Sections

സർജിക്കൽ സാധനങ്ങൾ വിതരണം ചെയ്യൽ ഭക്ഷണ-ഭക്ഷ്യേതര വസ്തുക്കൾ വിതരണം ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Apr 04, 2024
Reported By Admin
Tenders Invited

സർജിക്കൽ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് ഇ.എസ്.ഐ ആശുപത്രിയിലേക്ക് ചികിത്സ തേടിയെത്തുന്ന ഇ.എസ്.ഐ ഗുണഭോക്താക്കൾക്കും അവരുടെ ആശ്രിതർക്കും ഇനിയുള്ള മൂന്നു മാസങ്ങളിലേക്ക് ആവശ്യമായ സർജിക്കൽ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും നിരക്കുകൾ രേഖപ്പെടുത്തിയ മത്സരാടിസ്ഥാനത്തിലുള്ള സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 16ന് ഉച്ചയ്ക്ക് രണ്ട്. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് ക്വാട്ടേഷൻ തുറക്കും. ക്വട്ടേഷൻ സൂപ്രണ്ട്, ഇ.എസ്.ഐ ആശുപത്രി, ജൈനിമേട്, വടക്കന്തറ പി.ഒ, പാലക്കാട് 678012 എന്ന വിലാസത്തിൽ അയക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0491-2500134.

ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു

ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് ഇ.എസ്.ഐ ആശുപത്രിയിലേക്ക് 2024 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് ആവശ്യമായ ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും നിരക്കുകൾ രേഖപ്പെടുത്തിയ മുദ്രവച്ച മത്സരാടിസ്ഥാനത്തിലുള്ള സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചു. ഏപ്രിൽ 16ന് ഉച്ചയ്ക്ക് 12നകം ദർഘാസുകൾ സമർപ്പിക്കണം. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് ദർഘാസുകൾ തുറക്കും. 2023 നവംബർ ഒന്നിന് ശേഷമുള്ള ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്നും ലഭിച്ച സോൾവൻസി സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ അസ്സൽ പകർപ്പും സഹിതം സൂപ്രണ്ടിന് നൽകി ആവശ്യമായ ദർഘാസ് ഫോറവും മറ്റ് അനുബന്ധ രേഖകളും വാങ്ങാമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0491-2500134.

ഭക്ഷണം വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ചു

ജനനി ശിശു സുരക്ഷ കാര്യക്രം പ്രകാരം മലപ്പുറം താലൂക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്ന ഗർഭിണികൾക്കും അമ്മമാർക്കും ഒരു വർഷത്തേക്ക് റണ്ണിങ് കോൺട്രാക്ട് വഴി ഭക്ഷണം വിതരണം ചെയ്യാൻ താല്പര്യമുള്ളവരിൽ നിന്നും റീ-ടെണ്ടർ ക്ഷണിച്ചു. ഏപ്രിൽ ഒമ്പത് രാവിലെ 11 വരെ ടെണ്ടർ ഫോറം ലഭിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ന് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0483-2734866.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.