- Trending Now:
ദിവസവും കാരറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. വിറ്റാമിൻ എ, വിറ്റാമിൻ സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം എന്നിവ ഉൾപ്പെടെയുള്ള അധിക പോഷകങ്ങളും അടങ്ങിയതാണ് ഈ ആരോഗ്യദായകമായ പച്ചക്കറി. കാരറ്റിനു നിറം നൽകുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ് കാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത്. കാരറ്റിൽ 10% കാർബോഹൈഡ്രേറ്റ്, നാരുകൾ, അന്നജം, ലളിതമായ പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാനും അവ സഹായിക്കുന്നു.
ക്യാരറ്റിന്റെ ചില പ്രധാനപ്പെട്ട ഗുണങ്ങളെക്കുറിച്ച് നോക്കാം
കണ്ണിന്റെ ആരോഗ്യത്തിന് അനിവാര്യമായ ഒന്നാണ് കാരറ്റ്. കാരറ്റിൽ ലൂട്ടിൻ, ലൈക്കോപെൻ എന്നിങ്ങനെയുള്ള ഘടകങ്ങൾ ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്. ഇവ കണ്ണിലെ കോശങ്ങളെ സംരക്ഷിക്കുന്നതിനോടൊപ്പം, കാഴ്ചശക്തി വർദ്ധിപ്പിക്കാനും സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യസമേതം കാരറ്റ് ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. കാരറ്റിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കുന്നതിനോടൊപ്പം, ദഹന പ്രക്രിയ മെച്ചപ്പെടുത്താനും, പ്രമേഹം നിയന്ത്രിക്കാനും ഫലപ്രദമാണ്.
വിറ്റാമിൻ സി ധാരാളം അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. ആൻറിഓക്സിഡൻറുകളും മറ്റ് വിറ്റാമിനുകളും അടങ്ങിയ ക്യാരറ്റ് ജ്യൂസ് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായികും.
ദിവസവും ആഹാരത്തിൽ തൈരുൾപ്പെടുത്തുതിന്റെ ആരോഗ്യഗുണങ്ങൾ... Read More
ക്യാരറ്റ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ക്യാരറ്റ് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ ഇവ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ചർമ്മത്തിൻറെ ആരോഗ്യത്തിനും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്. വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ ക്യാരറ്റ് ചർമ്മത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്. പ്രായത്തെ നിയന്ത്രിക്കുന്ന ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാനും ക്യാരറ്റ് സഹായിക്കും.
കാരറ്റിൽ കുറഞ്ഞ അളവിൽ പ്രകൃതിദത്ത പഞ്ചസാരയുണ്ട്. ഈ പ്രകൃതിദത്ത പഞ്ചസാരയുമായി അവയിലുള്ള നാരുകൾ ചേരുമ്പോൾ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് നൽകുക. കുറഞ്ഞ ഗ്ലൈസെമിക് ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും. അതിനാൽ പ്രമേഹ രോഗികൾക്ക് നിർഭയം കാരറ്റ് കഴിക്കാം.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.