- Trending Now:
പാത്രം കഴുകുന്നതിന് ഇപ്പോള്‍ ആരാണ് ചകിരി ഒക്കെ ഉപയോഗിക്കുന്നത്.തേച്ചു മിനുക്കാന്‍ സ്റ്റീല്‍ സ്‌ക്രബറുകള്‍ കൂടിയേ തീരു.അടുക്കളകളില്‍ വലിയ ഡിമാന്റുള്ള ഈ വസ്തു എന്തുകൊണ്ട് ചെറിയൊരു സംരംഭമാക്കി മാറ്റിക്കൂടാ.എങ്ങനെയാണ് നമ്മുടെ നാട്ടില്‍ സ്റ്റീല്‍ സ്‌ക്രബര്‍ വിപണനം ചെയ്യുന്നത് എന്ന് നോക്കാം.
ഭയപ്പെടാതെ ആരംഭിക്കാം ഈ സംരംഭം പൊടി പൊടിക്കും... Read More
ചെറിയ മുതല്‍ മുടക്കില്‍ ആരംഭിക്കാന്‍ കഴിയുന്ന ചെറുകിട സംരംഭമാണ് സ്റ്റീല്‍ സ്‌ക്രബറുകളുടെ പായ്ക്കിംഗും വിതരണവും.ഉപയോഗിക്കുക എന്നല്ലാതെ ഈ വസ്തുവില്‍ പ്രത്യേക ബ്രാന്‍ഡിനൊന്നും ആളുകള്‍ താല്‍പര്യം കാണിക്കാറില്ല.അതുകൊണ്ട് വളരെ ബുദ്ധിമുട്ടില്ലാതെ വിപണി പിടിക്കാന്‍ സാധിക്കും.
വ്യത്യസ്ത സ്വാദുകള്‍ ഇഷ്ടപ്പെടുന്ന കേരളീയര്‍ ഈ സംരംഭം വിജയിപ്പിക്കും... Read More
കൂടിപ്പോയാല്‍ ഒരു മാസത്തെ ഉപയോഗം മാത്രമാണ് സ്റ്റീല്‍ സ്‌ക്രബറുകള്‍ക്കുള്ളത്.അത് കഴിഞ്ഞാല്‍ വീണ്ടും വാങ്ങി ഉപയോഗിക്കുന്നതാണ് രീതി.ചെറിയ പലചരക്ക് കടകള്‍ മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വരെ നേരിട്ട് സംസാരിച്ച് വിപണി കണ്ടെത്താവുന്നതെയുള്ളു.ചെറിയ മുതല്‍ മുടക്കിലുള്ള ക്ലാസിഫൈഡ് പരസ്യങ്ങളിലൂടെ വിതരണക്കാരെ കണ്ടെത്താന്‍ കഴിയും. പ്രാദേശികമായി നേരിട്ടുള്ള വിപണനവും സാധ്യമാണ്.
സ്റ്റീല്‍ സ്‌ക്രബറുകള്‍ സ്റ്റീല്‍ റോഡുകളില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. സ്‌ക്രബുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ ഉത്തരേന്ത്യയിലുണ്ട്,ഇവിടങ്ങളില്‍ നിന്ന് സ്‌ക്രബുകള്‍ വാങ്ങുന്നു. ലാമിനേറ്റഡ് പേപ്പര്‍ ബോര്‍ഡുകളും പ്ലാസ്റ്റിക് കപ്പുകളും പ്രാദേശികമായി നിര്‍മ്മിച്ചെടുക്കാന്‍ കഴിയും. ഇത്തരം ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇവയാണ് സ്റ്റീല്‍ സ്‌ക്രബറുകളുടെ നിര്‍മ്മാണത്തിന് ആവശ്യം.
സീലിംഗ് യന്ത്രത്തിന്റെ ഡൈകള്‍ക്കുള്ളില്‍ പ്ലാസ്റ്റിക് കപ്പുകള്‍ ഇറക്കിവെച്ച് അതിനുള്ളില്‍ സ്‌ക്രബുകള്‍ നിറയ്ക്കാം. തുടര്‍ന്ന് ലാമിനേറ്റഡ് പേപ്പര്‍ബോര്‍ഡ് മുകളില്‍ വെച്ച് സീലിംഗ് യന്ത്രത്തിന്റെ സഹായത്തോടെ നിശ്ചിത ചൂടില്‍ സീല്‍ ചെയ്തെടുക്കും. ഒരു ബോര്‍ഡില്‍ 12 എണ്ണം വീതമാണ് സാധാരണ നിലവിലുള്ള പായ്ക്കിംഗ്. ഇത്തരം സീലിംഗിനായി പ്രത്യേകം തയാറാക്കിയ സീലിംഗ് യന്ത്രമാണ് ഉപയോഗിക്കുന്നത്. തുടര്‍ന്ന് 50 ബോര്‍ഡുകള്‍ വീതം കാര്‍ട്ടണ്‍ ബോക്സുകളില്‍ നിറച്ച് വിതരണക്കാര്‍ക്ക് എത്തിക്കാം.
സീലിംഗ് യന്ത്രത്തിന് അരലക്ഷത്തോളം രൂപ വിലവരും.മറ്റ് സംവിധാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തന ചെലവു കൂടി അരലക്ഷത്തോളം വീണ്ടും ചെലവു വന്നേക്കാം.1 ലക്ഷം രൂപ മുതല്‍ മുടക്കാന്‍ ഉണ്ടെങ്കില്‍ വളരെ സുഗമമായി ആരംഭിക്കാവുന്ന സംരംഭം തന്നെയാണ് ഇത്.
വിപണിയില്‍ ഒരിക്കലും ഡിമാന്റ് കുറയാത്ത ഈ സംരംഭം ആരംഭിച്ച് വിജയം കൈവരിക്കാം... Read More
200 ബോര്‍ഡ് സ്‌ക്രബറുകള്‍ നിര്‍മ്മിച്ച് ഒന്നിന് 15 രൂപ എന്ന നിരക്കില്‍ വിറ്റഴിച്ചാല്‍ 18000 രൂപയോളം വരുമാനം കിട്ടു.ചെലവൊക്കെ കഴിഞ്ഞ് എങ്ങനെ പോയാലും 10000 രൂപ പോക്കറ്റില്‍ എത്തും.ഉദ്യോഗ് ആധാര്‍, ജി എസ് ടി പാക്കേജിംഗ് ലൈസന്‍സ് എന്നിവ സ്റ്റീല്‍ സ്‌ക്രബര്‍ നിര്‍മ്മാണ സംരംഭത്തില്‍ ആവശ്യമായി വരും.
സ്റ്റീല്‍ സ്‌ക്രബ് ബിസിനസ് ആരംഭിക്കാനുള്ള വ്യവസായിക പരിശീലനം കാര്‍ഷിക ഭക്ഷ്യസംസ്‌കരണ ചെറുകിട വ്യവസായരംഗത്തെ ഇന്‍ക്യൂബേഷന്‍ സെന്ററായ പിറവം അഗ്രോപാര്‍ക്കില്‍ ലഭിക്കും. 0485 2242310
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.