Sections

ക്ഷീരകര്‍ഷകര്‍ക്ക് ഫാം ലൈസന്‍സിന് ഏകജാലക സംവിധാനം

Friday, Feb 17, 2023
Reported By admin
farming

ലാബുകൾ ശക്തിപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്


ക്ഷീരകർഷകർക്ക് ഫാം ലൈസൻസിന് ഏകജാലക സംവിധാനം ഏർപ്പെടുത്തുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചു റാണി. സംസ്ഥാന ക്ഷീരസംഗമം പടവ് 2023 ന്റെ ഭാഗമായി മണ്ണുത്തി വെറ്ററിനറി കോളേജിൽ സംഘടിപ്പിച്ച ജനകീയ ക്ഷീര കർഷക അദാലത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ലൈസൻസിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പുകളുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അംഗീകാരം ആവശ്യമാണ്

മൃഗങ്ങളുടെ രോഗങ്ങൾ കൃത്യമായി കണ്ടുപിടിക്കാൻ താലൂക്ക് തലത്തിൽ ലാബുകൾ ശക്തിപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്. ചർമമുഴ രോഗം ബാധിച്ച് മരിച്ച പശുക്കളുടെ ഉടമകൾക്ക് കറവ പശു, കിടാരി, ആറുമാസത്തിൽ താഴെ പ്രായമുള്ള കിടാവ് എന്നിവയ്ക്ക് 30,000, 16,000, 5000 എന്നിങ്ങനെ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 14 ജില്ലകളിൽ നിന്നായി 281 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. ഇതിൽ 165 എണ്ണം പരിഹരിച്ചു, ബാക്കിയുള്ളവ ഡയറക്ടറേറ്റിലും സർക്കാർ തലത്തിലും തീർപ്പാക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.