Sections

സ്ത്രീകളുടെ സമഗ്രാരോഗ്യത്തിൽ വിറ്റാമിനുകളുടെ പങ്ക്

Friday, Dec 22, 2023
Reported By Soumya
Women Health

എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും വിറ്റാമിൻ അത്യന്താപേക്ഷിതമാണ്. നല്ല ആരോഗ്യം സ്വന്തമാക്കണമെങ്കിൽ വിറ്റാമിൻ അടങ്ങിയ ആഹാരം ധാരാളമായി കഴിച്ചു തുടങ്ങാം. ഇന്ന് സ്ത്രീകളേറെയും ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ഭക്ഷണശീലങ്ങളാണ് അവർ പിന്തുടരുന്നത്.

  • ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും വിറ്റാമിൻ എ ആവശ്യമാണ്. എല്ലുകളുടെ ഉറപ്പിനും പല്ലിന്റെയും കോശങ്ങളുടെടെയും വളർച്ചയ്ക്കും ചർമ്മ സൗന്ദര്യം നിലനിർത്താനും വിറ്റാമിൻ എ അടങ്ങിയ ഭക്ഷണം പതിവായി കഴിക്കാം.വിറ്റാമിൻ എ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം കാഴ്ചശക്തി കൂട്ടുകയും ചർമത്തിൽ പാടുകളും ചുളിവുകളും ഉണ്ടാകുന്നത് തടയുകയും ചെയ്യും.കാരറ്റ്, തക്കാളി, മത്തങ്ങ, പേരയ്ക്ക, തണ്ണിമത്തൻ, ചീര, മുട്ട, പാല്, ധാന്യങ്ങൾ എന്നിവയിൽ ധാരാളമായി വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്.
  • ശരീരത്തിന്റെ ചയാപചയ പ്രവർത്തനങ്ങക്ക് വിറ്റാമിൻ ബി2 അത്യാവശ്യമാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരഭാഗങ്ങൾക്കുണ്ടാകുന്ന മരവിപ്പ്, വിറയൽ എന്നിവ ഒഴിവാക്കാനും ക്ഷീണം, മാനസിക സമ്മർദ്ദം എന്നിവയകറ്റാനു വിറ്റാമിൻ ബി2 സഹായിക്കും. വിറ്റാമിൻ ബി2 വിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങളാണ് വായ്പുണ്ണ്,കണ്ണിനും നാവിനുമുണ്ടാകുന്ന മഞ്ഞനിറം, ചുണ്ടു വിണ്ടുകീറൽ, വരണ്ട തലമുടി, വരണ്ട ചർമം എന്നിവ.ഇവ ഒഴിവാക്കാൻ വിറ്റാമിൻ ബി2 അടങ്ങിയ ഭക്ഷണം ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വെണ്ണ, പാല്, തൈര്, യീസ്റ്റ്, സോയാബീൻ, ധാന്യങ്ങൾ, പയറുവർഗങ്ങൾ, ബദാം, കൂൺ എന്നിവയിൽ ധാരാളം വിറ്റാമിൻ ബ 12 അടങ്ങിയിട്ടുണ്ട്.
  • തലച്ചോറിന്റെ പ്രവർത്തനത്തിനാവശ്യമായ രാസവസ്തുക്കളും ഹോർമോണുകളും ഉൽപാദിപ്പിക്കാൻ വിറ്റാമിൻ ബി6 അത്യാവശ്യമാണ്.വിഷാദരോഗത്തിനും ഓർമക്കുറവിനും ഹൃദ്രോഗങ്ങൾക്കും പരിഹാരമാണ് വിറ്റാമിൻ ബി6. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.വാഴപ്പഴം, കശുവണ്ടി, പയറുവർഗങ്ങൾ, ധാന്യങ്ങൾ, മൽസ്യം, മാംസം, ഓട്സ്, ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവയിൽ അടങ്ങിയിരിക്കുന്നു.
