Sections

ബ്രാന്‍ഡ് മൂല്യം ഉയര്‍ത്താന്‍ സോഷ്യല്‍മീഡിയ

Wednesday, Sep 21, 2022
Reported By admin
business , Business Guide

ഒരേ കണ്ടന്റ് തന്നെ വീണ്ടും വീണ്ടും ഇട്ടുകൊണ്ടിരിക്കാതെ പുതിയ കണ്ടന്റുകളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുക.


സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് ഇന്ന് ബിസിനസ് ലോകത്ത് ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ്.സോഷ്യല്‍മീഡി വഴി ബിസിനസ് വളര്‍ത്താനും ബ്രാന്‍ഡ് മൂല്യം ഉയര്‍ത്താനും സാധിക്കും.അതിവ് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.


നിങ്ങളുടെ ഉപയോക്താക്കളെ തിരിച്ചറിയുക

നിങ്ങളുടെ ഉപഭോക്താക്കളെ നന്നായി മനസ്സിലാക്കുക.അവരുടെ പ്രായം, തൊഴില്‍, വരുമാനം, അഭിരുചികള്‍, ഉപഭോഗ ശീലങ്ങള്‍ മുതലായ കാര്യങ്ങള്‍ നന്നായി മനസ്സിലാക്കി വെക്കുക..എന്നിട്ട് അതിന് യോജിക്കുന്ന രീതിയിലുള്ള കണ്ടന്റുകള്‍ നല്‍കുക.

വ്യത്യസ്തമായി ചിന്തിക്കുക

ഒരേ കണ്ടന്റ് തന്നെ വീണ്ടും വീണ്ടും ഇട്ടുകൊണ്ടിരിക്കാതെ പുതിയ കണ്ടന്റുകളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുക.
അപ്പോഴത്തെ മാര്‍ക്കറ്റ് ട്രെന്‍ഡ് മനസ്സിലാക്കി അതിനനുസരിച്ച് പുതിയ കണ്ടന്റുകള്‍ ഉണ്ടാക്കുക. ഇടക്ക് വല്ലപ്പോഴും നിങ്ങളുടെ തന്നെ വളരെ ശ്രദ്ധിക്കപ്പെട്ട ചില പഴയ കണ്ടന്റുകള്‍ പൊടിതട്ടിയെടുത്ത് പുതുമകള്‍ ചേര്‍ത്ത് പോസ്റ്റ് ചെയ്യുന്നതില്‍ തെറ്റില്ല.


റൂള്‍ ഫോളോ ചെയ്യുക

കണ്ടന്റ് മാര്‍ക്കറ്റിംഗിലെ ഏറെ പ്രാധാന്യമുള്ള ഒരു തത്വമാണ് 5-3-2 റൂള്‍.
നിങ്ങള്‍ 10 കണ്ടന്റുകളിടുമ്പോള്‍ അതില്‍ 5 എണ്ണം നിങ്ങളുടെ ഉല്‍പ്നന്നത്തെക്കുറിച്ചോ കമ്പനിയെക്കുറിച്ചോ നിങ്ങളുടെ മൊത്തം ഇന്‍ഡസ്ട്രിയെക്കുറിച്ചോ ആകാം. 3 എണ്ണം പലതരം വറൈറ്റി കണ്ടന്റുകളാകാം. ബാക്കി 2 എണ്ണം ഉപഭോക്താക്കള്‍ക്ക് വ്യക്തിപരമായി ജീവിതത്തില്‍ ഉപകാരപ്പെടുന്ന ചില കാര്യങ്ങളെക്കുറിച്ചാവാം. ഉദാ: തൊഴില്‍ സാധ്യതയുള്ള പുതിയ കോഴ്‌സുകള്‍, ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുള്ള പൊടിക്കൈകള്‍ തുടങ്ങിയവ.

ഈ കണ്ടന്റുകളെല്ലാം നിങ്ങളുടെ കമ്പനിയുടെ ബ്രാന്‍ഡിംഗിന് വേണ്ടിയുള്ളതാണെങ്കിലും ആവശ്യത്തില്‍ കൂടുതല്‍ നിങ്ങളുടെ ബ്രാന്‍ഡിന്റെ പേര് ഉപയോഗിക്കരുത്.

വ്യത്യസ്ത രൂപത്തിലുള്ള അവതരണം

ആശയങ്ങള്‍ ഉപന്യാസരൂപത്തില്‍ മാത്രം നല്‍കാതെ അവ വ്യത്യസ്ഥ രൂപത്തില്‍ അവതരിപ്പിക്കുന്നത് ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കും.ഇടക്ക് ഗദ്യ രൂപത്തിലുള്ള കണ്ടന്റുകള്‍ക്ക് പകരം ഫോട്ടോ, വിഡിയോ, ഗ്രാഫിക്‌സ്, പിക്‌റ്റോഗ്രാം, ഇന്‍ഫോഗ്രാഫിക്‌സ്, ചാര്‍ട്ട്, ഗ്രാഫ് തുടങ്ങിയ വിവിധ ഫോര്‍മാറ്റുകളില്‍ കാര്യങ്ങളവതരിപ്പിക്കുന്നത് ഉപഭോക്താക്കള്‍ക്ക് വളരെ ആകര്‍ഷകവും ഉപകാരപ്രദവുമായി തോന്നും.പതിനഞ്ച് മിനിട്ടു കൊണ്ട് വായിച്ചറിയേണ്ട കാര്യങ്ങള്‍ ചിത്രരൂപത്തിലാകുമ്പോള്‍ അവര്‍ക്ക് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും.

