നിങ്ങൾ സെയിൽസ് ജോലി ചെയ്യുന്ന ഒരാളാണോ, സെയിൽസിലൂടെ ജീവിത വിജയം കൈവരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണോ, സെയിൽസിനെ കുറിച്ച് കൂടുതൽ പഠിക്കുവാൻ ആഗ്രഹമുള്ള ഒരാളാണോ അവർക്ക് വേണ്ടിയുള്ള ഒരു ലേഖനമാണ് ഇത്. ഈ ലേഖനത്തിന്റെ 12 ഭാഗങ്ങളുണ്ട് അതിൽ ആദ്യത്തേതാണ് ഇന്ന് ഇവിടെ കൊടുക്കുന്നത്. സെയിൽസ് ജോലി ചെയ്യുന്നവർ അവരുടെ ജോലിയോട് വളരെയധികം സ്നേഹമുള്ളവർ ആയിരിക്കണം. പല സെയിൽസ് ജോലി ചെയ്യുന്ന ആളുകൾ മറ്റൊരു ജോലി കിട്ടാതെ സെയിൽസിലേക്ക് വരികയും കമ്പനിയുടെ പ്രഷർ ഇങ്ങനെ പല പ്രശ്നങ്ങൾ കൊണ്ട് മനസ്സ് മടുത്തു പോകുന്ന പല ആളുകളും ഉണ്ട്. അവരോട്,നിങ്ങൾക്ക് ആദ്യം ഉണ്ടാകേണ്ടത് ജോലിയോടുള്ള സ്നേഹമാണ് അല്ലെങ്കിൽ താല്പര്യം ഉണ്ടാവുക എന്നതാണ്. താല്പര്യമില്ലാതെ ഏതൊരു കാര്യം ചെയ്താലും അത് വിജയിക്കില്ല അതിന്റെ കാരണം നിങ്ങളുടെ ഏറ്റവും വലിയ പ്രശ്നം താല്പര്യമില്ലായ്മയാണ്. സെയിൽസ് ജോലി ചെയ്യുന്നത് എന്തോ കുറച്ചിലായി ചില ആളുകൾ കാണുന്നുണ്ട്. എന്നാൽ അത് അങ്ങനെയല്ല ലോകത്തിലെ ഏറ്റവും മനോഹരമായ ജോലിയാണ് സെയിൽസ്. ഏറ്റവും അധികം ശമ്പളം ലഭിക്കുന്ന ജോലിയും ആണ് സെയിൽസ് ഏറ്റവും കുറഞ്ഞ ശമ്പളവും സെയിൽസിൽ ആണെന്ന് മാത്രം. ഒരു ചെറിയ പെട്ടിക്കടയിൽ നിൽക്കുന്ന സെയിൽസ്മാനും വലിയ കമ്പനികളുടെ സിഇഒ ആയിട്ടുള്ളവർക്ക് ലഭിക്കുന്ന ശമ്പളങ്ങുള്ള വ്യത്യാസം വളരെ വലുതാണ്. മറ്റ് പല ഗവൺമെന്റ് ജോലികൾക്ക് കിട്ടുന്നതിനേക്കാളും വലിയ ശമ്പളം കിട്ടുന്ന ഒരു മേഖലകൂടിയാണ് സെയിൽസ്. അങ്ങനെ ഏറ്റവും മനോഹരമായ ഉയർന്ന ശമ്പളം ലഭിക്കുന്നതിന് ആ ജോലിയിൽ ചില പ്രത്യേകതകളും ഉണ്ടാകും. അത് എങ്ങനെയൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്. ഈ 12 ലേഖനങ്ങളും നിങ്ങൾ ശ്രദ്ധിച്ചു കേട്ടുകഴിഞ്ഞാൽ ചെറിയ സെയിൽസ് ജോലിയിൽ നിന്നും വലിയ സെയിൽസ് ജോലിയിലേക്ക് എങ്ങനെ എത്തപ്പെടാം എന്ന് മനസ്സിലാക്കാം. ഇതിലുള്ള കാര്യങ്ങൾ മനസ്സിലാക്കി അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഉയർന്ന ജോലിയും ഉയർന്ന വരുമാനവും അതിൽ നിന്നും ലഭിക്കും.
