Sections

ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ, ജൂനിയവർ പബ്ലിക് ഹെൽത്ത് നഴ്സ്, കമ്പ്യൂട്ടർ പ്രോഗ്രാമർ, ട്രേഡ്സ്മാൻ, ട്രേഡ് ഇൻസ്ട്രക്ടർ, അധ്യാപക, അസിസ്റ്റന്റ് പ്രൊഫസർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Jul 09, 2025
Reported By Admin
Recruitment opportunities for various posts such as Electric Vehicle Service Technician, Computer In

ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ

തവനൂർ അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. https://forms.gle/8EVX4SvCL7jdvPh79 ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 9495999658, 9072370755.

താത്കാലിക നിയമനം; കൂടിക്കാഴ്ച 19 ന്

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മലമ്പുഴ ആശ്രമം സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ, ജൂനിയവർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത: ടി.എച്ച്.എസ്.ഇ വിജയം (കമ്പ്യൂട്ടർ സയൻസ് സ്പെഷ്യലൈസേഷൻ) അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ദേശിയതല ടെക്നിക്കൽ വിദ്യാഭ്യാസവും (ബന്ധപ്പെട്ട ട്രേഡ്) എഞ്ചിനീയറിങ് (ബന്ധപ്പെട്ട ട്രേഡ്)/ വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാഭ്യാസവും (അനുബന്ധ ട്രേഡ്). മൂന്നു വർഷത്തെ പ്രവൃത്തി പരിചയം വേണം. ലൈബ്രേറിയൻ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത: ബിരുദം/ബിരുദാനന്തര ബിരുദം (ലൈബ്രറി സയൻസ്). മൂന്നു വർഷത്തെ പ്രവൃത്തി പരിചയം വേണം. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് വിജയമാണ് യോഗ്യത. ഈ തസ്തിക പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്കുമാത്രമായി സംവരണം ചെയ്തിട്ടുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ജൂൺ 19 ന് സ്കൂളിൽ വെച്ച് കൂടിക്കാഴ്ച നടത്തും. കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ തസ്തികകളിലേക്ക് ജൂൺ 19 ന് രാവിലെ 11 മണിക്കും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് ജൂൺ 19 ന് ഉച്ചയ്ക്ക് രണ്ടു മണിക്കുമാണ് കൂടിക്കാഴ്ച നടക്കുക. യോഗ്യരായവർ ബയോഡേറ്റ, വിദ്യാഭ്യാസം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം യഥാസമയം സ്കൂളിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0491 2815894.

സ്റ്റുഡന്റ് കൗൺസിലർ അഭിമുഖം 10ന്

കണ്ണൂർ: ജില്ലാ പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീ മെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലേക്ക് ജൂലൈ ഒൻപതിന് നടത്താനിരുന്ന സ്റ്റുഡന്റ് കൗൺസിലർ അഭിമുഖം ജൂലൈ 10ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി പ്രൊജക്റ്റ് ഓഫീസർ അറിയിച്ചു. ജില്ലാ ഐ ടി ഡി പി ഓഫീസിലാണ് അഭിമുഖം. ഫോൺ: 0497 700357.

അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയുടെ പാലക്കാട് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. അക്രഡിറ്റഡ് എഞ്ചിനീയർ, അക്രഡിറ്റഡ് ഓവർസിയർ തസ്തികകളിലാണ് നിയമനം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അക്രഡിറ്റഡ് എഞ്ചിനീയർക്ക് ബി.ടെക് സിവിലും അക്രഡിറ്റഡ് ഓവർസിയർക്ക് സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമയുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർഥികൾ ജൂലൈ 26 വൈകീട്ട് അഞ്ചിന് മുൻപായി അപേക്ഷിക്കണം. വിലാസം: എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, പി.എ.യു ബിൽഡിങ്, സിവിൽ സ്റ്റേഷൻ യൂണിറ്റ്, പാലക്കാട്-678001. ഫോൺ: 0491 2505448.

താൽകാലിക നിയമനം

ശ്രീകൃഷ്ണപുരം സർക്കാർ എൻജിനീയറിങ് കോളേജിൽ വിവിധ വിഭാഗങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ, ട്രേഡ്സ്മാൻ, ട്രേഡ് ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്കായി ജൂലൈ 10, 11, 14 തീയതികളിൽ അഭിമുഖം നടത്തും. തസ്തികകളും അഭിമുഖ തീയതികളും: കമ്പ്യൂട്ടർ പ്രോഗ്രാമർ (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം): ജൂലൈ 11, ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, സിവിൽ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി വിഭാഗങ്ങൾ): ജൂലൈ 10, ട്രേഡ് ഇൻസ്ട്രക്ടർ (സിവിൽ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി വിഭാഗങ്ങൾ): ജൂലൈ 10, ട്രേഡ്സ്മാൻ (വെൽഡിങ്, ഫൗണ്ടറി, ടർണിങ്, ഇൻസ്ട്രുമെന്റ് മെക്കാനിക് വിഭാഗങ്ങൾ): ജൂലൈ 14, ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം): ജൂലൈ 11, താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും തിരിച്ചറിയൽ രേഖകളും സഹിതം അതത് തീയതികളിൽ രാവിലെ 10 മണിക്ക് മുൻപായി അഭിമുഖത്തിനായി കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.gecskp.ac.in ൽ ലഭിക്കും.

ഗസ്റ്റ് അധ്യാപക ഒഴിവ്

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. കെമിസ്ട്രി ലക്ച്ചറർ, ഫിസിക്കൽ എജുക്കേഷൻ ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്കാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ജൂലൈ 10ന് രാവിലെ 11 ന് കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

അധ്യാപക നിയമനം

പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ സംസ്കൃതം, ഹിന്ദി എന്നീ വിഭാഗങ്ങളിൽ അതിഥി അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യു.ജി.സി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ, ബിരുദാനന്തര ബിരുദ തലത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവരെയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. സംസ്കൃത വിഭാഗത്തിലെ ഒഴിവുകളിലേക്ക് ജൂലൈ 14 ന് രാവിലെ 10.30 നും ഹിന്ദി വിഭാഗത്തിലെ ഒഴിവുകളിലേക്ക് ജൂലൈ 15 ന് രാവിലെ 11.00-നുമാണ് അഭിമുഖം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളും ബയോഡാറ്റയുമായി ഓഫീസിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 - 2576773.

ഇൻസ്ട്രക്ടർ നിയമനം

ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ് II തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയിൽ ത്രിവത്സര ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ജൂലൈ 10 ന് നടക്കും. താൽപ്പര്യമുള്ളവർ ആവശ്യമായ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് മുൻപായി കോളേജിൽ എത്തണം. കൂടുതൽ വിവരങ്ങൾ കോളേജ് വെബ്സൈറ്റായ www.gecskp.ac.in ൽ ലഭിക്കും.

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കേപ്പിൻറെ നിയന്ത്രണത്തിലുള്ള പുന്നപ്ര കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് മാനേജ്മെന്റിൽ മാത്തമറ്റിക്സ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി മാത്തമറ്റിക്സും നെറ്റും (നെറ്റ് ഉള്ളവരുടെ അഭാവത്തിൽ എം.എസ്.സി ഉദ്യോഗാർഥികളെ പരിഗണിക്കും). ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 18 ന് രാവിലെ 10 മണിക്ക് കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2267311, 9846597311.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.