Sections

വേനൽക്കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം?

Thursday, Mar 14, 2024
Reported By Soumya
Diabets

പ്രമേഹരോഗികളുടെ എണ്ണം ഓരോ വർഷവും കൂടിവരികയാണ്. കാലാവസ്ഥ മാറ്റം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നത് സ്വാഭാവികമാണ്. വേനൽക്കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ

  • ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, ശാരീരികമായി സജീവമായിരിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, അനുയോജ്യമായ ശരീരഭാരം കുറയ്ക്കുകയോ നിലനിർത്തുകയോ ചെയ്യുക എന്നിവയിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാനാകും.
  • വേനൽക്കാലത്ത് പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള പ്രധാന മാർ?ഗമാണ് വ്യായാമം എന്നത്. ദിവസവും രാവിലെയും വൈകുന്നേരവും 30 മിനിറ്റ് നടക്കാൻ ശ്രമിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് മികച്ച രീതിയിയിൽ നിയന്ത്രിക്കുന്നതിന് ഭക്ഷണം കഴിച്ച് 1-3 മണിക്കൂർ കഴിഞ്ഞ് ശേഷം ലഘു വ്യായാമങ്ങൾ ചെയ്യുന്നതും ആരോ?ഗ്യത്തിന് നല്ലതാണ്.
  • നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ ദഹനത്തെ മന്ദീഭവിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുകയും ചെയ്യുന്നു. അത്തരംഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് പ്രമേഹത്തെ മികച്ച രീതിയിൽ നിയന്ത്രിക്കാനും അതേ സമയം രക്തസമ്മർദ്ദം, ഹൃദ്രോഗം, ചിലതരം ക്യാൻസർ എന്നിവ ഒഴിവാക്കാനും സഹായിക്കും. നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങളിൽ ഓട്സ്, ബ്രൗൺ റൈസ്, ധാന്യങ്ങൾ, പഴങ്ങൾ, വിത്തുകൾ, പരിപ്പ്, കാരറ്റ്, തക്കാളി തുടങ്ങിയ പച്ചക്കറികൾ ഉൾപ്പെടുന്നു.
  • ആളുകൾ വിവിധ ജ്യൂസുകളും സ്മൂത്തികളും കഴിക്കുന്ന സമയമാണ് വേനൽക്കാലം. എന്നാൽ പ്രമേഹമുള്ളവർക്ക്, നാരുകളാൽ സമ്പുഷ്ടമല്ലാത്തതും പ്രകൃതിദത്തമായ പസാഞ്ചരയുടെ അളവ് കൂടുതലുള്ളതുമായ ജ്യൂസ് ഗ്ലൂക്കോസിന്റെ അളവ് വളരെ വേഗത്തിൽ ഉയർത്തുമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
  • വേനൽക്കാലത്ത് പ്രമേഹരോഗികളിൽ ചർമ്മപ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നു, മുഖക്കുരു, സൂര്യാഘാതം എന്നിവ പൂർണ്ണമായി സുഖപ്പെടാൻl വളരെക്കാലം നീണ്ടുനിൽക്കും.സൺസ്ക്രീനുകൾ ഉപയോഗിക്കുക, വിയർപ്പ് ഒഴിവാക്കാൻ കട്ടി കുറഞ്ഞതും അയഞ്ഞതുമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക.
  • ധാരാളം വെള്ളം കുടിക്കുന്നത്, ആൽക്കഹോൾ ഇതര പാനീയങ്ങൾ, കഫീൻ അടങ്ങിയ പാനീയങ്ങൾ - അമിതമായ ദാഹം, വിശപ്പ്, നിർജ്ജലീകരണം എന്നിവ ഒഴിവാക്കാനും വേനൽക്കാലത്ത് പ്രമേഹം നിയന്ത്രിക്കാനും ആളുകളെ സഹായിക്കും.
  • ടൈപ്പ് 1 പ്രമേഹവും ടൈപ്പ് 2 പ്രമേഹവും നിയന്ത്രിക്കാൻ നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാര പരിശോധിക്കുന്നതാണ്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.