Sections

പ്രോജക്ട് ഫെലോ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, അധ്യാപക, ട്യൂട്ടർ, ഫെസിലിറ്റേറ്റർ, ഓഡിയോളജിസ്റ്റ്, ലൈബ്രേറിയൻ, ആശാവർക്കർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Friday, Jun 13, 2025
Reported By Admin
Recruitment opportunities for various posts such as Project Fellow, Data Entry Operator, Teacher, Tu

വാക്ക് ഇൻ ഇന്റർവ്യൂ

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിൽ പ്രോജക്ട് ഫെലോ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ ജൂൺ 26 രാവിലെ 9 മണിക്ക് നടത്തും. വിശദ വിവരങ്ങൾ www.iccs.res.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ

ജില്ലാ പദ്ധതി പ്രവർത്തനങ്ങൾക്കും ഡേറ്റ എൻട്രി ജോലികൾക്കുമായി കരാർ അടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായതും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ആറുമാസത്തിൽ കുറയാത്ത ഡേറ്റ എൻട്രി കോഴ്സ് വിജയിച്ചവർക്കും അപേക്ഷിക്കാം. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. അഡോബ് പേജ് മേക്കർ, ഡോക്യുമെന്ററി തയാറാക്കിയിട്ടുളള പ്രവൃത്തി പരിചയം, ബിസിഎ /ഡിസിഎ എന്നിവ അഭിലഷണീയം. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂൺ 18ന് വൈകിട്ട് നാലിന് മുമ്പ് കലക്ടറേറ്റ് മൂന്നാം നിലയിലെ പ്ലാനിംഗ് ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0468 2222725.

അഭിമുഖം

പുനലൂർ സർക്കാർ പോളിടെക്നിക്ക് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ തസ്തികകളിലെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത: ഡെമോൺസ്ട്രേറ്റർ - ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ, ട്രേഡ്സ്മാൻ- ബന്ധപ്പെട്ട വിഷയത്തിൽ ട്രേഡ് സർട്ടിഫിക്കറ്റ്/ഐ.റ്റി.ഐ/തത്തുല്യം. യോഗ്യത,പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 20ന് രാവിലെ 10 ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. പാൻ,ആധാർ കാർഡുകൾ നിർബന്ധം. ഫോൺ: 0475 2910231.

അധ്യാപക നിയമനം

മലമ്പുഴ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി വിഷയത്തിൽ താത്കാലിക അധ്യാപക നിയമനം നടത്തുന്നു. അർഹരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 17 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഇക്കോ-റീസ്റ്റോറേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

പാലക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിൽ വാളയാർ റേഞ്ചിൽ കരാർ അടിസ്ഥാനത്തിൽ ഇക്കോ-റീസ്റ്റോറേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബയോളജിക്കൽ സയൻസസ്, ഇക്കോളജി, ഇക്കോ-റീസ്റ്റോറേഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 25,000 രൂപയാണ് വേതനം. മികച്ച ആശയവിനിമയ ശേഷിയും ഗവേഷണ അഭിരുചിയും ഉണ്ടായിരിക്കണം. ഇക്കോളജി, റീസ്റ്റോറേഷൻ, മണ്ണ് ഈർപ്പസംരക്ഷണം എന്നിവയിൽ അംഗീകൃത സ്ഥാപനങ്ങളിലോ സംഘടനകളിലോ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, ജി.ഐ.എസ്, കമ്പ്യൂട്ടർ എന്നിവയിൽ പ്രാവീണ്യം വേണം. വിദൂര സ്ഥലങ്ങളിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ജൂൺ 24 വൈകുന്നേരം 5 മണി. താൽപര്യമുള്ളവർ ബയോഡേറ്റയും അപേക്ഷയും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, പാലക്കാട് ഫോറസ്റ്റ് ഡിവിഷൻ, കല്ലേകുളങ്ങര പി.ഒ, പാലക്കാട്-678 009 എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0491-2555156, ഇ-മെയിൽ: dfo-plkd.for@kerala.gov.in.

