- Trending Now:
വൈക്കം മറവൻതുരുത്തിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ തഹസിൽദാർ,പൊന്നുംവില (കിഫ്ബി) ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തിൽ ജൂൺ ഒന്ന് മുതൽ 11 മാസത്തേയ്ക്ക് മോട്ടോർ ക്യാബ് വാഹനം ഡ്രൈവർ ഉൾപ്പെടെ ഓടിക്കുന്നതിനായി ടെൻഡർ ക്ഷണിച്ചു. മേയ് 23-ന് വൈകുന്നേരം മൂന്നുവരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേ ദിവസം വൈകുന്നേരം നാലിന് തുറക്കും.
പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകാൻ ക്വട്ടേഷൻ ക്ഷണിച്ചു. ലൈറ്റ് മോട്ടോർ വാഹന ഉടമകൾ മെയ് 25 ഉച്ച രണ്ടിനകം പള്ളിക്കുന്ന് വെറ്ററിനറി ആശുപത്രിയിൽ ക്വട്ടേഷൻ നൽകണം. വിശദ വിവരങ്ങൾക്ക് പള്ളിക്കുന്ന് മൃഗാശുപത്രിയുമായി ബന്ധപ്പെടണം.
വൈത്തിരി, സുൽത്താൻ ബത്തേരി, മാനന്തവാടി താലൂക്കുകളിലെ സപ്ലൈകോ ഡിപ്പോകളിലേക്കും വിവിധ ഔട്ട്ലെറ്റുകളിലേക്കും സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള അരിയും അങ്കണവാടികൾക്കുള്ള അരിയും മീനങ്ങാടി എഫ്സിഐയിൽ നിന്ന് സ്റ്റോക്ക് എടുത്ത് വിതരണം നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മെയ് 26 വൈകിട്ട് മൂന്നിനകം കല്പറ്റ ഡിപ്പോയിൽ നേരിട്ടോ അല്ലാതെയോ എത്തിക്കണം. ഫോൺ: 04936 202875, 9447975273.
ലാബ് റീ ഏജന്റുകൾ, മിനി സെൻട്രിഫ്യൂജ് തുടങ്ങിയവ ലഭ്യമാക്കുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു... Read More
ഐ.സി.ഡി.എസ് ശ്രീകൃഷ്ണപുരം പ്രൊജക്ട് ഓഫീസ് പരിധിയിലെ അങ്കണവാടികളിലേക്ക് പ്രവേശനോത്സവത്തിനാവശ്യമായി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അടങ്കൽ തുകയായി 531 രൂപ അടയ്ക്കണം. ക്വട്ടേഷൻ മെയ് 25ന് രാവിലെ 11 മണിവരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾ ശ്രീകൃഷ്ണപുരം ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും. ഫോൺ: 8282999237, 0466 2261026.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.