ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഒരു മനുഷ്യന് 6-8 മണിക്കൂർ വരെ ഉറക്കം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. എന്നാൽ പലപ്പോഴും പലരും ഓവർടൈം ജോലി ചെയ്തു, ടിവി കണ്ടോ, മൊബൈൽ അഡിക്ഷൻ കാരണം, ശരിയായി ഉറക്കം കിട്ടാത്തവരാണ്. ഇത് ശാരീരിക പ്രശ്നങ്ങൾക്കും മാത്രമല്ല മാനസിക സമ്മർദ്ദങ്ങൾക്കും കാരണമാകുന്നു. നന്നായി ഉറക്കം കിട്ടാത്ത ആൾക്ക് നിരവധി പ്രശ്നങ്ങളുണ്ടാകാറുണ്ട്. അധികമായ മാനസിക വൈകല്യങ്ങൾ, ദേഷ്യം, മറവി, നല്ല സുഹൃത്ത് ബന്ധങ്ങൾ ഉണ്ടാക്കാൻ കഴിവില്ലായ്മ, പഠിക്കുവാനുള്ള കഴിവില്ലായ്മ, ജോലി ഭംഗിയായി ചെയ്യാൻ കഴിവില്ലായ്മ, ശ്രദ്ധക്കുറവ് ഇങ്ങനെ നിരവധി പ്രശ്നങ്ങൾ ഉറക്കമില്ലായ്മ കൊണ്ടാണ് ഉണ്ടാകുന്നത്. എന്നാൽ നന്നായി ഉറങ്ങുന്ന ആൾക്കാർക്ക് അസുഖങ്ങൾ വളരെ കുറയുന്നുണ്ട്, അവർക്ക് സാമൂഹിക ബന്ധങ്ങൾ വളർത്താൻ കഴിയുന്നുണ്ട്, ആത്മധൈര്യം വർദ്ധിക്കും, തെറ്റുകൾ സംഭവിക്കുന്നത് കുറയും, ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തീകരിക്കുവാനുള്ള മാനസിക ശക്തി ഇങ്ങനെ ഒരുപാട് ഗുണങ്ങൾ ഉറക്കം കിട്ടുന്ന ആൾക്ക് ഉണ്ടാകുന്നുണ്ട്. ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് നല്ല ഉറക്കം കിട്ടുവാനുള്ള ചില വഴികളെ കുറിച്ചാണ്
- ടൈം മാനേജ്മെന്റ് ജീവിതത്തിൽ ഉണ്ടാകണം. പകൽസമയം വളരെ ഭംഗിയായി ക്രമീകരിക്കുന്ന ഒരാളിനെ സംബന്ധിച്ചിടത്തോളം രാത്രി ഉറങ്ങുവാനുള്ള സമയം കിട്ടും. പകൽസമയം വേണ്ട രീതിയിൽ ഉപയോഗിക്കുന്ന ഒരാൾക്ക് രാത്രിയിൽ കുറഞ്ഞത് 6- 8 മണിക്കൂർ വരെ നല്ല ഉറക്കം ലഭിക്കും.
- നല്ല ഉറക്കത്തിന് നേരത്തെ ഉറങ്ങാൻ കിടക്കുക. ഇന്ന് പല ആളുകളും രാത്രി മൊബൈലിലോ ടിവിയിലോ ചിലവഴിച്ചതിനുശേഷം രാത്രി വളരെ വൈകിയാണ് ഉറങ്ങാൻ കിടക്കാറ്, പിന്നെ രാവിലെ എണീറ്റ് ആറുമണിക്ക് ജോലിക്ക് പോകുന്നവരാണ്. അങ്ങനെയുള്ള ആളുകൾക്ക് നല്ല ഉറക്കം ലഭിക്കുകയില്ല. എന്നാൽ നേരത്തെ ഉറങ്ങി കഴിഞ്ഞാൽ രാവിലെ നേരത്തെ എണീക്കാൻ കഴിയും. രാത്രി 9 മണിക്ക് അല്ലെങ്കിൽ 10 മണിക്ക് കിടക്കാൻ നിർബന്ധം ശ്രമിക്കുക. അങ്ങനെയുള്ള ആളിനെ സംബന്ധിച്ചിടത്തോളം രാവിലെ അഞ്ചുമണിക്ക് ആറുമണിക്ക് ഉറക്കം എണീക്കുന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമല്ല.
