Sections

മഹീന്ദ്ര പുതിയ റോട്ടവേറ്റർ സീരീസ് കേരളത്തിൽ അവതരിപ്പിച്ചു

Saturday, Feb 28, 2026
Reported By Admin
Mahindra Launches New Rotavator Series in Kerala

കൊച്ചി: ഇന്ത്യയിലെ നമ്പർ വൺ ട്രാക്ടർ കമ്പനിയും ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാം മെഷിനറി, റോട്ടവേറ്റർ നിർമാതാക്കളിലൊന്നുമായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ പുതിയ റോട്ടവേറ്റർ സീരീസ് കേരളത്തിൽ അവതരിപ്പിച്ചു.

ആകർഷകമായ പുതിയ രൂപത്തിലും വീതിയേറിയ മാസ്റ്റ് രൂപകൽപ്പനയിലുമാണ് പുത്തൻ റോട്ടവേറ്റർ സീരീസ് എത്തുന്നത്. 4 മുതൽ 9 അടി വരെ വലിപ്പമുള്ള മഹാവേറ്റർ, മഹാവേറ്റർ എച്ച്ഡി എന്നീ ഹെവി ഡ്യൂട്ടി റോട്ടവേറ്റർ വിഭാഗങ്ങളിലാകും ഇവ ലഭ്യമാകുക. കഠിനമായ ജോലികൾക്കും കരുത്തുറ്റ പ്രകടനത്തിനും അനുയോജ്യമായ മോഡലുകളാണിത്.

വിപുലമായ വിപണി പഠനത്തിൻറെയും കർഷകരുടെ പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിലാണ് പുതിയ സീരീസ് വികസിപ്പിച്ചിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള റോട്ടവേറ്ററുകൾ നിലവിലെ മോഡലുകൾക്ക് പകരമായി വരുമെങ്കിലും, വിവിധ തരം കൃഷി രീതികൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി നിലവിലുള്ള മോഡലുകളും മഹീന്ദ്ര തുടർന്നും ലഭ്യമാക്കും.

ത്രിവർണ്ണ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മഹീന്ദ്ര ലിമിറ്റഡ് എഡിഷൻ റോട്ടവേറ്ററുകൾ മെറ്റാലിക് ഓറഞ്ച്, എവറസ്റ്റ് വൈറ്റ്, മെറ്റാലിക് ഗ്രീൻ എന്നീ നിറങ്ങളിൽ പുറത്തിറക്കി. മഹാവേറ്റർ എച്ച്ഡി, സൂപ്പർവേറ്റർ, ഗൈറോവേറ്റർ ഇസഡ്എൽഎക്സ്+ എന്നീ വേരിയൻറുകളിൽ ഈ പ്രത്യേക പതിപ്പ് ലഭ്യമാകും.

തേസ്-ഇ ബ്രാൻഡിന് കീഴിൽ പേറ്റൻറ് നേടിയ ഇൻറലിജൻറ് റോട്ടവേറ്ററും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. ഇതിലെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് കൃഷിയിടത്തിൽ നിന്നുള്ള വിവരങ്ങൾ തത്സമയം മൊബൈൽ ആപ്ലിക്കേഷനിലേക്ക് കൈമാറാൻ സാധിക്കും. ഇത് ആധുനിക സാങ്കേതികവിദ്യയെ പരമ്പരാഗത കൃഷിരീതിയുമായി ബന്ധിപ്പിക്കുകയും കൃത്യതയാർന്ന കൃഷി സാധ്യമാക്കുകയും ചെയ്യും. പഞ്ചാബിലെ നാഭയിലും തെലങ്കാനയിലെ സഹീരാബാദിലുമുള്ള പ്രത്യേക നിർമാണ യൂണിറ്റുകളിൽ നിന്നാണ് പുതിയ സീരീസും എത്തുന്നത്.

മികച്ച പ്രകടനം നൽകുന്നതിനോടൊപ്പം, ട്രാക്ടറുകൾക്കപ്പുറം കർഷകരുടെ ഉപജീവനത്തെ സഹായിക്കുന്ന കാർഷിക ഉപകരണങ്ങളോടുള്ള അവരുടെ ഉടമസ്ഥതാബോധവും അഭിമാനവും ഉയർത്തുന്നതിനും വേണ്ടിയാണ് പുതുതായി രൂപകൽപന ചെയ്ത റോട്ടവേറ്ററുകൾ വികസിപ്പിച്ചിരിക്കുന്നതെന്ന് മഹീന്ദ്ര ഫാം എക്യുപ്മെൻറ് ബിസിനസ് വൈസ് പ്രസിഡൻറ് & ഹെഡ് ഇൻറർനാഷണൽ ഓപ്പറേഷൻസും ഫാം മെഷിനറി ബിസിനസ് ഹെഡുമായ ഡോ. അനുഷ കൊത്തണ്ടരാമൻ പറഞ്ഞു. തുടക്കത്തിൽ 4 മുതൽ 9 അടി വരെ വിഭാഗത്തിൽ ലഭ്യമാകുന്ന ഈ പുതിയ റോട്ടവേറ്ററുകൾ കേരളത്തിലുടനീളമുള്ള മഹീന്ദ്രയുടെ ഡീലർ ശൃംഖലയിലൂടെ ഘട്ടം ഘട്ടമായി കർഷകരിലേക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.