Sections

അധ്യാപക, ട്യൂട്ടർ, ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ്, മേട്രൺ, മെഡിക്കൽ ഓഫീസർ, ലക്ചറർ, റേഡിയേഷൻ ടെക്നോളജിസ്റ്റ്, തെറാപ്പിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Jun 11, 2025
Reported By Admin
Recruitment opportunities for various posts including Teacher, Tutor, Demonstrator, Junior Resident,

അധ്യാപക നിയമനം

വെള്ളാർമല ഗവ.വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷണൽ ജോഗ്രഫി ടീച്ചർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, എംപ്ലോയ്മെന്റ് കാർഡുമായി ജൂൺ 13 ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം. ഫോൺ- 04936 236690.

ട്യൂട്ടർ - ഡെമോൺസ്ട്രേറ്റർ - ജൂനിയർ റസിഡന്റ് ഒഴിവ്

വയനാട് ഗവ.മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിൽ ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ ജൂനിയർ റസിഡന്റ് തസ്തികളിൽ നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, മാർക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖയുമായി ജൂൺ 20 ന് രാവിലെ 10.30 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം.

വാക്ക് ഇൻ ഇന്റർവ്യൂ

ജവഹർ നവോദയ വിദ്യാലയത്തിൽ മേട്രൺ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള 35 - 55 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ജൂൺ 20 ന് സ്കൂളിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ- 04936 298550.

മെഡിക്കൽ ഓഫീസർ നിയമനം

കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സായാഹ്ന ഒ.പി.യിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. ജൂൺ 12 ന് വൈകിട്ട് അഞ്ചുവരെ കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ അപേക്ഷ സ്വീകരിക്കും. അപേക്ഷ നൽകിയവർ ജൂൺ 16 ന് രാവിലെ പത്തിന് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം. ഫോൺ - 04936206768.

അധ്യാപക നിയമനം

കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച.്എസ്.എസ്.ടി ജൂനിയർ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റുമായി ജൂൺ 13 ന് രാവിലെ ഒമ്പതിന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.ഫോൺ- 9447110452.

മുട്ടം പോളിടെക്നിക്കിൽ ലക്ചറർ നിയമനം

മുട്ടം സർക്കാർ പോളിടെക്നിക്ക് കോളേജിൽ 2025-26 അധ്യയന വർഷത്തിൽ പ്രതീക്ഷിക്കുന്ന വിവിധ ലക്ചറർ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. കമ്പ്യൂട്ടർ എഞ്ചിനീയറിങ് -2 , സിവിൽ എഞ്ചിനീയറിങ് - ഒന്ന്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് -2 , വർക്ക് ഷോപ്പ് സൂപ്രണ്ട് -ഒന്ന് എന്നീ ഒഴിവുകളിലേക്ക് ജൂൺ 13 ന് രാവിലെ 11 ന് അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കോളേജ് ഓഫീസിൽ എത്തണം.

റേഡിയേഷൻ ടെക്നോളജിസ്റ്റ് നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയേഷൻ ടെക്നോളജിസ്റ്റ് നിയമനത്തിന് ജൂൺ 25ന് വാക്-ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

താൽക്കാലിക നിയമനം

എഴുകോൺ സർക്കാർ പോളിടെക്നിക്ക് കോളജിൽ ട്രേഡ്സ്മാൻ പ്ലംബിംഗ് വിഭാഗത്തിലേക്ക് താൽക്കാലിക നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ./ബിടെക്/ഡിപ്ലോമ /തത്തുല്യം. യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ജൂൺ 12ന് രാവിലെ 10ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0474 2484068.

വോക്ക് ഇൻ ഇന്റർവ്യു

മുഖത്തല ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് തെറാപ്പിസ്റ്റ് തസ്തികളിൽ പരിശീലകരെ നിയമിക്കും. യോഗ്യത:- സ്പീച്ച് തെറാപ്പിസ്റ്റ്- ബി.എ.എസ്.എൽ.പി, ബിഹേവിയർ തെറാപ്പിസ്റ്റ് ആൻഡ് ഒക്ക്യൂപ്പേഷണൽ തെറാപ്പിസ്റ്റ്- ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ അംഗീകൃത നിർദ്ദിഷ്ടയോഗ്യത. യോഗ്യതാസർട്ടിഫിക്കറ്റുകളുമായി ജൂൺ 25 രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തുന്ന വോക്ക് ഇൻ ഇന്റർവ്യുവിൽ പങ്കെടുക്കണം.

കരാർ നിയമനം

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പ്രിൻസിപ്പൽ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലേക്ക് കരാർ നിയമനം നടത്തും. ജൂൺ 25 വൈകിട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് www.cmd.kerala.gov.in.

അതിഥി അധ്യാപക നിയമനം

2023-26 അധ്യയന വർഷത്തിൽ തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ ഹിന്ദി, ഇസ്ലാമിക് ഹിസ്റ്ററി, അറബിക് വിഭാഗങ്ങളിലേക്ക് അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് നിലവിലെ യു.ജി.സി. റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. താൽപര്യമുള്ളവർ പൂരിപ്പിച്ച ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 12 വൈകിട്ട് 4 ന് മുൻപ് തപാൽ വഴിയോ നേരിട്ടോ കോളേജിൽ അപേക്ഷ സമർപ്പിക്കണം. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള ഇന്റർവ്യു പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0490 2346027.

അധ്യാപക ഒഴിവ്

ഗവ. ജി. വി. രാജ സ്പോർട്സ് സ്കൂളിൽ 2025-26 അധ്യയന വർഷത്തിലേക്ക് ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, നാച്ചുറൽ സയൻസ് വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓരോ അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ രേഖകളും പകർപ്പുകളും സഹിതം ജൂൺ 12 രാവിലെ 11 ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.