Sections

അധ്യാപക, ഇൻസ്ട്രക്ടർ, നോൺ വൊക്കേഷണൽ ടീച്ചർ, പരിശീലകർ / ട്രെയ്നർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Jun 09, 2025
Reported By Admin
Recruitment opportunities for various posts including teachers, instructors, non-vocational teachers

അധ്യാപക നിയമനം

പനമരം ഗവ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി കണക്ക്, ഹിന്ദി വിഭാഗത്തിലേക്ക് അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂൺ 11 ന് രാവിലെ 10.30ന് സ്കൂളിൽ എത്തണം.

ഇൻസ്ട്രക്ടർ ഒഴിവ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മരുതറോഡ് ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഒഴിവ്. ബി.കോം (റെഗുലർ), ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഷോർട്ട്ഹാൻഡ് ആൻഡ് ടൈപ്പ്റൈറ്റിങ് കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 11ന് രാവിലെ കൂടിക്കാഴ്ചയ്ക്കായി ഓഫീസിൽ എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0491-2532371, 8111874768

നോൺ വൊക്കേഷണൽ ടീച്ചർ ഒഴിവ്

ചിറ്റൂർ ഗവ. ബോയ്സ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2025-2026 അധ്യയന വർഷത്തിലേക്ക് നോൺ വൊക്കേഷണൽ ടീച്ചർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് തസ്തികയിൽ താൽക്കാലിക ഒഴിവ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത, പരിചയം തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്കായി ജൂൺ 11ന് രാവിലെ 11ന് സ്കൂളിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9400638208.

വാക്ക്-ഇൻ-ഇന്റർവ്യൂ

സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ സ്പോർട്സ് അക്കാഡമികളിലേക്ക് ഫുട്ബോൾ, ഫെൻസിങ്, ജൂഡോ, ഗുസ്തി, ഹോക്കി, ബാസ്കറ്റ്ബോൾ, വോളിബോൾ, തായ്ക്വോണ്ടോ കായിക വിഭാഗങ്ങളിൽ കരാർ അടിസ്ഥാനത്തിൽ പരിശീലകരെ / ട്രെയ്നർമാരെ നിയമിക്കുന്നതിനായി ജൂൺ 11 രാവിലെ 10 മണിക്ക് തിരുവനന്തപുരം കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. യോഗ്യത: Coaches, 1. NIS (One Year Regular Diploma), 2. Degree from Recognised University, 3. Minimum 2 Years Coaching experience in the Sport concerned, 4. Excellency in the sport concerned, 5. Age Limit 45 years. Trainers, 1. Certificate Course from SAI / Coaching License issued from Recognised Authority, 2. Plus Two Educational Qualification, 3. Minimum 2 Year experience in the Sport concerned, 4. Excellency in the sport concerned, 5. Age Limit 45 years. ഫോൺ നമ്പർ: 0471 2330167, 2331546.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.