- Trending Now:
- Cough syrups
- Wipro
- syrup
സംയോജിത ശിശുവികസന സേവന പദ്ധതിയുടെ ഭാഗമായി പള്ളം അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ സെപ്റ്റംബർ മുതൽ 2025 ഓഗസ്റ്റ് വരെ ഒരു വർഷത്തേക്ക് വാഹനം (ജീപ്പ് /കാർ)വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽനിന്ന് ടെണ്ടർ ക്ഷണിച്ചു. ഓഗസ്റ്റ് 22ന് ഉച്ചകഴിഞ്ഞ് രണ്ടിനകം ദർഘാസ് നൽകണം. അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ടെണ്ടർ തുറക്കും. വിശദവിവരത്തിന് ഫോൺ: 9961124296.
വനിതാ പ്രൊട്ടക്ഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് എ.സി. വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വ്യക്തികൾ/ഏജൻസികളിൽനിന്ന് ടെണ്ടർ ക്ഷണിച്ചു. ഓഗസ്റ്റ് 22 ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ടെണ്ടർ സമർപ്പിക്കാം. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ടെണ്ടർ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2300955.
കോട്ടയം നഗരസഭയുടെ അങ്കണവാടി പോഷകാഹാര പദ്ധതിയുടെ ഭാഗമായി കുമാരനല്ലൂർ, നാട്ടകം, കോട്ടയം ടൗൺ മേഖലകളിലെ അങ്കണവാടികളിൽ ഭക്ഷണസാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതിന് സ്വന്തമായി വാഹനമുള്ളവരിൽ നിന്ന് പള്ളം അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസർ പുനർദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് 21 ന് ഉച്ചയ്ക്ക് രണ്ടുവരെ ദർഘാസ് സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ദർഘാസ് തുറക്കും. വിശദവിവരത്തിന് ഫോൺ: 9961124296.
കണ്ണൂർ ഗവ എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വകുപ്പിൽ റാക്കുകൾ/ഷെൽഫുകൾ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 17 ന് ഉച്ചക്ക് 12.30 വരെ, കൂടുതൽ വിവരങ്ങൾക്ക് ഗവ എഞ്ചിനീയറിംഗ് കോളേജ് വെബ് സൈറ്റ് (www.gcek.ac.in) സന്ദർശിക്കുക. ഫോൺ 0497 2780226.
ആലപ്പുഴ മെഡിക്കൽ കോളജിലെ സെൻട്രൽ ലൈബ്രറിയിലേക്ക് ആവശ്യമായ ലൈബ്രറി ബുക്കുകൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ആഗസ്റ്റ് 21 ന് ഉച്ചയ്ക്ക് ഒരുമണിവരെ സ്വീകരിക്കും. ഫോൺ 0477 2282015.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.