Sections

എം.എസ്.എം.ഇ ദിനാചരണവും സംരംഭക സെമിനാറും ജൂൺ 26ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും

Saturday, Jun 24, 2023
Reported By Admin
MSME

അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാചരണവും സംരംഭകർക്കായി ഏകദിന സെമിനാറും നടത്തുന്നു


കേന്ദ്രസർക്കാരിന്റെ സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭ മന്ത്രാലയത്തിന് കീഴിലുള്ള എം.എസ്.എം.ഇ ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാചരണവും സംരംഭകർക്കായി ഏകദിന സെമിനാറും നടത്തുന്നു. സംരംഭകർക്കായുള്ള ഏകദിന ബോധവത്കരണ സെമിനാർ എസ്.സി.എം.എസ് കൊച്ചിൻ സ്കൂൾ ഓഫ് ബിസിനസ് കളമശ്ശേരിയിൽ ജൂൺ 26ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. എസ്.സി.എം.എസ് കൊച്ചിൻ സ്കൂൾ ഓഫ് ബിസിനസ്, എസ്.ഐ.ഡി.ബി.ഐ, എൻ.എസ്.ഐ.സി എന്നിവരുടെ സഹകരണത്തോടെയാണ് സെമിനാർ നടത്തുന്നത്.

5 കോടി രൂപ വരെ ഈടില്ലാത്ത വായ്പ, എസ്.ഐ.ഡി.ബി.ഐ മുഖേനയുള്ള ഭാരത സർക്കാരിൽ നിന്നുള്ള എംഎസ്എംഇ നിർദ്ദിഷ്ട വായ്പ, കുറഞ്ഞ പലിശ നിരക്കിൽ സംസ്ഥാന സർക്കാരിന്റെ വായ്പാ പദ്ധതികൾ, ഫണ്ട് ഓഫ് ഫണ്ട് വഴി എംഎസ്എംഇ കളിൽ ഇന്ത്യാ ഗവൺമെന്റ് നിക്ഷേപം, അസംസ്കൃത വസ്തുക്കൾ സഹായ പദ്ധതി, കയറ്റുമതി വിപണിയിൽ എങ്ങനെ പ്രവേശിക്കാം, കയറ്റുമതിക്കുള്ള സർക്കാർ പിന്തുണ, വിപണി കണ്ടെത്തുന്നതിന് കേന്ദ്ര സർക്കാരിൽ നിന്നുള്ള സഹായങ്ങൾ, സർക്കാർ പിന്തുണയിലൂടെ നിങ്ങളുടെ എംഎസ്എംഇയുടെ പ്രകടനം എങ്ങനെ വർദ്ധിപ്പിക്കാം ട്രേഡ്മാർക്ക് എന്നിവയെ പറ്റിയുള്ള സെഷൻസ് ഉണ്ടായിരിക്കും.

ഈ പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ നടന്നുകൊണ്ടിരിക്കുകയാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കു മാത്രമാണ് പ്രവേശനം. രജിസ്റ്റർ ചെയ്യാനുള്ള ഗൂഗിൾ ഫോം ലിങ്ക് https://bit.ly/INTLMSME23 അല്ലെങ്കിൽ പേര്, ഓഫീസ് അഡ്രസ്, മൊബൈൽ നമ്പർ, ഇ മെയിൽ അഡ്രസ് എന്നിവ 8330080536 എന്ന നമ്പറിൽ വാട്സ്ആപ്പ് വഴി മെസ്സേജ് അയക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.