Sections

ജിം ഉപകരണങ്ങൾ, വാദ്യോപകരണങ്ങൾ, ഭക്ഷണം എന്നിവ വിതരണം ചെയ്യൽസ്റ്റേജ് ഡെക്കറേഷൻ, ചെയർ, ടേബിൾ, ലൈറ്റ് ആന്റ് സൗണ്ട് സൗകര്യങ്ങൾ ഒരുക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Oct 15, 2025
Reported By Admin
Tenders have been invited for the provision of gym equipment, musical instruments, food, stage decor

ജിം ഉപകരണം ടെൻഡറുകൾ ക്ഷണിച്ചു

കപ്പടകുന്നേൽ അങ്കണവാടിയോടനുബന്ധിച്ച് ഉഴവൂർ ബ്ളോക്ക് പഞ്ചായത്തിന്റെ വനിത ഓപ്പൺ ജിം ഉപകരണം വാങ്ങുന്നതിനായി ഉഴവൂർ ശിശു വികസന ഓഫീസ് ടെൻഡറുകൾ ക്ഷണിച്ചു. ഒക്ടോബർ 21 രണ്ടു മണി വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം മൂന്നു മണിക്ക് തുറക്കും. കൂടുതൽ വിവരങ്ങൾ കോഴായിൽ പ്രവർത്തിക്കുന്ന ഉഴവൂർ ഐ.സി.ഡി.എസ്. പ്രോജക്ട് കാര്യാലയത്തിൽ നിന്നു ലഭിക്കും. ഫോൺ: 9446120515.

കാർ വാടകയ്ക്ക് റീടെൻഡർ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തൊടുപുഴ ഐസിഡിഎസ് പ്രോജക്ടിലെ 142 അങ്കണവാടികളിൽ സന്ദർശനം നടത്തുന്നതിനും മറ്റ് ഓഫീസ് ആവശ്യത്തിനുമായി ഒരു വർഷത്തേയ്ക്ക് കാർ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികളിൽ നിന്നും മത്സര സ്വഭാവമുള്ള റീടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 22 ന് ഉച്ചയ്ക്ക് 1.15 വരെ സ്വീകരിക്കും. അന്നേദിവസം 3 മണിക്ക് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് കോലാനി, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലുള്ള ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ 04862-221860, 8547357395.

സ്റ്റേജ് ഡെക്കറേഷൻ, ചെയർ, ടേബിൾ, ലൈറ്റ് ആന്റ് സൗണ്ട്, ഭക്ഷണം ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് ഒക്ടോബർ 25ന് മാനന്തവാടിയിൽ സംഘടിപ്പിക്കുന്ന വിഷൻ 2031 സെമിനാറിൽ സ്റ്റേജ് ഡെക്കറേഷൻ, ചെയർ, ടേബിൾ, ലൈറ്റ് ആന്റ് സൗണ്ട്, ഭക്ഷണം എന്നീ സൗകര്യങ്ങൾ ഒരുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 18ന് വൈകിട്ട് 3.30 വരെ മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ ക്വട്ടേഷനുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ഫോൺ- 04935 240210

കാർ ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു

ശുചിത്വ മിഷൻ മാലിന്യ സംസ്കരണം ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ആവശ്യത്തിന് പ്രതിമാസ വാടക നിരക്കിൽ കാർ ലഭ്യമാക്കാൻ താത്പര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. 2020ന് ശേഷമുള്ള മോഡൽ വാഹനം ഒരു വർഷത്തേക്കാണ് വേണ്ടത്. ഒക്ടോബർ 22 വൈകുന്നേരം 4 മണിക്ക് മുമ്പ് ക്വട്ടേഷനുകൾ ജില്ലാ ശുചിത്വ മിഷൻ ഓഫീസിൽ ലഭിക്കണം. ഫോൺ - 04936 203223.

വാദ്യോപകരണങ്ങൾ ടെണ്ടർ ക്ഷണിച്ചു

പട്ടികജാതി യുവജന ഗ്രൂപ്പുകൾക്ക് വാദ്യോപകരണങ്ങൾ വാങ്ങി നൽകുന്നതിനുള്ള ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം വാദ്യോപകരണങ്ങൾ വിതരണം ചെയ്യാൻ തയ്യാറുള്ളവരിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ചെണ്ട, ഇലത്താളം, ദുമ്പട്ട്, ജോട്മറ, ജമ്പ, തകിൽ, മരം, റിഥം ബോർഡ്, വടിചിലമ്പ്, കൊമ്പ്, കുഴൽ, ചെണ്ടക്കോൽ, തമ്പോലം ട്യൂണർ, പറച്ചെണ്ട, തുടി, ചിലമ്പ്, ഇടങ്ങാൾ മേളചെണ്ട എന്നിവയാണ് ആവശ്യം. ടെണ്ടറുകൾ ഒക്ടോബർ 24നകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. ഫോൺ - 0493 203824

കാർ ടെണ്ടർ

കണ്ണൂർ: വുമൺ പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയത്തിലേക്ക് ടാക്സി പെർമിറ്റുള്ള കാർ ഒരു വർഷത്തേക്ക് വാടകയ്ക്ക് നൽകുന്നതിന് വ്യക്തികൾ / സ്ഥാപനങ്ങളിൽനിന്നും ടെണ്ടർ ക്ഷണിച്ചു. ഒക്ടോബർ 30 ന് ഉച്ചയ്ക്ക് രണ്ട്മണി വരെ ടെണ്ടർ സ്വീകരിക്കും. ഇ മെയിൽ: wpoknr2018@gmail.com, ഫോൺ: 828199906.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.