- ഉറങ്ങുന്ന സമയ ശീലം ഉണ്ടാക്കണം. നേരത്തെ പറഞ്ഞതുപോലെ എല്ലാദിവസവും 10 മണിക്ക് ഉറങ്ങാൻ ശീലിച്ചാൽ ആ സമയമാകുമ്പോൾ എന്ത് കാര്യം ചെയ്തുകൊണ്ടിരുന്നാലും ഉറങ്ങുന്ന ഒരു ശീലം ഉണ്ടാകും. അതുകൊണ്ടുതന്നെ നിങ്ങൾ രാത്രി 10 മണിക്ക് കിടന്ന് രാവിലെ അഞ്ചുമണിക്ക് എണീക്കുന്ന ശീലം ഉണ്ടാക്കുക.
- ഉറങ്ങുന്നതിന് മൂന്നു മണിക്കൂർ മുൻപെങ്കിലും ആഹാരം കഴിച്ചിരിക്കണം. ആഹാരം കഴിച്ച ഉടനെ കിടന്നുറങ്ങുന്ന ആളിനെ സംബന്ധിച്ച് ഉറക്കത്തിനിടയിൽ ബ്രേക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുൻപ് ആഹാരം കഴിച്ചിരിക്കണം. അത് മിതമായ ഭക്ഷണവും ആയിരിക്കണം.
- ശരീരത്തിന് വ്യായാമം ലഭിക്കുന്ന ഒരാൾക്ക് സ്വാഭാവികമായും ഉറക്കം ഉണ്ടാകുമെന്നുള്ളതാണ്. അതുകൊണ്ടുതന്നെ വ്യായാമം നിത്യജീവിതത്തിന്റെ ഒരു ഭാഗമാകണം.
- രാത്രി ഉറങ്ങുന്നതിന് അരമണിക്കൂർ മുൻപും രാവിലെ ഉണർന്നതിനുശേഷം മെഡിറ്റേഷൻ ചെയ്യുന്നത് വളരെ നല്ലതാണ്.
- മൊബൈൽ ഫോൺ സോഷ്യൽ മീഡിയ എന്നിവ ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഓഫ് ചെയ്യുക. ഉറക്കത്തേ ഇല്ലാതാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇവ. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് തന്നെ ഫോൺ സൈലന്റ് ആക്കുകയോ സ്വിച്ച് ഓഫ് ചെയ്യുന്നത് നല്ലതാണ്. ഏറ്റവും കുറഞ്ഞപക്ഷം ഒരു മണിക്കൂർ മുൻപ് ഫോണിലെ നെറ്റ് ഓഫാക്കുക.
- ഉറങ്ങുന്ന മുറി അധികം ശബ്ദമില്ലാത്തതും വെളിച്ചമില്ലാത്തതുമായിരിക്കണം. ശബ്ദവും വെളിച്ചവും ഉള്ള മുറികളിൽ കിടന്നാൽ ഉറക്കത്തിന് ഭംഗം വരാൻ സാധ്യതയുണ്ട്.
ആഹാരം പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് ഉറക്കവും. പലർക്കും പലതരത്തിൽ ആവാം ഉറക്കത്തിന്റെ അളവ്. ചിലർക്ക് 4 മണിക്കൂർ ഉറങ്ങിയാൽ മതിയാകും, ഭൂരിപക്ഷം ആളുകൾക്ക് എട്ടുമണിക്കൂർ എങ്കിലും നന്നായി ഉറങ്ങിയാൽ മാത്രമേ ആ ദിവസം കാര്യക്ഷമമായ രീതിയിൽ കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ.

മുഖക്കുരു മാറാനുള്ള മാർഗങ്ങൾ എന്തെല്ലാം?... Read More
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.