- Trending Now:
ഭരണിക്കാവ് ഐ.സി.ഡി.എസ്. ഓഫീസ് പരിധിയിലുള്ള 4 പഞ്ചായത്തുകളിലെ 119 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമുള്ള പാൽ, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 23 ന് ഉച്ചയ്ക്ക് 2 മണി. ഫോൺ:9446853900.
ആലപ്പുഴ സർക്കാർ നഴ്സിങ് കോളേജിലെ ഒ.ബി.ജി നഴ്സിങ് (എം.സി.എച്ച്) ലാബിലേക്കാവശ്യമായ സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ പ്രിൻസിപ്പൽ, ആലപ്പുഴ സർക്കാർ നേഴ്സിങ് കോളേജ് എന്ന മേൽ വിലാസത്തിൽ ലഭ്യമാക്കണം. അവസാന തീയതി ഒക്ടോബർ 24 രാവിലെ 11 മണി. ഫോൺ 0477 2283365.
ആലപ്പുഴ സർക്കാർ നഴ്സിങ് കോളേജിലെ കമ്പ്യൂട്ടറുകൾക്കും പ്രിന്ററുകൾക്കും ആനുവൽ മെയിന്റനൻസ് കരാർ (എ.എം.സി) എടുക്കുന്നതിലേക്കായി ക്വട്ടേഷൻ ക്ഷണിച്ചു.ക്വട്ടേഷനുകൾ പ്രിൻസിപ്പൽ, ആലപ്പുഴ സർക്കാർ നേഴ്സിങ് കോളേജ് എന്ന മേൽ വിലാസത്തിൽ ലഭ്യമാക്കണം. അവസാന തീയതി ഒക്ടോബർ 24 രാവിലെ 11 മണി. ഫോൺ 0477 2283365.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പാലക്കാട് ജില്ലാ കാര്യാലയത്തിലെ കമ്പ്യൂട്ടറുകളുടെ വാർഷിക മെയിന്റനൻസ് കോൺട്രാക്റ്റിനായി (Annual Maintenance Contract - AMC) ക്വട്ടേഷനുകൾ ക്ഷണിച്ചു. 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെയുള്ള ഒരു വർഷത്തേക്കാണ് ക്വട്ടേഷനുകൾ ക്ഷണിച്ചിരിക്കുന്നത്. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 29 ന് രാവിലെ 10.30 വരെ. ക്വട്ടേഷനുകൾ ഒക്ടോബർ 29 ന് രാവിലെ 11 മണിക്ക് തുറക്കും. കൂടുതൽ വിവരങ്ങൾ എൻവയോൺമെന്റൽ എഞ്ചിനീയർ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ ഓഫീസ്, ജില്ലാ പഞ്ചായത്ത് ഓഫീസിനടുത്ത്, പാലക്കാട്-678001 എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 0491 3522360.
എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ നിശ്ചിത നിരക്കിൽ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻട്രൻസ് കൗണ്ടർ വരെയും തിരിച്ച് എൻട്രൻസ് കൗണ്ടർ പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിനായി ടെൻഡർ ക്ഷണിച്ചു. ടാക്സി പെർമിറ്റ് ഉള്ള ടൂറർ ടൈപ്പ് ജീപ്പ്, ക്യാബിൻ ടൈപ്പ് മോട്ടോർ ക്യാബ് ഉടമസ്ഥരായ പട്ടികവർഗ്ഗ വ്യക്തികളിൽ നിന്നുമാണ് ടെൻഡർ ക്ഷണിച്ചത്. ടെൻഡറുകൾ നവംബർ 18 വൈകിട്ട് അഞ്ചിനകം പൂക്കോട് കേരള ആനിമൽ സയൻസ് ആൻറ് വെറ്ററിനറി യൂണിവേഴ്സിറ്റിക്ക് സമീപമുള്ള എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിൽ നേരിട്ട് നൽകേണ്ടതാണ്.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേ ഫിഷറീസ് വകുപ്പിന്റെ ബയോഫ്ലോക്ക് ഫിഷ് ഫാമിങ്ങ് നടത്തുന്നതിനായി ഏഴ് ബയോഫ്ലോക്ക് ടാങ്കുകൾ നിർമിക്കാൻ താത്പ്പര്യമുള്ള പ്രവർത്തി പരിചയുമുള്ള സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ 31 വൈകിട്ട് അഞ്ചിനകം പൂക്കോട് കേരള ആനിമൽ സയൻസ് ആൻറ് വെറ്ററിനറി യൂണിവേഴ്സിറ്റിക്ക് സമീപമുള്ള എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിൽ നേരിട്ട് നൽകേണ്ടതാണ്.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.