- Trending Now:
കടുത്തുരുത്തി ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ ട്രേഡ്സ്മാൻ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ /ടി.എച്ച്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ജൂൺ 13 ന് രാവിലെ 10.30 ന് കോളജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം്.അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ദിവസവേതന വ്യവസ്ഥയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിലും ആർക്കിടെക്ചർ, എം.സി.എ. വിഭാഗങ്ങളിലുമാണ് ഒഴിവുകളുള്ളത്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവർ അനുബന്ധരേഖകളുമായി എൻജിനീയറിങ്, ആർക്കിടെക്ചർ വിഭാഗങ്ങളിൽ അതാതു ഡിപ്പാർട്ട്മെന്റുകളിൽ ജൂൺ 16നും എം.സി.എ വിഭാഗത്തിൽ ജൂൺ 17നും നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക് www.rit.ac.in, ഫോൺ: 0481 2506153, 0481 2507763.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ വിവിധ ഐഐടികളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഹെർബർട്ട് നഗർ ഗവ. ഐടിഐയിൽ എംപ്ലോയ്മെന്റ് സ്കിൽസ്, വരവൂർ ഗവ ഐഐടിയിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ), മലപ്പുറം കേരളാധീശ്വരപുരം ഗവ. ഐടിയിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (പ്ലംബർ) എന്നീ തസ്തികകളിലാണ് നിയമനം. എംപ്ലോയ്മെന്റ് സ്കിൽസ് യോഗ്യത എംബിഎ/ ബിബിഎ/ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ഡിപ്ലോമ, ഡിജിടി സ്ഥാപനങ്ങളിൽ നിന്ന് എംപ്ലോയബിലിറ്റി സ്കിൽ എന്ന ഹ്രസ്വകാല ടിഒടി കോഴ്സിൽ രണ്ട് വർഷത്തെ പരിചയം. ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷൻ സ്കിൽസും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം. ഗവ. അംഗീകൃത മുന്ന് വർഷ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ മുന്ന് വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും ട്രെയിനിങ് ഇൻസ്ട്രക്ടർ (മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ) അടിസ്ഥാന യോഗ്യത. ട്രെയിനിങ് ഇൻസ്ട്രക്ടർ (പ്ലംബർ) ഗവ. അംഗീകൃത മുന്ന് വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ മുന്ന് വർഷ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ജൂൺ 13 ന് രാവിലെ 11 ന് വകുപ്പിന് കീഴിലെ എലത്തൂർ ഗവ. ഐടിഐയിൽ നടത്തുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0495 2461898, 2371451.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്നോളജി-കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ, അസിസ്റ്റന്റ് പ്രൊഫസർ (ഇന്റീരിയർ ഡിസൈനിങ്ങ് ആന്റ ഫർണിഷിങ്ങ്) തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.ആർക് യോഗ്യതയുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ജൂൺ 25 ന് വൈകുന്നേരം അഞ്ചിനകം എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി-കണ്ണൂർ, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂർ-7 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കണം. ഫോൺ: 8281574390, 0497 2965390.
മാനന്തവാടി ഗവ. പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗങ്ങളിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ് ടെക്നിഷ്യൻ, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ് ടെക്നിഷ്യൻ തസ്തികളിലേക്ക് ഐ.ടി.ഐ അല്ലെങ്കിൽ ടി.എച്ച്.എസ്.എൽസി യും ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്ക് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി ദ്വാരകയിലുള്ള ഗവ. പോളിടെക്നിക് കോളേജ് ഓഫീസിൽ ജൂൺ 17ന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ - 04935 293024.
പട്ടികജാതി വികസന വകുപ്പിനു കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഒൻപത് ഐ.ടി.ഐകളിലേക്ക് അപ്രന്റീസ് ക്ലാർക്കുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18 - 40 ഇടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. ബിരുദവും, ഡിസിഎ, സിഒപിഎ മലയാളം കമ്പ്യൂട്ടിങ് വിജ്ഞാനവുമാണ് യോഗ്യത. സ്റ്റൈപ്പന്റ് പ്രതിമാസം 10,000 രൂപ ലഭിക്കും. താൽപര്യമുള്ളവർ ബയോഡാറ്റ ഉൾപ്പെടെ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർ, സിവിൽ സ്റ്റേഷൻ അയ്യന്തോൾ, തൃശൂർ, 680003 വിലാസത്തിൽ ജൂൺ 21 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0487 2360381.
മാനന്തവാടി ഗവ.പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്, സിവിൽ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഒന്നാം ക്ലാസ് ബി.ടെക് ബിരുദമോ ഉയർന്ന യോഗ്യതയോ ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റുമായി ദ്വാരക ഗവ.പോളിടെക്നിക് കോളേജ് ഓഫീസിൽ ജൂൺ 16 ന് രാവിലെ പത്തിന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ- 04935 293024.
റാന്നി താലൂക്ക് ആശുപത്രി ഡി-അഡിക്ഷൻ സെന്ററിൽ മെഡിക്കൽ ഓഫീസറെ താൽകാലികമായി നിയമിക്കുന്നതിനുളള കൂടികാഴ്ച ജൂൺ 20ന് രാവിലെ 11 ന് നടക്കും. യോഗ്യത എംബിബിഎസ്/ റ്റിസിഎംസി രജിസ്ട്രേഷൻ (സൈക്യാട്രി ബിരുദാനന്തര ബിരുദം അഭിലഷണീയം). പ്രായപരിധി 45. ബയോഡേറ്റ, തിരിച്ചറിയൽ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ആശുപത്രി ഓഫീസിൽ ഹാജരാകണം. ഫോൺ : 9188522990.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.