- Trending Now:
മോഹന്‍ലാലിന്റെ ആറാട്ട് സിനിമയ്‌ക്കൊപ്പം ട്രന്‍ഡിങ്ങായ ഒരാളാണ് സിനിമയ്ക്ക് റിവ്യൂ നല്‍കിയ ഒരു ആരാധകന്‍. 'ലാലേട്ടന്‍ ആറാടുകയാണ്, ആര്‍റാടികുകയാണ്' എന്ന് ചാനലുകള്‍ക്ക് അഭിപ്രായം അറിയിച്ച യുവാവിന്റെ വാക്കുകള്‍ ട്രോളുകളില്‍ ഇടം പിടിച്ചിരുന്നു. ചിത്രം മോശമാന്ന് പറയുന്നവരെ സന്തോഷ് കൌണ്ടര്‍ ഡയലോഗുകളോടെ പിടികൂടന്ന വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെയാണ് ആരാണ് മോഹന്‍ലാലിന്റെ ഈ കടുത്ത ആരാധകന്‍ എന്ന ചോദ്യം ഉയര്‍ന്നത്. കക്ഷി ചില്ലറ പുള്ളിയല്ല.
എറണാകുളം സ്വദേശിയായ സന്തോഷ് മാത്യു വര്‍ക്കിയാണ് ട്രോളുകളിലും വീഡിയോകളിലുമായി നിറഞ്ഞുനില്‍ക്കുന്നത്. സോഷ്യല്‍ മീഡിയ കരുതുന്ന പോലെ സന്തോഷ് സൈക്കോയും കഞ്ചാവും ഒന്നുമല്ല. എഞ്ചിനിയറായ സന്തോഷ് നിലവില്‍ ഫിലോസഫിയില്‍ മഹാരാജാസ് കോളേജില്‍ നിന്ന് പിഎച്ച്ഡി എടുക്കുകയാണ്. നെറ്റ് JRF ആദ്യത്തെ ശ്രമത്തില്‍ തന്നെ എഴുതിയെടുത്ത വ്യക്തിയാണ് സന്തോഷ്. ഐഐടിയില്‍ പഠിക്കാന്‍ അവസരം കിട്ടിയിരുന്നു, പക്ഷെ പോയില്ല. പിന്നീട് കിന്‍ഫ്ര പാര്‍ക്ക് കൊച്ചിയില്‍ ഐന്‍സ്റ്റയിന്‍ ടെക്‌നോളോജിസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി നടത്തിയിരുന്നു. മോഹന്‍ലാലിനെ കുറിച്ചും അല്ലാതെയും 2 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
ട്രോളുകളിലും വീഡിയോകളിലും തന്റെ മുഖം വന്നതില്‍ സന്തോഷമുണ്ടെങ്കിലും തന്നെ സൈക്കോ മദ്യാപാനി എന്ന് വിളിക്കുന്നതില്‍ വിഷമം ഉണ്ടെന്ന് സന്തോഷ് ഒരു യുട്യൂബ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തന്റെ നാലാം വയസ് മുതല്‍ മോഹന്‍ലാലിന്റെ ആരാധകനാണ്. ആ ആരാധന അദ്ദേഹത്തെ കുറിച്ച് പുസ്തകം എഴുതുന്നതിലേക്ക് വരെ നയിച്ചുയെന്നും സന്തോഷ് പറയുന്നു.
മദ്യപാനം പോലെയുള്ള ഒരു ദുശീലം തനിക്കില്ല, മനസ്സില്‍ തോന്നിയതാണ് പറഞ്ഞത്. എല്ലാ സിനിമകളും കാണും എന്നാല്‍ മോഹന്‍ലാലിനോട് പ്രത്യേകം ഇഷ്ടമുണ്ടെന്നു സന്തോഷ് കൂട്ടിച്ചേര്‍ത്തു.
'മോഹന്‍ലാലിന്റെ രാഷ്ട്രീയനിലപാടുകള്‍ കാരണം അദ്ദേഹത്തിന്റെ സിനികള്‍ക്കെതിരെ ഇപ്പോള്‍ ഹേറ്റ് ക്യാപെയിനുകള്‍ നടക്കുന്നണ്ട്. വീഡിയോ കണ്ട് മോഹന്‍ലാലിന്റെ മനേജര്‍ എന്നെ വിളിച്ചിരുന്നു' സന്തോഷ് അഭിമുഖത്തില്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.