Sections

സെയിൽസ് ക്ലോസിംഗ് പ്രക്രിയയിലെ 7 ഗോൾഡൻ സ്‌റ്റെപ്പുകൾ

Wednesday, Jun 04, 2025
Reported By Admin
7 Golden Steps in Sales Process | Sales Lead to Closing Strategy Explained

സെയിൽസ് പ്രോസസ്സിലെ സെയിൽസിന്റെ 7 ഗോൾഡൻ സ്റ്റെപ്പുകളെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്. ഒരു ഉൽപ്പന്നം വിജയകരമായി കസ്റ്റമറുടെ കൈയിൽ എത്തിക്കാൻ സെയിൽസ്മാൻ പിന്തുടരേണ്ട മാർഗങ്ങളെക്കുറിച്ചും ലീഡ് ജനറേഷൻ മുതൽ ക്ലോസിംഗ് വരെയുള്ള ഓരോ ഘട്ടവും വിശകലനം ചെയ്താണ് ഈ വീഡിയോ അവതരിപ്പിക്കുന്നത്. കസ്റ്റമറെ കണ്ടെത്തുന്നത് മുതൽ ആ വ്യക്തിയുടെ താൽപ്പര്യവും യോഗ്യതയും മനസ്സിലാക്കുന്നതുവരെ ഓരോ ഘട്ടത്തിനും ഉള്ള പ്രാധാന്യം വിശദീകരിക്കുന്നു.

നെഗോസിയേഷൻ, ക്ലോസിങ്, ഫോളോ അപ്പ് എന്നിവയിലൂടെയും സെയിൽസിന്റെ അന്തിമ വിജയം എങ്ങനെ ഉറപ്പാക്കാമെന്ന് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യുന്നു. FAB ടെക്‌നിക്കിലൂടെ മികച്ച പ്രസന്റേഷൻ നൽകുന്നത് മുതൽ വിൻ-വിൻ സിറ്റുവേഷനിലേക്ക് ഉപഭോക്താവിനെയും സെയിൽസ്മാനെയും കൈകൊടുക്കാൻ പഠിപ്പിക്കുന്നു. ക്ലോസിംഗിന് ശേഷം ഫോളോ അപ്പ് ചെയ്യുന്നത് മാത്രമല്ല, അതിലൂടെ വരുന്ന പുതിയ കസ്റ്റമർ സാധ്യതകളും വിശദീകരിക്കുന്നു. ഈ 7 സ്റ്റെപ്പുകളും നടപ്പിലാക്കുന്നതിലൂടെ ഏതൊരാൾക്കും കൂടുതൽ വിശ്വാസ്യതയുള്ള, വിജയകരമായ വിൽപ്പന നടത്തുന്ന സെയിൽസ്മാനാകാൻ കഴിയും.

വീഡിയോ മുഴുവനായി കാണുകയും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുവാനും ശ്രദ്ധിക്കമല്ലോ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.