- Trending Now:
കൊച്ചി: ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് ഒക്ടോബർ 2025ൽ ആഭ്യന്തരവും അന്താരാഷ്ട്രവുമായ വിപണികളിൽ 37,530 വാണിജ്യ വാഹനങ്ങൾ വിറ്റു. കഴിഞ്ഞ വർഷം ഇതേ മാസത്തിലെ 34,259 യൂണിറ്റുകളെ അപേക്ഷിച്ച് കമ്പനി 10% വളർച്ചയാണ് കൈവരിച്ചത്.
കമർഷ്യൽ വാഹന വിഭാഗങ്ങളിൽ, ഹെവി കമർഷ്യൽ ട്രക്കുകൾ 10,737 യൂണിറ്റ് (7% വളർച്ച), ഇന്റർമീഡിയറ്റ് & ലൈറ്റ് കമർഷ്യൽ ട്രക്കുകൾ 6,169 യൂണിറ്റ് (6% വളർച്ച), പാസഞ്ചർ കാരിയേഴ്സ് 3,184 യൂണിറ്റ് (12% വളർച്ച), പിസിവി കാർഗോയും പിക്കപ്പുകളും 15,018 യൂണിറ്റ് (7% വളർച്ച) എന്നിങ്ങനെയാണ് വിൽപ്പന.
ആഭ്യന്തര വിപണിയിൽ 35,108 യൂണിറ്റ് വിറ്റപ്പോൾ, അന്താരാഷ്ട്ര വിപണിയിൽ 2,422 യൂണിറ്റ് വിറ്റു. 56% വളർച്ചയോടെ. എം.എച്ച് & ഐ.സി.വി. വിഭാഗത്തിലെ ആഭ്യന്തര വിൽപ്പന 16,624 യൂണിറ്റും ആഭ്യന്തരവും അന്താരാഷ്ട്രവുമായ മൊത്തം വിൽപ്പന 17,827 യൂണിറ്റുമാണ് രേഖപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.