Sections

കോപ്പി എഡിറ്റർ, കോച്ച്, ട്രെയിനർ, അധ്യാപക, ട്രേഡ്സ്മാൻ, മെഡിക്കൽ ഓഫീസർ, ജൂനിയർ റെസിഡന്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Friday, Jun 06, 2025
Reported By Admin
Recruitment opportunities for various posts including copy editor, coach, trainer, teacher, tradesma

കോപ്പി എഡിറ്റർ നിയമനം

കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ പ്രവർത്തനങ്ങൾക്ക് ഓൺലൈൻ കോപ്പി എഡിറ്ററെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ മലയാളം/ഇംഗ്ലീഷ് സാഹിത്യത്തിൽ/ ഇതര ബിരുദ വിഷയങ്ങളിൽ ബിരുദവും ജേർണലിസത്തിൽ ഡിപ്ലോമയുമാണ് യോഗ്യത. സ്വന്തമായി ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചുള്ള പരിചയവും വീഡിയോ ഷൂട്ട് ചെയ്യുക, ടോക്കുകൾ റിക്കോർഡ് ചെയ്ത് എഡിറ്റ് ചെയ്യുക എന്നിവയിലുള്ള പ്രവൃത്തി പരിചയവും അഭികാമ്യം. പ്രതിമാസ വേതനം 32,550 രൂപ. വിശദമായ ബയോഡാറ്റ സഹിതം ജൂൺ 26 നകം അപേക്ഷകൾ ഇ-മെയിൽ/ തപാൽ ആയി സമർപ്പിക്കണം. മേൽ വിലാസം: ഡയറക്ടർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപെഡിക് പബ്ലിക്കേഷൻസ്, ജവഹർ സഹകരണ ഭവൻ, പത്താം നില, ഡി.പി.ഐ ജംഗ്ഷൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം - 695014. അവസാന തീയതി ജൂൺ 26.

കോച്ച്, ട്രെയിനർ തസ്തികകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും കേന്ദ്രങ്ങളിലേക്കും കരാർ അടിസ്ഥാനത്തിൽ കോച്ച്/ട്രെയിനർമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ഫുട്ബോൾ, ഫെൻസിങ്, ജൂഡോ, ഗുസ്തി, ഹോക്കി, ബാസ്കറ്റ്ബോൾ, വോളിബോൾ, ടായ്ക്വോണ്ടോ എന്നീ കായിക ഇനങ്ങളിൽ മികവ് പുലർത്തുന്നവർക്കാണ് അവസരം. കോച്ച് തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ എൻ.ഐ.എസിൽ നിന്നുള്ള ഒരു വർഷത്തെ റെഗുലർ ഡിപ്ലോമ, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, ബന്ധപ്പെട്ട കായിക ഇനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തന പരിചയം, അതോടൊപ്പം ആ കായിക ഇനത്തിൽ മികവ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്സ്. ട്രെയിനർ തസ്തികയ്ക്ക് SAI യിൽ നിന്നുള്ള സർട്ടിഫിക്കറ്റ് കോഴ്സോ അംഗീകൃത അതോറിറ്റി നൽകിയ കോച്ചിങ് ലൈസൻസോ, പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത, ബന്ധപ്പെട്ട കായിക ഇനത്തിൽ രണ്ട് വർഷത്തെ പരിചയം, മികവ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്സ്. മുൻ സൈനികർക്ക് ഇളവുകൾ ബാധകമാകും. യോഗ്യരായവർ ജൂൺ 11ന് രാവിലെ 10ന് തിരുവനന്തപുരത്തെ കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ ഓഫീസിൽ ബന്ധപ്പെട്ട രേഖകളുടെ അസലും പകർപ്പുമായി വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ വർക്കിങ് പ്രൊഫഷണൽ സിവിൽ എൻജിനിയറിങ് ഈവനിങ് കോഴ്സിലെ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് സിവിൽ എൻജിനിയറിങ് ബി.ടെക് ബിരുദ യോഗ്യയുള്ളവർക്ക് ജൂൺ 9 ന് രാവിലെ 10 മണിക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാം.

അഭിമുഖം ജൂൺ 12 ന്

അടൂർ സർക്കാർ പോളിടെക്നിക് കോളജിൽ ഒഴിവുള്ള ട്രേഡ്സ്മാൻ ഹൈഡ്രോളിക്സ്, ടർണിംഗ് തസ്തികകളിലേക്ക് ജൂൺ 12 ന് അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 ന് കോളജിൽ ഹാജരാകണം. യോഗ്യത: അതത് വിഷയങ്ങളിലെ എൻസിവിടി/ കെജിസിഇ/ ടിഎച്ച്എസ്എൽസി. പിഎസ് സി അനുശാസിക്കുന്ന യോഗ്യത ഉണ്ടാകണം. ഫോൺ: 04734 231776.

അഭിമുഖം

ലഹരി വർജന മിഷൻ വിമുക്തിയുടെ റാന്നി താലൂക്ക് ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന ഡീ അഡിക്ഷൻ സെന്ററിൽ താൽക്കാലിക മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. എംബിബിഎസ്/ ടിസിഎംസി രജിസ്ട്രേഷൻ (സൈക്കിയാട്രിക്കിൽ പിജി അഭികാമ്യം). അഭിമുഖം ജൂൺ 20 രാവിലെ 11ന്. ബയോഡേറ്റയോടൊപ്പം അസൽരേഖ സഹിതം അപേക്ഷിക്കണം. ഫോൺ: 9188522990.

അധ്യാപക ഒഴിവ്

അയിരൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യോളജി ഗസ്റ്റ് അധ്യാപക ഒഴിവ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം ജൂൺ ഒമ്പതിന് രാവിലെ 11 ന് സ്കൂളിൽ ഹാജരാകണം. ഫോൺ: 9895255427.

അഭിമുഖം

കോന്നി സർക്കാർ മെഡിക്കൽ കൊളജിൽ കരാർ വ്യവസ്ഥയിൽ ജൂനിയർ റെസിഡന്റുമാരെ നിയമിക്കുന്നു. അഭിമുഖം ജൂൺ 11 ന് 10.30. എംബിബിഎസ് ബിരുദധാരികൾ ബിരുദ സർട്ടിഫിക്കറ്റ്, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, തിരിച്ചറിയൽ രേഖകൾ എന്നിവയുടെ അസലും പകർപ്പും സഹിതം ഹാജരാകണം. രജിസ്ട്രേഷൻ രാവിലെ ഒമ്പത് മുതൽ 10 വരെ. പ്രവൃത്തിപരിചയമുള്ളവർക്കും ജില്ലയിലുള്ളവർക്കും മുൻഗണന. പ്രായപരിധി 50. ഫോൺ: 0468 2344823, 2344803

ഫിറ്റ്നസ് ട്രെയിനർ

കുളക്കട അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. 18 വയസ് പൂർത്തിയായ പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് https://forms.gle/M6ZgZgq18rWkjh9K8 മുഖേന അപേക്ഷിക്കാം. ഫോൺ: 9496232583.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.