കൃത്യസമയത്ത് പോസ്റ്റ് ഷെഡ്യൂള്‍ ചെയ്യുക

കണ്ടന്റുകള്‍ അവനവന് തോന്നുന്ന സമയത്തല്ല. ഒരോ കണ്ടന്റിന്റെയും സ്വഭാവവും അത് എത്തിച്ചേരേണ്ട ടാര്‍ഗറ്റ് ഓഡിയന്‍സിന്റെ ഓണ്‍ലൈന്‍ ശീലങ്ങള്‍ക്കുമനുസരിച്ച് വേണം കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യാന്‍.നിങ്ങളുടെ കണ്ടന്റ് എത്ര ക്വാളിറ്റിയുള്ളതാണങ്കിലും ശരി. അത് സമയം തെറ്റി പോസ്റ്റ് ചെയ്താല്‍ അതു കൊണ്ട് പ്രതീക്ഷിച്ച ഫലം കിട്ടുകയില്ല.ഒരോ തരം ആളുകള്‍ക്കും ഒരു പീക്ക് ടൈം ഉണ്ട്. ആ സമയത്താണ് അവര്‍ ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും കൂടുതലായി ഉപയോഗിക്കുന്നത്. അത് കൃത്യമായി മനസ്സിലാക്കി വേണം കണ്ടന്റ് പോസ്റ്റ് ചെയ്യാന്‍.

പെട്ടെന്നൊരു ദിവസം കുറേ കണ്ടന്റുകള്‍ പോസ്റ്റ് ചെയുന്നതും പിന്നെ കുറേ ദിവസത്തേക്ക് ഒന്നും പോസ്റ്റ് ചെയ്യാതിരിക്കുന്നതും നല്ല ശൈലിയല്ല.ഒരു കണ്ടന്റ് പോസ്റ്റ് ചെയ്ത് മൂന്ന് ദിവസം കഴിയുമ്പോള്‍ അടുത്ത കണ്ടന്റ് എന്ന രീതിയില്‍ സമയം ക്രമീകരിക്കുക. കാരണം ഒരു കണ്ടന്റ് പരമാവധി ആളുകളിലേക്ക് എത്തിച്ചേരാന്‍ കുറഞ്ഞത് മൂന്ന് ദിവസമെടുക്കും. ഒന്ന് തീരുന്നതിന് മുമ്പേ അടുത്തത് നല്‍കുന്നത് അവയുടെ മൂല്യം കുറക്കും.

ആഴ്ച്ചയില്‍ രണ്ട് കണ്ടന്റാണ് ഏറ്റവും നല്ല സ്ട്രാറ്റജി.ഇതിന് കൃത്യമായി ഒരു ഷെഡ്യൂള്‍ തയ്യാറാക്കി വെക്കുന്നതും വളരെ നല്ലതായിരിക്കും. 

കസ്റ്റമേഴ്‌സിനെ എന്‍ഗേജ്ഡ് ആക്കുക

 ഇതൊരു വണ്‍വേ കമ്മ്യൂണിക്കേഷനാക്കാതെ, കസ്റ്റമേഴ്‌സിനെ കൂടി എന്‍ഗേജ് ചെയ്യിക്കുക.ലൈവ് ചാറ്റ്, കമന്റ് ബോക്‌സ്, ഫീഡ്ബാക്ക് ഫോറം തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കസ്റ്റമറിനെ കൂടുതല്‍ സമയം നിങ്ങളുടെ പേജില്‍ പിടിച്ചു നിര്‍ത്താന്‍ വേണ്ടത് ചെയ്യുക. .ഇടക്ക് ചില ഗെയിമുകളും പസിലുകളും കൂടി ഉള്‍പ്പേടുത്താവുന്നതാണ്.

കസ്റ്റമേഴ്‌സിനെ കേള്‍ക്കുക

മേല്‍പറഞ്ഞ രീതിയിലുള്ള കമന്റ് ബോക്‌സുകളില്‍ നിന്നും, ഫീഡ്ബാക്ക് ഫോറങ്ങളില്‍ നിന്നും, ഓണ്‍ലൈന്‍ ചാറ്റുകളില്‍ നിന്നും മറ്റും കിട്ടുന്ന ഉപഭോക്താക്കളുടെ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ വായിച്ചറിയുകയും അതിനനുസരിച്ച് നിങ്ങളുടെ ഉല്‍പന്നത്തിലോ സേവങ്ങളിലോ പുതുമകള്‍ കൊണ്ട് വരാന്‍ ശ്രമിക്കുകയും ചെയ്യുന്നത് വളരെ നല്ലതാണ്.

 ഇത്തരം അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ നിങ്ങളുടെ ബിസിനസ്സിന് വളരെയധികം ഗുണം ചെയ്യും.ഉപഭോക്താക്കള്‍ നല്‍കുന്ന നല്ല നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുക മാത്രമല്ല, അത് നടപ്പിലാക്കി വിജയിച്ചാല്‍ ആ ആശയം നല്‍കിയ വ്യക്തിയോട് പരസ്യമായി നന്ദിയറിയുക്കുന്നതും, അയാളെ ആദരിക്കുന്നതും, പാരിതോഷികങ്ങള്‍ നല്‍കുന്നതും വളരെ നല്ലതാണ്. ഇത് നിങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുവാനും നില വിലുള്ളവരെ കൂടുതല്‍ ആക്ടീവ് ആക്കുവാനും സഹായിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.