- Trending Now:
കൊച്ചി: മുണ്ടംവേലി ഫാദർ അഗസ്റ്റിനോ വിസിനി സ്പെഷ്യൽ സ്കൂളിലെ (ബധിര വിദ്യാലയം) ഇരുപത്തിയഞ്ചോളം വിദ്യാർത്ഥികൾ കൊച്ചി ബിനാലെ സന്ദർശിച്ചു. അധ്യാപകർക്കൊപ്പം എത്തിയ വിദ്യാർത്ഥികൾ ബിനാലെ വേദികളിലെ വിവിധ കലാസൃഷ്ടികൾ കണ്ടു മനസ്സിലാക്കി. മൈൻഡ് എംപവേർഡ് മാനേജിംഗ് ഡയറക്ടർ മായയുടെയും മറ്റ് അംഗങ്ങളുടെയും പൂർണ്ണ സഹകരണത്തോടെയാണ് വിദ്യാർത്ഥികളുടെ ഈ സന്ദർശനം സംഘടിപ്പിച്ചത്. നിലവിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കൊപ്പം മുൻ വിദ്യാർത്ഥികളും ഈ സന്ദർശനത്തിൽ പങ്കാളികളായി.
എല്ലാ വർഷവും തങ്ങൾ ബിനാലെ സന്ദർശിക്കാറുണ്ടെന്നും ഇത്തവണത്തെ കലാസൃഷ്ടികൾ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നുവെന്നും സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ദീപ പറഞ്ഞു. ഓരോ സൃഷ്ടിയും ഏറെ സവിശേഷതയുള്ളവയാണ്. തങ്ങളുടെ കുട്ടികൾക്ക് മികച്ച കലാവാസനയുണ്ടെന്നും ഇത്തരം സന്ദർശനങ്ങൾ അവർക്ക് പുതിയ സൃഷ്ടികൾ നടത്താൻ വലിയ പ്രചോദനമാകുമെന്നും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനാണ് ബിനാലെയിൽ എത്തുന്നതെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.
ബിനാലെയിലെ വിവിധ ഇൻസ്റ്റലേഷനുകളും അവയ്ക്ക് ഉപയോഗിച്ചിരിക്കുന്ന സാമഗ്രികളും പ്രമേയങ്ങളും നേരിട്ട് കണ്ടറിയാൻ സാധിച്ചത് ക്ലാസ്റൂമിന് പുറത്തുള്ള വലിയൊരു അനുഭവമാണ് കുട്ടികൾക്ക് സമ്മാനിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.