Sections

കേരള വിപണി അടക്കിവാണ് കലര്‍പ്പു നിറഞ്ഞ കറിക്കൂട്ടുകള്‍ 

Saturday, Jul 23, 2022
Reported By MANU KILIMANOOR

തമിഴ്‌നാട്ടുകാര്‍ക്കിനി ഓണം ആണ്

ഓണം വരാറായി തമിഴ്‌നാട്ടുകാര്‍ക്കിനി ഓണം ആണ് .അതെ കേരളത്തിലെ ഓണം വിപണി ലക്ഷ്യം വയ്ച്ചു കൊണ്ട് തമിഴ്‌നാട്ടില്‍ വിളവെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്.ആഹാരത്തിനായി അന്യ സംസ്ഥാനങ്ങളെ നമ്മള്‍ ആശ്രയിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.നമുക്കായി അവിടങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന വിഷമയമായ രുചിക്കൂട്ടുകളെ പറ്റിയുള്ള വാര്‍ത്തകള്‍ ഞെട്ടല്‍ ഉളവാക്കുന്നവയാണ്.82ഓളം കമ്പനികളുടെ മുളക് പൊടിയില്‍ തുണികള്‍ക്ക് നിറം ഉപയോഗിക്കുന്ന സുഡാന്‍ റെഡും 260 മറ്റ് മസാലകളില്‍ കീടനാശിനിയും കലര്‍ത്തുന്നതായി ചെന്നൈ ഫുഡ് അനലൈസീസ് ലാബില്‍ നടന്ന പരിശോധനയില്‍ തെളിഞ്ഞു. തമിഴ്‌നാട് ഫുഡ് സേഫ്റ്റി വകുപ്പ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഈ മുളക് പൊടിയും മസാലപ്പൊടികളും കേരളത്തില്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നവയാണെങ്കിലും ഇവിടത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ണടയ്ക്കുകയാണ്.

കൊടുംവിഷം കലര്‍ന്ന കറിപ്പൊടികള്‍ തടസ്സം കൂടാതെ അതിര്‍ത്തി കടന്ന് നമ്മുടെ തീന്‍ മേശകള്‍ വരെ  എത്തുന്നു. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താനുള്ള പ്രാഥമികപരിശോധനകളായ അനിലിയന്‍ ക്ലോറൈഡ് ടെസ്റ്റ്, ലെക്ട്രോമേറ്റ് ടെസ്റ്റ്, സ്റ്റാര്‍ച്ച് ടെസ്റ്റ്, ബോഡിന്‍സ് ടെസ്റ്റ് എന്നിവ പോലും പലപ്പോഴും നടക്കാറില്ല എന്നതാണ് വാസ്തവം. നടന്നാലും വന്‍കിട കമ്പനികളാണെങ്കില്‍ മുകളില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്ന് കടത്തിവിടുകയാണ് പതിവ്.ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.

എത്തിയോണ്‍ കീടനാശിനിയും സുഡാന്‍ റെഡുമാണ് കറിപ്പൊടികളില്‍ ചേര്‍ക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എത്തിയോണിലെ ചെറിയ തോതില്‍ പോലും ശരീരത്തില്‍ ചെന്നാല്‍ ഛര്‍ദ്ദി, വയറിളക്കം, തലവേദന, തളര്‍ച്ച, പ്രതികരണ ശേഷി കുറയല്‍, സംസാരം മന്ദഗതിയിലാവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. സന്ധിവാതത്തിനും ഇത് കാരണമാകാം. കാഴ്ചയും ഓര്‍മശക്തിയും കുറയും. മരണത്തിലേക്ക് വരെ നയിക്കാം. മഞ്ഞള്‍പ്പൊടിയുടെ നിറവും തൂക്കവും വര്‍ദ്ധിപ്പിക്കാന്‍ ലെസ്‌കോമേറ്റ് ആണ് കലര്‍ത്തുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.