Sections

വീണ്ടും പണി തരാനൊരുങ്ങി ടെലികോം കമ്പനികള്‍ 

Saturday, Jun 04, 2022
Reported By admin
telecom

ഒരു ഉപഭോക്താവില്‍ നിന്ന് കമ്പനിക്ക് ലഭിക്കുന്ന ശരാശരി വരുമാനത്തില്‍ പതിനഞ്ച് മുതല്‍ 20 ശതമാനം വരെ വര്‍ധനയാണ് ലക്ഷ്യമിടുന്നത്

 

വീണ്ടും പണി തരാനൊരുങ്ങി ടെലികോം കമ്പനികള്‍. രാജ്യത്ത് ടെലികോം നിരക്കുകള്‍ വീണ്ടും ഉയര്‍ന്നേക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ നിരക്ക് വര്‍ധന നിലവില്‍ വന്നേക്കും. 2023ല്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 20 മുതല്‍ 25 ശതമാനം വരെ വരുമാന വര്‍ധനയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. 

ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടാണ് നിരക്ക് വര്‍ധനയെക്കുറിച്ചുള്ള സൂചന നല്‍കുന്നത്. ഒരു ഉപഭോക്താവില്‍ നിന്ന് കമ്പനിക്ക് ലഭിക്കുന്ന ശരാശരി വരുമാനത്തില്‍ പതിനഞ്ച് മുതല്‍ 20 ശതമാനം വരെ വര്‍ധനയാണ് ലക്ഷ്യമിടുന്നത്. നെറ്റ്വര്‍ക്ക് സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും പുതിയ സ്‌പെക്ട്രം വാങ്ങുകയും ചെയ്യണമെങ്കില്‍ നിരക്ക് വരുമാനം വര്‍ധിപ്പിക്കുക തന്നെ വേണമെന്ന നിലപാടിലാണ് കമ്പനികള്‍. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.