- Trending Now:
സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഇംഗ്ലീഷ് സംവേദനാത്മക കഴിവ് മെച്ചപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഇംഗ്ലീഷ് എൻറിച്ച്മെൻറ് പ്രോഗ്രാം പദ്ധതി യിലേക്ക് റിസോഴ്സ് അധ്യാപകരെ താൽകാലികമായി നിയമിക്കുന്നു. യോഗ്യത: ബി എ ഇംഗ്ലീഷ്( കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചർ, ഫംഗ്ഷണൽ തുടങ്ങിയവ) ടി.ടി.സി, ഡി.എഡ്,ഡി.എൽ. എഡ് ഇംഗ്ലീഷ് ബി.എഡ്. അഭിലഷണീയ യോഗ്യത:എം.എ ഇംഗ്ലീഷ്( കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചർ, ഫംഗ്ഷണൽ തുടങ്ങിയവ) അസാപ് സ്കിൽ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് പരിശീലനം, അംഗീകൃത സ്ഥാപനത്തിനിന്നും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ലഭിച്ച സർട്ടിഫിക്കറ്റോ ഡിപ്ലോമയോ. ഉദ്യോഗാർഥികൾ ജൂൺ 10 ന് രാവിലെ 11 മണിക്ക് ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ട്രേറ്റിൽ (കളക്ട്രേറ്റിനു സമീപം) നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതം ഹാജരാകണം.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്ത്രീ സൗഹൃദ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സെൽഫ് ഡിഫൻസ് കേന്ദ്രത്തിലേക്ക് പരിശീലനം നൽകുന്നതിനായി വനിത സെൽഫ് ഡിഫൻസ് പരിശീലകയെ താത്കാലികമായി നിയമിക്കുന്നു. 20 നും 35 നും ഇടയിൽ പ്രായമുള്ള വനിത ഉദ്യോഗാർഥികൾ മാർഷൽ ആർട്ടിൽ ( തായ്കോണ്ട) പ്രാവീണ്യം തെളിയിക്കുന്ന അസ്സൽ രേഖകളുമായി ജൂൺ 12ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്തിൽ കൂടിക്കാഴ്ചക്കായി എത്തണം. പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബ്ലാക്ക് ബെൽറ്റ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും ഹാജരാക്കണം. ഏതെങ്കിലും സ്ഥാപനത്തിൽ സമാന തസ്തികയിൽ പരിചയമുള്ളവർക്കും സ്പോർട്സ് കൗൺസിൽ അംഗീകരിച്ച അസോസിയേഷൻ മെമ്പർഷിപ്പ് ഉള്ളവർക്കും മുൻഗണന. ഫോൺ:0477-2252496, 2253836.
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലുള്ള ജില്ലാ സ്പോർട്സ് അക്കാദമി/ കേന്ദ്രങ്ങളിൽ കരാർ അടിസ്ഥാനത്തിൽ കോച്ച്/ ട്രെയിനർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫുട്ബോൾ, ഫെൻസിങ്, ജൂഡോ, ഗുസ്തി, ഹോക്കി, ബാസ്കറ്റ്ബോൾ, വോളിബോൾ, തായ്ക്വോണ്ടോ കായിക ഇനങ്ങളിലാണ് നിയമനം. കോച്ച് തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ എൻ.ഐ.എസിൽ നിന്നുള്ള ഒരു വർഷത്തെ റെഗുലർ ഡിപ്ലോമയും അംഗീകൃത ബിരുദവും ഉണ്ടായിരിക്കണം. ട്രെയിനർ തസ്തികയ്ക്ക് പ്ലസ് ടു ആണ് യോഗ്യത. SAI യിൽ നിന്നുള്ള സർട്ടിഫിക്കറ്റ് കോഴ്സോ അംഗീകൃത അതോറിറ്റി നൽകിയ കോച്ചിങ് ലൈസൻസോ ഉണ്ടായിരിക്കണം. രണ്ടു തസ്തികൾക്കും രണ്ട് വർഷത്തെ പ്രവർത്തന പരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്സ്. യോഗ്യരായവർ ജൂൺ 11ന് രാവിലെ 10ന് തിരുവനന്തപുരത്തെ കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ ഓഫീസിൽ ബന്ധപ്പെട്ട രേഖകളുടെ അസലും പകർപ്പുമായി അഭിമുഖത്തിന് ഹാജരാകണം.
മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ കാര്യാലയത്തിൽ കൊമേഴ്സ്യൽ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു. പ്രായപരിധി -26 വയസ്. യോഗ്യത- ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം. പ്രതിമാസ സ്റ്റൈഫന്റ് - 9000 രൂപ. ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും മുൻപരിചയ രേഖ (ഉണ്ടെങ്കിൽ) , ഫോട്ടോ സഹിതം പത്തനംതിട്ട ജനറൽ ആശുപത്രി എതിർവശമുളള ജില്ലാ കാര്യാലയത്തിൽ ജൂൺ ഒമ്പതിന് രാവിലെ 11ന് ഹാജരാകണം. മുൻകാലങ്ങളിൽ സേവനമനുഷ്ഠിച്ചവർ അപേക്ഷിക്കരുത്. ഫോൺ : 0468 2223983.
ജില്ലയിലെ വിവിധ സർക്കാർ, എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളജുകളിൽ 2025-26 വർഷത്തേക്ക് കോളജ് സൈക്കോളജിസ്റ്റ് ഓൺ കോൺട്രാക്ട് ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. സെക്കോളജിയിൽ ബിരുദാനന്തര ബിരുദമുളളവർ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജൂൺ 12ന് രാവിലെ 11ന് ഇലന്തൂർ സർക്കാർ ആർട്സ് ആന്റ് സയൻസ് കോളജിൽ നടക്കുന്ന കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ : 0468 2263636.
കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിനായി നിശ്ചിത യോഗ്യതയുള്ളവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ അസൽ രേഖകൾ സഹിതം ജൂൺ 25ന് ഉച്ചക്ക് രണ്ടിന് കേരള വനിതാ കമ്മിഷൻ ആസ്ഥാനത്ത് നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. യോഗ്യത: (1) ബി.ഇ./ബിടെക് ഇൻ കംപ്യൂട്ടർ, കംപ്യൂട്ടർ സയൻസ്/ഐടി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/എംസി.എ/എം.എസ്.സി. (കംപ്യൂട്ടർ സയൻസ്/ഐടി) (2) സർക്കാർ / അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ വിവരസങ്കേതിക മേഖലയുമായി ബന്ധപ്പെട്ട ചുരുങ്ങിയത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ കോട്ടയം, പാമ്പാടിയിൽ പ്രവർത്തിക്കുന്ന ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസിൽ ഫിസിക്സ്, കെമിസ്ട്രി ബയോളജി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ കമ്പ്യൂട്ടേഷണൽ ആൻഡ് തിയറിറ്റിക്കൽ മേഖലകളിൽ 5 സയൻറിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിനും നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും sribs.kscste@gmail.com വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0481-2500200.
നാഷണൽ ആയുഷ് മിഷന് കീഴിൽ ഡിപിഎംഎസ്യു ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടിങ് ക്ലർക്കിനെ നിയമിക്കും. യോഗ്യത: ബികോം, ഡിസിഎ, ടാലി, ടൈപ്പ് റൈറ്റിങ് (ഇംഗ്ലീഷ്, മലയാളം). പ്രായപരിധി: 2025 മെയ് 28ന് 40 വയസ്സ് കവിയരുത്. ശമ്പളം: 17000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ പത്ത് വൈകീട്ട് അഞ്ച് വരെ. ഫോൺ: 8078223001.
ജില്ല വെറ്ററിനറി കേന്ദ്രം ആസ്ഥാനമായി മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന മൊബൈൽ സർജറി യൂണിറ്റിലേക്ക് പരമാവധി 90 ദിവസത്തേക്ക് പി ജി വെറ്റ് വെറ്ററിനറി സർജനെ നിയമിക്കും. യോഗ്യത: എംവിഎസ്സി (സർജറി), കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിവിഎസ്സി (ട്രെയിനിങ് സർട്ടിഫിക്കറ്റ് ഫോർ സർജറി ഫ്രം വേൾഡ് വെറ്ററിനറി സർവിസസ്/തത്തുല്യ സർജറി പരിശീലനം ലഭിച്ചിരിക്കണം), വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നീ യോഗ്യതകളുള്ള വെറ്ററിനറി സർജൻമാർക്കും (യുഡി വെറ്റ്) അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂൺ ഒമ്പതിന് ഉച്ചക്ക് 12ന് മൃഗസംരക്ഷണ ഓഫീസിൽ വാക്-ഇൻ ഇന്റർവ്യൂവിനെത്തണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.