മിക്ക ആളുകളിലും ഇന്ന് കണ്ടുവരുന്നതാണ് സൈനസൈറ്റിസ് പ്രശ്നങ്ങൾ. പൊടി, അലർജി, രാസവസ്തുക്കൾ അല്ലെങ്കിൽ പ്രകോപനം എന്നിവ മൂലമുണ്ടാകുന്ന ഒരു അണുബാധയാണ് സൈനസൈറ്റിസ്. മൂക്കിനു ചുറ്റും സ്ഥിതി ചെയ്യുന്ന, മൂക്കിലേക്ക് തുറക്കുന്ന വായു നിറഞ്ഞ അറകളാണ് സൈനസ്. സൈനസിന്റെ പാളിക്കുണ്ടാകുന്ന നീർവീക്കമാണ് സൈനസൈറ്റിസ്. തലവേദനയ്ക്ക് പല കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് സൈനസൈറ്റിസ്. മൂക്കിൽനിന്നും പഴുപ്പ് പോലുള്ള ദ്രാവകം പുറത്തുവരികയും തുടർച്ചയായ തലവേദനയുമാണ് സൈനസൈറ്റിസിന്റെ പ്രാഥമിക ലക്ഷണം. സൈനസൈറ്റിസ് രണ്ട് തരത്തിലാണ്, ഇത് അക്യൂട്ട് സൈനസെറ്റിസ്, ക്രോണിക്ക് സൈനസൈറ്റിസ്. വിട്ടുമാറാത്ത സൈനസൈറ്റിസിന് ആന്റിബയോട്ടിക്കുകൾ ആവശ്യമാണ്, അതേസമയം ലളിതമായ സൈനസൈറ്റിസ് നിങ്ങൾക്ക് വീട്ടിൽതന്നെ ചികിത്സിക്കാം.
ലക്ഷണങ്ങൾ
അക്യൂട്ട് സൈനസൈറ്റിസ്
- തലയ്ക്ക് ഭാരം അനുഭവപ്പെടുക.
- മൂക്ക് അടയുക
- ശ്വാസതടസ്സം
- ദുർഗന്ധം അനുഭവപ്പെടുക.
ക്രോണിക്ക് സൈനസൈറ്റിസ്
- ജലദോഷം
- തലവേദന
- രാവിലെ ഉറക്കമുണരുമ്പോൾ കണ്ണിനു ചുറ്റും നെറ്റിയിലും വേദന അനുഭവപ്പെടുക
- മൂക്കിന്റെ വശങ്ങളിൽ വേദന
- കണ്ണിനു താഴെ വേദന ഉണ്ടാകുക
- മൂക്കിൽ സ്രവം പഴുപ്പോട് കൂടി കെട്ടിക്കിടക്കുക
- മൂക്ക് അടയുക
- ശ്വസിക്കുമ്പോൾ ദുർഗന്ധം അനുഭവപ്പെടുക
- ഗന്ധം തിരിച്ചറിയാൻ പ്രയാസമുണ്ടാകുക
സൈനസ് വേദന ഒഴിവാക്കാൻ ഫലപ്രദമായ വീട്ടുവൈദ്യങ്ങൾ
- സൈനസ് വേദനയിൽ നിന്ന് മോചനം നേടാൻ കൂടുതൽ വെള്ളം കുടിക്കേണ്ടതുണ്ട്. കഫം നേർപ്പിച്ച് കൊണ്ട് മൂക്കൊലിപ്പ് ഒഴിവാക്കുന്നതിനും ദ്രാവകങ്ങൾ സഹായിക്കുന്നു.
- അടഞ്ഞ നാസികാദ്വാരം വൃത്തിയാക്കുന്നതിനായി ആവി പിടിക്കുന്നത് സഹായിക്കുന്നു. പുതിന വെള്ളത്തിൽ നിന്ന് ആവി പിടിക്കുന്നത് സൈനസ് മൂലമുണ്ടാകുന്ന വേദനയിൽ നിന്നും അസ്വസ്ഥതയിൽ നിന്നും മോചനം നൽകും.
- ചൂടുള്ള ഒരു കപ്പ് സൂപ്പ് കുടിക്കുന്നത് കഫക്കെട്ട് കുറയ്ക്കാൻ സഹായിക്കും.
- നിങ്ങളുടെ മൂക്കിൽ നിന്ന് നാസികാദ്വാരം വഴി കഫം പുറത്തേക്ക് കളയണം. ബാക്ടീരിയകളെയും വൈറസുകളെയും നീക്കം ചെയ്യുന്നതിലൂടെ ഇത് സൈനസ് വേദന പരിഹരിക്കുവാൻ സഹായിക്കുന്നു.ഈ പ്രക്രിയയെ നേസൽ ഇറിഗേഷൻ എന്നും വിളിക്കുന്നു.
- സൈനസ് വേദനയിൽ നിന്ന് മോചനം നേടുന്നതിന് കുറച്ച് ആപ്പിൾ സിഡർ വിനാഗിരി ചെറുചൂടുള്ള വെള്ളത്തിലോ ചായയിലോ ചേർത്ത് കഴിക്കുക.
- ജിഞ്ചർ ടീ അല്ലെങ്കിൽ ഇഞ്ചിച്ചായ സൈനസൈറ്റിസിനെ പ്രതിരോധിക്കുന്ന ഒന്നാന്തരം മരുന്നാണ്. ഇഞ്ചി ചായയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡന്റുകൾക്ക് സൈനസൈറ്റിസിനെ ചെറുത്ത് തോൽപ്പിക്കാൻ സഹായിക്കും.
- ചെറുനാരങ്ങയുടെ സത്ത് കുറച്ചെടുത്ത് അത് ചൂടുവെള്ളത്തിൽ കലർത്തി ആവി പിടിക്കുന്നതു വഴി നിങ്ങൾക്ക് സൈനസൈറ്റിസ് മൂലം ഉണ്ടാകുന്ന മൂക്കടപ്പും അസ്വസ്ഥകളും ഇല്ലാതാക്കാം.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക

ദിവസവും കാരറ്റ് കഴിക്കുന്നതുകൊണ്ടുള്ള ഗുണം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.