Sections

വേനൽക്കാല ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Thursday, Mar 21, 2024
Reported By Soumya
Summer skin care tips

വേനൽക്കാലം എന്നു പറയുമ്പോൾ ചൂടും പൊടിയും കാരണം ബുദ്ധിമുട്ടുന്ന ഒരു കാലഘട്ടമാണ്. വേനൽ കാലത്ത് ചർമ്മ സംരക്ഷണം ഒരു വെല്ലുവിളി നിറഞ്ഞതാണ്. വേനൽകാല ചർമ്മസംരക്ഷണത്തിന് സഹായിക്കുന്ന ചില ടിപ്പുകൾ നോക്കാം.

  • വേനൽകാലത്ത് ഗോതമ്പ് ഉല്പന്നങ്ങൾ, സോഡ, വറുത്ത ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ നിയന്ത്രിക്കുക. മധുര പദാർത്ഥങ്ങളും സ്റ്റാർച്ചി ഫുഡും ഒഴിവാക്കുന്നത് മുഖകാന്തിക്കും ആരോഗ്യത്തിനും നല്ലതാണ്. മുഖക്കുരു ചൂടുകുരു എന്നിവ വരാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേനൽക്കാലത്ത് ആവശ്യമാണ്.
  • ചില ആളുകളിൽ പിരിമുറുക്കം മുഖക്കുരുവിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
  • വേനൽകാലത്ത് സൗന്ദര്യവർദ്ധക വസ്തുക്കൾ തിരഞ്ഞടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ചില ഉല്പന്നങ്ങളിലടങ്ങിയിരിക്കുന്ന ചേരുവകൾ മുഖക്കുരുവിന് കാരണമാകാറുണ്ട്.
  • ചൂടത്ത് പുറത്തിറങ്ങിയാൽ ഉടൻ തന്നെ വിയർപ്പ് തുടച്ചു മാറ്റുക. വിയർപ്പിൽ ടോക്സിനും മറ്റ് മാലിന്യങ്ങളും അടങ്ങിയിട്ടുണ്ട്. വിയർപ്പ് ചർമത്തെ സ്വാഭാവികമായി വൃത്തിയാക്കുന്നുണ്ടെങ്കിലും കൃത്യമായ ഇടവേളകളിൽ വിയർപ്പ് തുടച്ച് മാറ്റണം.
  • ചൂടു സമയങ്ങളിൽ ഇടയ്ക്കിടയ്ക്ക് ശുദ്ധജലം ഉപയോഗിച്ച് മുഖം കഴുക്കുന്നതും മുഖക്കുരു തടയുന്നതിന് സഹായകമാണ്.
  • വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത്തരം ഭക്ഷണങ്ങൾ ആൻറിഓക്സിഡൻസിന്റെയും വിറ്റമിന്റെയും കലവറയാണ്. മുഖക്കുരുവിന്റെ പാട് മായ്ച്ച് കളയാൻ സഹായിക്കുന്നതിനൊപ്പം മുഖക്കുരു തടയാനും ഇവ സഹായിക്കുന്നു.
  • വേനൽക്കാലത്ത് ചുറുചുറുക്കോടെ ഇരിക്കാൻ ശ്രദ്ധിക്കണം. യോഗയും വ്യായമവും ചാർമ്മത്തിന് കാന്തി പകരുന്നതോടൊപ്പം മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
  • ദിവസവും ധാരളം വെള്ളം കുടിക്കുക. വെള്ളം ശരീരത്തിലെ മാലിന്യത്തെ പുറംതള്ളുന്നതിന് സഹായകമാണ്. ഇത് ചർമകാന്തി വർദ്ധിപ്പിക്കുന്നു.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.