- Trending Now:
കേരളത്തിലെ ഗ്രാമീണ സഹകരണ മാനേജ്മെന്റ് മേഖലയിലെ പരിശീലനവും ശേഷി വികസനവും ലക്ഷ്യമാക്കി തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റും (സി.എം.ഡി) ഗുജറാത്ത് ആനന്ദിലെ ഇൻസ്റ്റിറ്റൂട്ട് ഓഫ് റൂറൽ മാനേജ്മെന്റും (ഐ.ആർ.എം.എ) ധാരണാപത്രം ഒപ്പിട്ടു. വിഞ്ജാന വിനിമയത്തിലൂടെ ഗ്രാമീണ സഹകരണ മേഖലയിലെ മാനേജ്മെന്റ് വികസനത്തിന് സഹായകരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സംയുക്ത സംരംഭത്തിന്റെ ഉദ്യേശ്യം.
ഗുജറാത്തിലെ ഐ.ആർ.എം.എയിൽ നടന്ന ചടങ്ങിൽ സി.എം.ഡി ഡയറക്ടർ ഡോ. ബിനോയ് കാറ്റാടിയിൽ ഐ.ആർ.എം.എ ഡയറക്ടർ ഉമാകാന്ത് ദാഷ് എന്നിവർ ധാരണാപത്രം കൈമാറി. ചടങ്ങിൽ ഇരു സ്ഥാപനങ്ങളിലെയും ഫാക്കൽറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. ധാരണ പ്രകാരം ഗ്രാമീണ, സഹകരണ മേഖലകളിലെ മാനേജ്മെന്റ് വികസനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് സി.എം.ഡി യും ഐ.ആർ.എം.എയും സംയുക്തമായി മേഖലയിലെ ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ടവർക്കും അനുയോജ്യമായ മാനേജ്മെന്റ് വികസനപരിപാടികൾ രൂപകല്പന ചെയ്യുകയും പരിശീലനം നൽകുകയും ചെയ്യും. സി.എം.ഡി യും ഐ.ആർ.എം.എയും സായുക്തമായി ഗ്രാമീണ സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ) മേഖലയിൽ നവീന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും. നവീന ആശയങ്ങൾ പ്രദാനം ചെയ്യുന്നവരുമായുള്ള പങ്കാളിത്തം വികസിപ്പിക്കുന്നതിലൂടെയും സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്ക് ഇൻകുബേഷൻ പിന്തുണ നൽകുന്നതിലൂടെയും, സ്വയം സഹായ ഗ്രൂപ്പ് (എസ്.എച്ച്.ജി) ശൃംഖലകളുടെയും എം.എസ്.എം.ഇ കളുടെയും വളർച്ചയെ ഉത്തേജിപ്പിക്കാനും ലക്ഷ്യമിടുന്നു.
എം.എസ്.എം.ഇ ദിനാചരണവും സംരംഭക സെമിനാറും ജൂൺ 26ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.