 22 ന് വൈകീട്ട് മൂന്നിന് ക്വട്ടേഷനുകൾ തുറക്കും. മരം ഉരുപ്പടികളുടെ വിതരണത്തിനുള്ള ക്വട്ടേഷനുകൾ ഒക്ടോബർ 17 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഒക്ടോബർ 18ന് വൈകീട്ട് ലഭിച്ച ക്വട്ടേഷനുകൾ മൂന്നിന് തുറക്കും. ഫോൺ-0466 2260565, 9400006412.
ഗവ. വിക്ടോറിയ കോളേജിൽ പുതിയതായി നിർമ്മാണം പൂർത്തീകരിച്ച ജനറൽ ലൈബ്രറിയുടെ ഇന്റീരിയർ വർക്ക് ചെയ്യുന്നതിനായി ടെന്ഡർ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ 30 ന് വൈകീട്ട് മൂന്ന് വരെ രജിസ്ട്രേഡ് പോസ്റ്റിലൂടെ തപാലിൽ സ്വീകരിക്കും. ലഭ്യമായ ടെൻഡറുകൾ അന്നേ ദിവസം വൈകീട്ട് 3.30 ന് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2576773.
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന ആർ.എസ്.ബി.വൈ, ആർ.ബി.എസ്.കെ, ജെ.എസ്.എസ്.കെ, ആരോഗ്യകിരണം എസ്.ടി, മെഡിസെപ്പ് തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ഡോക്ടർമാർ നിർദേശിക്കുന്നതും എന്നാൽ ആശുപത്രിയിൽ ലഭ്യമല്ലാതെ വന്നേക്കാവുന്നതുമായ യുഎസ്ജി, എംആർഐ, എക്കോ, ഇഇജി, എൻഡോസ്കോപ്പി തുടങ്ങിയ ടെസ്റ്റുകൾ റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ ചെയ്യുന്നതിന് സമീപത്തുള്ള സ്ഥാപനങ്ങൾ, ആശുപത്രി, ലബോറട്ടറി തുടങ്ങിയവയിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. മുദ്രവെച്ച ദർഘാസുകൾ ഒക്ടോബർ 24 വൈകിട്ട് അഞ്ചിനകം നൽകണം. ഫോൺ-04935 240264.
മലപ്പുറം ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിലേക്ക് 2025 ഒക്ടോബർ മുതൽ 2026 നവംബർ വരെയുളള കാലയളവിൽ വിവിധ ഓഫ്സെറ്റ് ലേസർ പ്രിന്റിംഗ്, ബോർഡ്, മറ്റ് അനുബന്ധ പ്രിന്റിംഗ് പ്രവൃത്തികൾ എന്നിവ റണ്ണിങ് കോൺട്രാക്റ്റ് വഴി നൽകുന്നതിന് മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 27. കൂടുതൽ വിവരങ്ങൾക്ക് 8589050075.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.