Sections

ഫിറ്റ്നസ് ട്രെയിനർ, സീനിയർ റസിഡന്റ്, ഡയാലിസിസ് ടെക്നീഷ്യൻ, പ്രൊബേഷൻ അസിസ്റ്റന്റ്, എച്ച്.എസ്.ടി, ലീഗൽ അഡൈ്വസർ/ലീഗൽ കൗൺസിലർ, അധ്യാപക, കണ്ടിൻജന്റ് വർക്കേഴ്സ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Jul 08, 2025
Reported By Admin
Recruitment opportunities for various posts including Fitness Trainer, Senior Resident, Dialysis Tec

ഫിറ്റ്നസ് ട്രെയിനർ

കുളക്കട അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 18 വയസ് പൂർത്തിയായ പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9496232583, 9495999672.

വാക്ക് ഇൻ ഇന്റർവ്യൂ

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി, ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ് വിഭാഗങ്ങളിലെ സീനിയർ റസിഡന്റ് തസ്തികയിൽ കരാർ നിയമനം നടത്തും. ജൂലൈ 11ന് യഥാക്രമം രാവിലെ 11, 11.30, ഉച്ചയ്ക്ക് 12 എന്നീ സമയങ്ങളിലാണ് വാക്ക് ഇൻ ഇന്റർവ്യൂ. യോഗ്യത: ബന്ധപ്പെട്ട വിഭാഗങ്ങളിലെ പി.ജിയും ടി.സി.എം.സി രജിസ്ട്രേഷനും. പ്രായപരിധി: 40 വയസ്. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം ഹാജരാകണം. വിവരങ്ങൾക്ക് www.gmckolam.edu.in. ഫോൺ: 0474 2572574.

ഡയാലിസിസ് ടെക്നീഷ്യൻ ഒഴിവ്

ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. വിദ്യാഭ്യാസ യോഗ്യത:ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ ഉൾപ്പടെയുള്ള പ്രീഡിഗ്രി/തത്തുല്യം. കേരള ഗവണ്മെന്റ് അംഗീകൃത ഡയാലിസിസ് ടെക്നിഷ്യൻ കോഴ്സ് ഡിപ്ലാമയും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും. പ്രായപരിധി 18-41 വയസ്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജൂലൈ 11 നകം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

പ്രൊബേഷൻ അസിസ്റ്റന്റ് കരാർ നിയമനം - വാക്ക്-ഇൻ ഇന്റർവ്യൂ

ഇടുക്കി ജില്ലാ പ്രൊബേഷൻ ഓഫീസിൽ പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിൽ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒഴിവുകളുടെ എണ്ണം: 1. ഹോണറേറിയം: പ്രതിമാസം 29,535രൂപ. യോഗ്യത: എംഎസ്ഡബ്ല്യു (അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് സാമൂഹ്യപ്രവർത്തന മേഖലയിൽ നേടിയ ബിരുദാനന്തര ബിരുദം. സാമൂഹ്യപ്രവർത്തന മേഖലയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. ഇടുക്കി ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണന. കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന (ഇംഗ്ലീഷും മലയാളവും ടൈപ്പ് ചെയ്യാൻ കഴിയണം). പ്രായപരിധി: ഇന്റർവ്യൂ തീയതിയിൽ 40 വയസ് കവിയാൻ പാടില്ല. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ഫോട്ടോ പതിച്ച ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ മൂന്നാം നിലയിലെ (പഴയ ബ്ലോക്ക്) കോൺഫറൻസ് ഹാളിൽ 2025 ജൂലൈ 15, രാവിലെ 10 ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. സാമൂഹ്യനീതി ഡയറക്ടറുടെ ഉത്തരവുകൾക്ക് വിധേയമായിട്ടായിരിക്കും കരാർ നിയമനം. നിർദിഷ്ട എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ മാത്രം ജോലിയിൽ പ്രവേശിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫോൺ: 04862-220126, 8714621992. ഇ-മെയിൽ: dpoidk11@gmail.com.

