Sections

കേര ഗ്രാമം പദ്ധതി  മന്ത്രി  പി  പ്രസാദ് ഉദ്ഘാടനം ചെയ്തു

Saturday, Oct 25, 2025
Reported By Admin
Keragramam Project to Boost Coconut Farming Launched

നാളികേര കൃഷിയുടെ ഉൽപ്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിച്ച് കേരകർഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി, സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം വല്ലപ്പുഴ കെ. എസ്. എം. കൺവെൻഷൻ സെന്ററിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിച്ചു. നാളികേര ഉൽപാദനത്തിൽ നാം ഇനിയും മുന്നേറേണ്ടതുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.കേരഗ്രാമം പദ്ധതിയിലൂടെ നാളികേരത്തിന്റെ ഉത്പാദനം ഗണ്ണ്യമായി വർധിപ്പിക്കാൻ കഴിയും. നാളികേര കർഷകർക്കു ഗുണപ്രദമാകുന്ന എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുന്നുണ്ട്.

സംഭരണം, സംസ്കരണം, വിപണനം എന്നീ കാര്യങ്ങളിൽ ഊന്നികൊണ്ടു പ്രവർത്തനം വിപുലമാക്കേണ്ടതുണ്ട്. നാളികേരത്തിൽ നിന്ന് വിവിധ ഉൽപന്നങ്ങളുടെ നിർമ്മാണവും ബ്രാന്റിങ്ങും ചെയ്യണമെന്നും കൃഷി ഭവനുകൾ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, എഫ്.പി.ഒ കൾ തുടങ്ങി എല്ലാ സംവിധാനങ്ങളെയും ഇതിനായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

കൃഷിക്കാരനു മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക , വരുമാന വർധനവ് ഉണ്ടാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ അധ്യക്ഷനായി. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറുമുഖപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആശ ആർ പദ്ധതി വിശദീകരണം നടത്തി. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ കെ അബ്ദുല്ലത്തീഫ്, വല്ലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ പി സത്യഭാമ, യു വി ദീപ, സി.ഡി.എസ് ചെയർപേഴ്സൺ സലീന,ഷൊർണൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ അമല ജെ, വല്ലപ്പുഴ പഞ്ചായത്ത് സെക്രട്ടറി സെക്രട്ടറി എ നൗഫൽ, ത്രിതല ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കർഷകർ എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.