  • വൈറ്റമിൻ ബി 7 കോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. എല്ലുകളുടെ വളർച്ചയ്ക്ക്, തലമുടിക്ക്, കൊളസ്ട്രോൾ കുറയ്ക്കാൻ, എന്നിവ കുറയ്ക്കാൻ ബി 7 സഹായിക്കുന്നു.തലമുടി വിണ്ടുകീറൽ, വിളർച്ച, ചിരങ്ങ് , ചെറിയ തോതിലുള്ള വിഷാദരോഗം എന്നിവയാണ് വൈറ്റമിൻ ബി 7 ന്റെ കുറവ് മൂലം ഉണ്ടാകുന്നത്.മധുരക്കിഴങ്ങ്, കാരറ്റ്, ബദാം, തവിടുള്ള അരി, ചീര, സൊയാബീൻ, പാൽ, വെണ്ണ, തൈര് എന്നിവയിൽ വിറ്റാമിൻ ബി7 അടങ്ങിയിരിക്കുന്നു.
  • രോഗപ്രതിരോധ ശേഷി കൂട്ടാൻ വിറ്റാമിൻ സി സഹായിക്കുന്നു. സ്ത്രീകളുടെ ആരോഗ്യകാര്യത്തിൽ വിറ്റാമിൻ സി യുടെ പങ്ക് വലുതാണ്. ഇത് ശരിരകോശങ്ങളുടെ വളർച്ചയെ സഹായിക്കുന്നതിനൊപ്പം ഹൃദ്രോഗങ്ങളിൽ നിന്നും വിവിധതരം കാൻസറുകളിൽ നിന്നും സംരക്ഷിക്കുന്നു.മുന്തിരി, ഓറഞ്ച്, ഉരുളക്കിഴങ്ങ്, ബ്രൊക്കോളി, തക്കാളി, സ്ട്രോബറി എന്നിവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
  • വിവിധതരം കാൻസർ, സന്ധിവാതം എന്നിവയെ ചെറുക്കാൻ വിറ്റാമിൻ ഡിക്കു കഴിയും. വിറ്റാമിൻ ഡിയുടെ അഭാവം അസ്ഥിക്ഷയത്തിനു കാരണമാകുന്നു. ദിവസവും 10-15 മിനിട്ടു സൂര്യപ്രകാശമേറ്റാൽ വിറ്റാമിൻ ഡി ശരീരം ആഗീരണം ചെയ്യുന്നു.മൽസ്യം, കരൾ, മുട്ട, പാൽ എന്നിവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.
  • പ്രായമേറുന്നതു തടയാൻ വിറ്റാമിൻ ഇ സഹായിക്കുന്നു. പ്രായാധിക്യം മൂലം ചർമത്തിനുണ്ടാകുന്ന ചുളിവുകളും മറ്റു തിമിരം പോലുള്ള വിഷമതകളുമകറ്റാൻ വിറ്റാമിൻ ഇ സഹായിക്കും. ഹൃദ്രോഗം, ചിലതരം കാൻസർ, ഓർമക്കുറവ് എന്നിവ പരിഹരിക്കാനും ഇതിനു കഴിയും. ചർമാരോഗ്യത്തിനും മുടിയുടെ വളർച്ചയ്ക്കും വിറ്റാമിൻ ഇ അത്യാവശ്യമാണ്.ചീര, ബദാം, ഗോതമ്പ്, ചോളം, പീനട്ട് ബട്ടർ, സൂര്യകാന്തിക്കുരു എന്നിവയിൽ ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.

സ്ത്രീകൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയാൽ ശരീരത്തിനാവശ്യമായ എല്ലാ വിറ്റാമിനുകളും ലഭിക്കും. നല്ല ആരോഗ്യം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്നുതന്നെ മെനുവിൽ പഴങ്ങൾക്കും പച്ചക്കറികൾക്കും പ്രധമസ്ഥാനം നൽകാം.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.