- Trending Now:
വനിതാ ശിശുവികസന വകുപ്പിന് കീഴിലെ എറണാകുളം ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെ പരിധിയിൽ വരുന്ന അമ്പത് പേർ അടങ്ങുന്ന അങ്കണവാടി ഹെൽപ്പർമാർക്ക് മൂന്ന് ബാച്ചുകളിലായി പരിശീലനം നൽകുന്നതിലേക്കായി ക്ലാസ് മുറി, താമസം, ഭക്ഷണം, വെള്ളം ഇലക്ട്രിസിറ്റി, ഇന്റർനെറ്റ് എന്നിവ ലഭ്യമാക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 23 ഉച്ചയ്ക്ക് ഒന്ന് വരെ ടെൻഡറുകൾ സമർപ്പിക്കാം. ഫോൺ: 0484-2423934.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പകൽവീടിലേക്ക് പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരം ലഘു ഭക്ഷണം എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. കുടുംബശ്രീ, വനിതാ സംരഭങ്ങൾക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ശിശു വികസന പദ്ധതി ഓഫീസറുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 9495841372.
ചവറ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ തേവലക്കര, പന്മന, ചവറ പഞ്ചായത്തുകളിലെ 133 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം പാൽ, മുട്ട വിതരണം ചെയ്യുന്നതിനും നീണ്ടകര പഞ്ചായത്തിലെ 17 അങ്കണവാടികളിൽ മുട്ട ലഭ്യമാക്കുന്നതിനും റീ ടെൻഡറുകൾ ക്ഷണിച്ചു. ഒക്ടോബർ 23 ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഫോൺ: 9656714320.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.