വാക്ക് ഇൻ ഇന്റർവ്യൂ

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള നിലമ്പൂർ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2025-26 വർഷം കരാർ അടിസ്ഥാനത്തിൽ ഒഴിവുള്ള എച്ച്.എസ്.ടി നാച്ചുറൽ സയൻസ്, എച്ച്.എസ്.ടി ഗണിതം, എച്ച്.എസ്.ടി ഹിന്ദി എന്നീ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പി.എസ്.സി നിയമനത്തിനായി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള എച്ച്.എസ്.ടി നാച്ചുറൽ സയൻസ് ഉദ്യോഗാർത്ഥികൾ ജൂലൈ 10ന് രാവിലെ 10 നും എച്ച്.എസ്.ടി ഗണിതം ഉദ്യോഗാർത്ഥികൾ ഉച്ചയ്ക്ക്12 നും, എച്ച്.എസ്.ടി ഹിന്ദി ഉദ്യോഗാർത്ഥികൾ ഉച്ചയ്ക്ക് രണ്ടിനും നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

ലീഗൽ അഡൈ്വസർ/ലീഗൽ കൗൺസിലർ നിയമനം

പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ ജില്ലാ ഓഫീസുകളിൽ കരാർ അടിസ്ഥാനത്തിൽ ലീഗൽ അഡൈ്വസർ, ലീഗൽ കൗൺസിലർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. തിരുവനന്തപുരത്ത് പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആസ്ഥാന കാര്യാലയത്തിലാണ് ലീഗൽ അഡൈ്വസർ നിയമനം. ഒഴിവുകളുടെ എണ്ണം ഒന്ന്. നിയമ ബിരുദവും കുറഞ്ഞത് അഡ്വക്കേറ്റ് ആയി അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45. പ്രതിമാസം 25,000 രൂപ ഓണറേറിയം ലഭിക്കും. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലാ ഓഫീസുകളിലാണ് ലീഗൽ കൗൺസിലർ നിയമനം. ഒഴിവുകളുടെ എണ്ണം ഒന്ന്. നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റ് ആയി രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. 20000 രൂപ ഓണറേറിയം. ഉദ്യോഗാർത്ഥികൾ പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ളവർ ആയിരിക്കണം. ജില്ലാതല ലീഗൽ കൗൺസിലർമാരുടെ അപേക്ഷകൾ അതത് ജില്ലകളിലെ ട്രൈബൽ ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസർക്ക് സമർപ്പിക്കണം. ലീഗൽ അഡൈ്വസർ തസ്തികയിലേക്കുള്ള അപേക്ഷകൾ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. കൗൺസിലർ തസ്തികയിലേക്ക് സ്വന്തം ജില്ലയിൽ മാത്രമേ അപേക്ഷിക്കാവൂ. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 15 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ 0471 2303229.

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകർ

വെസ്റ്റ്ഹിൽ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോട്ടൽ മാനേജ്മെന്റിൽ ഡിഗ്രിയും രണ്ടുവർഷത്തെ പ്രവർത്തന പരിചയവുമുള്ളവർക്ക് ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്കും ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർക്ക് ലാബ് അസി. തസ്തികയിലേക്കും അപേക്ഷിക്കാം. ബുക്ക് കീപ്പിങ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ് അധ്യാപകരുടെയും ഒഴിവുകളുണ്ട്. ഫോൺ: 9745531608, 9447539585.

കണ്ടിൻജന്റ് വർക്കേഴ്സിനെ നിയമിക്കുന്നു

ജില്ലയിൽ കൊതുക് ജന്യരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി കണ്ടിൻജന്റ് വർക്കേഴ്സിനെ നിയമിക്കുന്നു. പരമാവധി 30 ദിവസത്തേയ്ക്കോ അതിൽ കുറവ് ദിവസത്തേയ്ക്കോ താൽക്കാലികമായാണ് നിയമിക്കുന്നത്. അഭിമുഖം ജൂലൈ 16ന് രാവിലെ 10.30 മുതൽ ജില്ലാ മെഡിക്കൽ ഓഫീസിന് സമീപമുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഹാളിൽ നടത്തും. പ്രതിദിനം 675/- രൂപ ശമ്പളം ലഭിക്കും. 7-ാം ക്ലാസ് പൂർത്തീകരിച്ചവർക്ക് അപേക്ഷിക്കാം. ബിരുദധാരികൾക്ക് അപേക്ഷിക്കാൻ കഴിയില്ല. പ്രായപരിധി 55 വയസ്സ്. ആരോഗ്യമുള്ളവരും ആയിരിക്കണം. തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്കും ,കണ്ടിൻജന്റ് വർക്കർ/ഫോഗിംഗ്, സ്പ്രേയിംഗ് പ്രവൃത്തി പരിചയം ഉള്ളവർക്കും മുൻഗണനയുണ്ടാകും. താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. രജിസ്ട്രേഷൻ നടപടികൾ രാവിലെ 10.30 വരെ മാത്രം ആയിരിക്കും. അതിനുശേഷം ഹാജരാകുന്നവരെ ഇന്റർവ്യൂവിൽ പരിഗണിക്കുന്നതല്ല.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.