Sections

കേരളത്തിലെ ആദ്യ ഐമാക്സ് തിയറ്ററിന് തിരുവനന്തപുരത്ത് തുടക്കം

Friday, Dec 23, 2022
Reported By MANU KILIMANOOR

ആദ്യ ദിനത്തിൽ മികച്ച പ്രതികരണം


സിനിമാപ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിലെ ആദ്യ ഐമാക്സ് തിയറ്റർ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. ലുലു മാളിലെ പിവിആർആരംഭിച്ചു. ലുലു മാളിലെ പിവിആർ സൂപ്പർപ്ലെക്സിലാണ് ഐമാക്സ് സ്ക്രീനിങ് തുടങ്ങിയിരിക്കുന്നത്. ഹോളിവുഡ് ചിത്രം അവതാർ ദ് വേ ഓഫ് വാട്ടർ ആണ് ഉദ്ഘാടന ചിത്രം. ഡിസംബർ 16 ന് അവതാറിന്റെ റിലീസ് ദിനത്തിൽ തന്നെ തിരുവനന്തപുരത്തെ ഐമാക്സ് ഉദ്ഘാടനം ചെയ്യപ്പെടുമെന്നാണ് അണിയറക്കാർ ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും അത് നടന്നില്ല.

അതേസമയം റിലീസ് ദിനത്തിൽ മികച്ച പ്രതികരണമാണ് കേരളത്തിലെ ആദ്യ ഐമാക്സിന് ലഭിക്കുന്നത്. അവതാർ റിലീസ് ചെയ്തിട്ട് ദിവസങ്ങൾ ആയെങ്കിലും ചിത്രം ഐമാക്സിൽ കാണാൻ സിനിമാപ്രേമികളുടെ തിരക്ക് അനുഭവപ്പെട്ടു. ഓൺലൈൻ ബുക്കിംഗ് സൈറ്റുകളിൽ ഞായറാഴ്ച വരെയുള്ള മിക്ക ഷോകൾക്കും വലിയ തോതിലുള്ള ബുക്കിംഗ് ആണ് ലഭിക്കുന്നത്. 1230, 930, 830 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.