അന്തരീക്ഷ ഊഷ്മാവ് കൂടുന്നതിന് അനുസരിച്ച് ശരീരത്തിനകത്തും പുറത്തും മാറ്റങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചൂട് കൂടുന്നതിന് അനുസരിച്ച് ശരീരം വിയർക്കുകയും ജലാംശം നഷ്ടപ്പെടുകയും ചെയ്യും. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ നിർജലീകരണം ഉണ്ടാവും. ശ്രദ്ധിച്ചില്ലെങ്കിൽ ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ശരീരത്തിലെ ജലാംശം നിലനിർത്താനായാൽ ഒരുപരിധി വരെ വേനൽ ചൂടിനെ പ്രതിരോധിക്കാൻ കഴിയും.
- നിശ്ചിത ഇടവേളകളിൽ വെള്ളം കുടിക്കുന്നതിലൂടെ വിയർപ്പായി നഷ്ടപ്പെടുന്ന ജലാംശം തിരിച്ചെടുക്കാൻ കഴിയും. വെള്ളത്തിന് പുറമെ ഉപ്പിട്ട് നേർപ്പിച്ച കഞ്ഞിവെള്ളം, മോര്, നാരങ്ങവെള്ളം, ജ്യൂസ് എന്നിവയും വളരെയേറെ ഉപകാരപ്രദമാണ്. ജലാംശം കൂടുതലുള്ള പഴവർഗ്ഗങ്ങൾ ധാരാളമായി കഴിക്കുക. ചൂടുകാലത്ത് തണ്ണിമത്തൻ ഏറ്റവും ഉത്തമമാണ്.
- ചർമ സംരക്ഷണത്തിന് വെയിൽ കൊണ്ടു ചർമം കരുവാളിച്ചു പോകാതിരിക്കാൻ സൺസ്ക്രീനുകൾ ഉപയോഗിക്കുന്നതു നല്ലതാണ്. സൺസ്ക്രീനിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ അൾട്രാവയലറ്റ് രശ്മിയിൽ നിന്നും ചർമത്തെ സംരക്ഷിക്കുന്നു. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ശരീരം മൂടിക്കിടക്കുന്ന വസ്ത്രങ്ങൾ തെരഞ്ഞെടുക്കണം. തൊപ്പി, സൺഗ്ലാസ്, കവറോൾ എന്നിവ ധരിക്കുക. പത്തുമണിക്കും മൂന്നുമണിക്കും ഇടയിലുള്ള വെയിൽ കഴിവതും ശരീരത്തിൽ നേരിട്ട് ഏൽക്കാതെ നോക്കണം. ശരീരത്തിലെ ഈർപ്പം നിലനിർത്തുക പ്രധാനമാണ്. ബോഡി ലോഷനുകൾ ഉപയോഗിക്കുന്നത് നല്ലതാണ്.
- സിന്തറ്റിക് വസ്ത്രങ്ങൾ ഒഴിവാക്കുക. കോട്ടൺ വസ്ത്രങ്ങളാണ് ചൂട്കാലത്ത് നല്ലത്. സിന്തറ്റിക് വസ്ത്രങ്ങൾ വിയർപ്പിനെ ആഗിരണം ചെയ്യാത്തതിനാൽ കൂടുതൽ ഉഷ്ണം തോന്നും. ഇളം നിറമുള്ള വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക. ശരീരത്തിൽ ഇറുകിക്കിടക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കണം. വീടിനകത്ത് വളരെ അയഞ്ഞ വസ്ത്രങ്ങൾ മാത്രം ധരിക്കുക.
- വേനൽച്ചൂടിനെ അതിജീവിക്കാൻ കരിക്കിൻവെള്ളം പോലെ അനുയോജ്യമായ മറ്റൊരു പാനീയമില്ല. കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റുകൾ നിങ്ങൾക്ക് ഉന്മേഷം പകരും. മാത്രമല്ല ശരീരോഷ്മാവ് ക്രമീകരിക്കുകയും ചെയ്യും.
- പച്ചക്കറികളിൽ ധാരാളം ജലം അടങ്ങിയിട്ടുണ്ട്. അതിനാൽ സാലഡുകൾ വേനൽക്കാലത്ത് കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. വെള്ളരിക്ക, തക്കാളി മുതലായവ ഉപയോഗിച്ചുള്ള സാലഡും ഒരു ഗ്ലാസ് നാരങ്ങാവെള്ളവും ഉണ്ടെങ്കിൽ നിർജ്ജലീകരണത്തെ തടയാം.
- എളുപ്പം ദഹിക്കുന്ന സൂപ്പുകൾ വീട്ടിൽ തയ്യാറാക്കി കഴിക്കുന്നത് വേനൽച്ചൂടിനെ പ്രതിരോധിക്കാനുള്ള നല്ലൊരു മാർഗ്ഗമാണ്. കഴിയുന്നത്ര പച്ചക്കറികൾ സൂപ്പിൽ ചേർക്കുക.
- മികച്ച വേനൽക്കാല പാനീയമാണ് സംഭാരം. ഇതിന് ശരീരത്തെ തണുപ്പിക്കാനും ദഹനം വേഗത്തിലാക്കാനും കഴിയും. യാത്രയ്ക്കിടയിലും സംഭാരം തിരഞ്ഞെടുക്കുക.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക

വേനൽക്കാല ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.