- Trending Now:
കൊച്ചി: മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡിന്റേയും ഗുജറാത്ത് സർക്കാരിന്റേയും സംയുക്ത സംരംഭമായ ഗ്രോമാക്സ് അഗ്രി എക്വിപ്പ്മെന്റ് ലിമിറ്റഡ് ടു വിൽ, ഫോർ വീൽ വിഭാഗങ്ങളിലായി എട്ട് പുതിയ ട്രാക്ടറുകൾ അവതരിപ്പിച്ചു. 50 എച്ച്.പി.യിൽ താഴെ വരുന്ന ഇന്ത്യയിലെ ആദ്യ ഫാക്ടറി-ഫിറ്റഡ് ക്യാബിൻ ട്രാക്ടർ ഉൾപ്പടെയാണിത്.
ശക്തവും ഇന്ധന ക്ഷമവുമായ ഡീസൽ എഞ്ചിനുകളും ലോകോത്തര ഗിയർ ബോക്സ് സാങ്കേതികവിദ്യയും ഉപയോഗിച്ച് വികസിപ്പിച്ചവയാണ് ഗ്രോമാക്സ് ട്രാക്ടറുകൾ. തോട്ടം കൃഷി, കവുങ്ങ് കൃഷി, ഇടവിള കൃഷി, നിലം ഉഴുതു മറിക്കൽ, വലിക്കൽ തുടങ്ങിയ വൈവിധ്യമാർന്ന കാർഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ട്രാക്സ്റ്റർ കവച് സീരീസിന് കീഴിൽ അവതരിപ്പിച്ച സബ് 50 എച്ച്.പി. ക്യാബിൻ ട്രാക്ടർ കാലാവസ്ഥക്കതീതമായി കർഷകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പ്രവർത്തനമാണ് ഒരുക്കുക. ആദ്യ ഘട്ടത്തിൽ നോൺ എസി മോഡലാണ് പുറത്തിറക്കിയിട്ടുള്ളത്. എയർ കണ്ടീഷൻ ചെയ്ത മോഡലുകൾ അടുത്ത ഘട്ടത്തിൽ എത്തിക്കും. സബ്സെ സഹി ചുനാവ് കാമ്പയിന്റെ ഭാഗമായി രണ്ടാമത് ഡി.വി.സി.യും കമ്പനി പുറത്തിറക്കി. കുറഞ്ഞ ചെലവിൽ ഉയർന്ന പ്രകടനം, ഉൽപ്പാദനക്ഷമത, ലാഭം എന്നിവ നൽകുന്ന വിശ്വസനീയമായ ഉൽപ്പന്നങ്ങളാണ് ഗ്രോമാക്സ് ഇതിലൂടെ കർഷകർക്ക് ഉറപ്പ് നൽകുന്നത്.
ട്രാക്സ്റ്റർ കവച് സീരീസ്, ട്രാക്സ്റ്റർ 525 ഫോർ വീൽ ഡ്രൈവ്, ട്രാക്സ്റ്റർ 525 ടു വീൽ ഡ്രൈവ്, ട്രാക്സ്റ്റർ 540 എച്ച്ടി, ട്രാക്സ്റ്റർ 540 ഓർക്കാർഡ്, ട്രാക്സ്റ്റർ 545 ഫോർ വീൽ ഡ്രൈവ്, ട്രാക്സ്റ്റർ 550 ഫോർ വീൽ ഡ്രൈവ്, ട്രാക്സ്റ്റർ 550 എച്ച്ടി എന്നിവയാണ് പുതിയ ട്രാക്ടറുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.