- Trending Now:
പാലിനെ ലാക്ടിക് ആസിഡ് ബാക്ടീരിയ ഉപയോഗിച്ച് ഫെർമന്റ് ചെയ്തുണ്ടാക്കുന്നതാണ് തൈര്.
കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ് (കൊഴുപ്പ്), ധാതുലവണങ്ങൾ എന്നിവയാലും സമ്പുഷ്ടമാണ് തൈര്. തൈര് കാൽസ്യത്തിന്റേയും വിറ്റാമിൻ ബി12ന്റെയും കലവറയാണ്. 100ഗ്രാം തൈരിൽ 3.5 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ആഹാരത്തിൽ രുചിയ്ക്കായി ചേർക്കുന്നതിലുപരി നിങ്ങളുടെ ചർമ്മത്തിൻറെ തേജസ്സ് വർദ്ധിപ്പിക്കുന്നതുൾപ്പെടെ വളരെയധികം ആരോഗ്യഗുണങ്ങളും തൈര് കഴിക്കുന്നതിലൂടെ ലഭിക്കുന്നു. ഇത് ദിവസേന കഴിക്കുന്നത് ദഹനപ്രക്രിയയിൽ സഹായിക്കുകയും വയറുവേദന മുതലായ ആമാശയ സംബന്ധിയായ രോഗങ്ങളെ ഒരു പരിധി വരെ തടുത്ത് നിർത്തുവാനും സഹായിക്കും. തൈരിന്റെ ഏറ്റവും മികച്ച ആരോഗ്യഗുണങ്ങളാണ് താഴെ പറയുന്നത്
ആമാശയത്തിലെ ആസിഡിന്റെ അളവിൽ ബാലൻസ് നിലനിർത്താനുള്ള കഴിവ് തൈരിനുണ്ട്. പിഎച്ച് അളവ് നിയന്ത്രിക്കാനുള്ള തൈരിന്റെ കഴിവ് ദഹനക്കേടിനുള്ള ഒരു മികച്ച പ്രതിവിധിയാണ്.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽ തൈര് ഉൾപ്പെടുത്തുന്നത് നല്ലതാണ്. സ്റ്റൈലിൽ അടങ്ങിയിരിക്കുന്ന കാൽസ്യം കോർട്ടിസോളിന്റെ ഉൽപാദനം കുറയ്ക്കുന്നു. ഇത് ശരീരഭാരം വർദ്ധിക്കുന്നത് നിയന്ത്രിക്കുന്നു.
എല്ലുകൾക്ക് ആരോഗ്യം നിലനിർത്താൻ തൈരിന് കഴിയും. തൈരിൽ നിന്നും ധാരാളം കാൽസ്യവും വൈറ്റമിൻ ഡിയും ലഭിക്കും. കാൽസ്യം എല്ലുകൾ ശക്തിപ്പെടുത്തുന്നു.
തൈരിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമർദം കുറയ്ക്കാൻ സഹായിക്കും. തൈര് കഴിക്കുന്നത് വഴി കൃത്യമായ രീതിയിൽ കാത്സ്യം ശരീരത്തിൽ കടക്കുകയും ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ഇന്നത്തെ കാലത്ത് പലരിലും രോഗപ്രതിരോധ ശേഷി കുറയുന്ന അവസ്ഥയാണ് ഉള്ളത്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ഇതിലുള്ള നല്ല ബാക്ടീരിയകൾ ശ്വേതരക്താണുക്കളുടെ അണുബാധ തടയുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇതിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിനും തൈര് സഹായിക്കുന്നു.
ഉറക്കമില്ലായ്മ കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളും നല്ല ഉറക്കം കിട്ടുവാനുള്ള മാർഗങ്ങളും... Read More
തൈരിൽ കൂടുതലും പൂരിത കൊഴുപ്പും, ചെറിയ അളവിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കൂടിയ പാൽ ഉൽപന്നങ്ങളിൽ നിന്നും പൂരിത കൊഴുപ്പ് കഴിക്കുന്നത് ശരീരത്തിൽ നല്ല എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുമെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു, ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു.
ചർമ്മ സംരക്ഷണത്തിനും തൈര് വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ലാക്ടോസ് ആസിഡ് മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. തൈര് ഫേസ്പാക്കായും ഉപയോഗിക്കാവുന്നതാണ്.
കുടലിലെ ബാക്ടീരിയകളുടെ ആരോഗ്യകരമായ ബാലൻസ് നിലനിർത്താൻ പ്രോബയോട്ടിക്സിന് കഴിയും. വയറിളക്കം, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.