പാർട്ട് ടൈം ട്യൂട്ടർ നിയമനം: അഭിമുഖം 30 ന്

പട്ടികവർഗ്ഗവികസനവകുപ്പിനു കീഴിൽ മാത്തൂർ, മീനാക്ഷിപുരം, പട്ടഞ്ചേരി എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിൽ എൽ.പി. യു.പി. വിഭാഗത്തിൽ പഠിക്കുന്ന അന്തേവാസികൾക്ക് സ്ഥാപനത്തിൽ എത്തി ട്യൂഷൻ എടുക്കുന്നതിന് പാർട്ട് ടൈം ട്യൂട്ടർമാരെ നിയമിക്കുന്നു. ഗണിതം, സയൻസ്, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന പ്രാദേശികവാസികളായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റാ സഹിതം ജൂൺ 30 ന് രാവിലെ 10.30 മണിക്ക് ചിറ്റൂർ മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ:9496070367.

ഫെസിലിറ്റേറ്റർ നിയമനം

പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ സർക്കാർ പതി, മല്ലൻചള്ള, വടകരപതി ഗ്രാമപഞ്ചായത്തിലെ മല്ലമ്പതി എന്നീ സാമൂഹ്യ പഠന മുറികളിലേക്ക് ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു. ബി.എഡ്, ഡി.എഡ്, ബിരുദം എന്നീ യോഗ്യതയുള്ള തദ്ദേശീയരായ പട്ടികവർഗ്ഗ യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 26 ന് രാവിലെ 11ന് പാലക്കാട് സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന പട്ടിക വർഗ്ഗ വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 0491 2505383

ഓഡിയോളജിസ്റ്റ് നിയമനം

പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസിൽ (ഗവ. മെഡിക്കൽ കോളേജ്) ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാർ/ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സ്പീച്ച് ആൻഡ് ഹിയറിങിൽ എം.എസ്.സി ബിരുദം/ എം.എ എസ്.എൽ.പി/ എം.എസ്.സി ഓഡിയോളജി അല്ലെങ്കിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ഈ യോഗ്യതകളുള്ളവരുടെ അഭാവത്തിൽ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങിൽ നിന്നോ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച മറ്റ് സ്ഥാപനങ്ങളിൽ നിന്നോ സ്പീച്ച് ആൻഡ് ഹിയറിംഗിൽ ബി.എസ്.സി ബിരുദം ഉണ്ടായിരിക്കണം. പരമാവധി വേതനം: പ്രതിമാസം 32,535/- രൂപ (ദിവസവേതനം) അല്ലെങ്കിൽ 36,000/- രൂപ (കരാർ). യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ജൂൺ 20-ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടക്കും. ഉദ്യാഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491-2951010, ഇ-മെയിൽ: gmcpkd.cedn@kerala.gov.in.

ലൈബ്രേറിയൻ നിയമനം

തിരുനെല്ലി ഗവ ആശ്രമം സ്കൂളിൽ ലൈബ്രേറിയൻ തസ്തികകയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലൈബ്രറി സയൻസിൽ ബിരുദവും (ബി.എൽ.ഐ.എസ്.സി/ എം.എൽ.ഐ.എസ്.സി) ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. കോഹ സോഫ്റ്റ്വെയർ പരിജ്ഞാനം അഭികാമ്യം. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂൺ 24 ന് രാവിലെ 11 ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം .ഫോൺ - 0495-299330.

ആശാവർക്കർ നിയമനം

എടവക ഗ്രാമപഞ്ചായത്തിലെ 14, 19 വാർഡിൽ ആശാവർക്കരെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 25 -45 നുമിടയിൽ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പും ബയോഡാറ്റയുമായി ജൂൺ 18 ന് ഉച്ചയ്ക്ക് 12 ന് എടവക കുടുംബരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ -04935 296906.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.