- Trending Now:
വെള്ളാങ്ങല്ലൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഒരു വർഷത്തേക്ക് ഉപയോഗിക്കുന്നതിനായി പ്രതിമാസം പരമാവധി 1500 കി.മീറ്റർ ദൂരം യാത്ര ചെയ്യുവാൻ കഴിയുന്ന തരത്തിലുള്ള കരാർ വാഹനം (ഡ്രൈവർ ഉൾപ്പെടെ) കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുവാൻ താൽപ്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ഒക്ടോബർ 25-ന് ഉച്ചയ്ക്ക് രണ്ട് മണി വരെ ടെണ്ടർ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0480 2865916.
മണ്ണുത്തി സംസ്ഥാന ബയോ കൺട്രോൾ ലാബിൽ ജൈവ നിയന്ത്രണ ഘടകങ്ങളുടെ ഉത്പാദനത്തിനായി സ്ഥാപിച്ചിട്ടുള്ള ഹൈടെൻഷൻ വൈദ്യുതി ഇൻസ്റ്റലേഷനുകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും പരിപാലനത്തിനുമുള്ള വാർഷിക പരിപാലന കരാറിനായി ടെണ്ടർ ക്ഷണിച്ചു. നവംബർ പത്തിന് ഉച്ചയ്ക്ക് 12.30 വരെ ടെണ്ടർ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. വെബ്‌സൈറ്റ്: www.kerala.gov.in. ഫോൺ: 0487 2374605.
കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ് ഉപയോഗത്തിന് കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ, ഡീസൽ സഹിതം വാഹനം (2016 അല്ലെങ്കിൽ അതിന് ശേഷമോ ഉളള മോഡൽ, 04 സീറ്റ് വാഹനം/ബൊലേറോ അഭികാമ്യം) ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 24 വൈകിട്ട് നാലുവരെ. ഫോൺ : 0468 2221807.
പത്തനംതിട്ട ദാരിദ്ര്യ ലഘൂകരണ വിഭാഗം പിഎംഎവൈ ജില്ലാതല പ്രൊജക്ട് മാനേജ്മെന്റിലെ ഔദ്യോഗികാവശ്യങ്ങൾക്ക് 2017ലോ അതിനുശേഷമോ ഉളള ടാക്സി രജിസ്ട്രേഷനുളള വാഹന ഉടമകളിൽ നിന്ന് പ്രതിമാസ വാടക നിരക്കിൽ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 21 ഉച്ചയ്ക്ക് രണ്ടുവരെ. ഫോൺ :0468 2962686.
നാലാംഘട്ട ഡിജിറ്റൽ സർവേ നടക്കുന്ന കോതനല്ലൂർ,ഏറ്റുമാനൂർ,ഇളങ്ങുളം വില്ലേജുകളിലേക്ക് ജീവനക്കാരുടെ യാത്രയ്ക്കും സർവ്വേ ഉപകരണങ്ങൾ എത്തിക്കുന്നതിനും ടാക്സി പെർമിറ്റുള്ള വാഹനങ്ങൾ മാസവാടകയ്ക്ക് ലഭ്യമാക്കുനന്തിനായി വ്യക്തികൾ, വാഹന ഉടമകൾ, സ്ഥാപനങ്ങൾ എവന്നിവയിൽനിന്ന് റീസർവ്വേ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 30ന് ഉച്ചകഴിഞ്ഞ് മൂന്നു മണി. ക്വട്ടേഷനുകൾ അന്നേദിവസം 3.30ന് തുറക്കും. വിശദവിവരത്തിന് ഫോൺ- 9747946564.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.