- അതിൽ ആദ്യത്തേതാണ് നേരത്തെ പറഞ്ഞ ജോലിയോടുള്ള സ്നേഹമാണ്. ഏറ്റവും മോശമായതും കുറഞ്ഞ ജോലിയും ആണ് സെയിൽസ് എന്ന് കരുതരുത്. ഏറ്റവും ക്രിയേറ്റിവിറ്റി ഉള്ളതും മേന്മയുള്ളതാണെന്ന് കരുതി അതിനെ സ്നേഹിക്കുകയും ചെയ്യണം. സെയിൽസ് ഇല്ലെങ്കിൽ ഒരു രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ സാധിക്കില്ല. നമ്മുടെ രാജ്യം വരുമാനമുണ്ടാക്കുന്നത് ജിഎസ്ടി യിലൂടെയാണ്. ഈ ജി എസ് ടി ലഭിക്കുന്നതിന് ഏറ്റവും കൂടുതൽ പ്രയത്നിക്കുന്നത് സെയിൽസ്മാൻമാരാണ് എന്നുള്ള കാര്യം ഒരിക്കലും മറക്കരുത്. അതായത് രാജ്യത്തിന് കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനം സെയിൽസിലൂടെ ആണ് എന്നതാണ് സത്യം.
- സെയിൽസ് എന്ന് പറയുന്നത് ഒരാളുടെ പ്രശ്നത്തിന് പരിഹാരം കാണുക എന്നതാണ്. ഒരാളുടെ പ്രശ്നത്തിന് പരിഹാരം കൊടുക്കുക എന്നത് വളരെ മനോഹരമായ കാര്യമാണ്. അയാളുടെ പ്രശ്നം അറിഞ്ഞ് അയാൾക്ക് പരിഹാരം നൽകുന്ന ജോലി ചെയ്യുന്ന ആളുകളാണ് ഓരോ സെയിൽസ്മാൻമാരും. അതുകൊണ്ട് തന്നെ ഇത് ഒരു മോശമായ ജോലിയല്ല ഏറ്റവും മനോഹരമായ ഒന്നാണെന്ന് മനസ്സിലാക്കുക.
- ഏറ്റവും കൂടുതൽ ആളുകളെ പരിചയപ്പെടുവാനും അവരുമായി സംസാരിക്കുവാനും സഹവസിക്കുവാനും അവരുടെ പ്രശ്നങ്ങൾ കേൾക്കുവാനും കഴിയുന്ന ഒരു ജോലിയാണ് സെയിൽസ് എന്ന് പറയുന്നത്. സെയിൽസിൽ നിൽക്കുന്ന ആളുകൾ ദിവസവും നിരവധി ആളുകളെ കാണുകയും അവരുമായി സംസാരിക്കുവാനും മനോഹരമായി പെരുമാറുവാനും കഴിയുന്നു എന്നത് വേറൊരു ജോലിക്ക് ലഭ്യമല്ല. ഇത്രയും ഒരു പ്രാധാന്യവും മറ്റുള്ളവരെ പരിചയപ്പെടാനും സാധിക്കുകയില്ല.
- ഏറ്റവും അധികം ക്രിയേറ്റിവിറ്റി വേണ്ട ഒരു ജോലിയാണ്. സാധാരണക്കാരന് പറ്റുന്ന ഒരു കാര്യമല്ല സെയിൽസ് എന്ന് പറയുന്നത്. സാധാരണ ഒരു കൊച്ചു പെട്ടി കടയിൽ ജോലി ചെയ്താലും വലിയ സ്ഥാപനത്തിൽ ജോലി ചെയ്താലും ക്രിയേറ്റിവിറ്റി ഉണ്ടെങ്കിൽ നിങ്ങൾക്ക് ഉയരങ്ങളിലേക്ക് എത്തുവാൻ സാധിക്കും. സാധാരണ ഒരു ഗവൺമെന്റ് ജോലിയിൽ കയറിക്കഴിഞ്ഞാൽ ആദ്യം കയറി അതുപോലെ തന്നെ ആയിരിക്കും അവസാനം വരെയും ജോലി ചെയ്യേണ്ടി വരുന്നത്. എന്നാൽ നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ ജീവിതത്തിൽ മുന്നേറാൻ കഴിയുന്ന ഒരു ജോലിയാണ് സെയിൽസ് എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ സെയിൽസ് ജോലി ചെയ്യുന്ന ആളുകൾ അവരുടെ ജോലിയെ വളരെയധികം സ്നേഹിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. സെയിൽസിനെ കുറിച്ചുള്ള നിരവധി ലേഖനങ്ങൾ ഇനി ഉണ്ടാകും. ഈ ലേഖനങ്ങളിലൂടെ നിങ്ങളുടെ സെയിൽസ് അഭിവൃദ്ധി വർദ്ധിപ്പിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഈ പറയുന്ന കാര്യങ്ങൾ നിങ്ങൾ തീർച്ചയായും കേൾക്കുകയും അത് നിങ്ങളുടെ സെയിൽസ് ജീവിതത്തിൽ പകർത്തുകയും ചെയ്താൽ നിങ്ങൾ തീർച്ചയായും ഈ ജോലിയിൽ വിജയിക്കുക തന്നെ ചെയ്യും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക

സെയിൽസ് വിജയത്തിന്റെ രഹസ്യം: കേൾക്കാനുള്ള കഴിവ്... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.