- Trending Now:
പട്ടികവർഗ്ഗവികസന വകുപ്പിന് കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ, പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ കൗൺസിലർമാരെ നിയമിക്കുന്നു. വ്യക്തിത്വവികസനം, സ്വഭാവരൂപീകരണം, പഠനശേഷി വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൗൺസിലിങ് നൽകുന്നതിനും കരിയർ ഗൈഡൻസ് നൽകുന്നതിനും 2025-26 അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത- എം.എ. സൈക്കോളജി/ എം.എസ്.ഡബ്ല്യു സ്റ്റുഡന്റ് കൗൺസിലിങ് പരിശീലനം നേടിയവരാകണം. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്നും യോഗ്യത നേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൗൺസിലിങ് സർട്ടിഫിക്കറ്റ് ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസിലിങ് രംഗത്ത് മുൻപരിചയമുള്ളവർക്കും മുൻഗണന. നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള പട്ടികവർഗക്കാർക്കും മുൻഗണന ഉണ്ടായിരിക്കും. പ്രായപരിധി 25 നും 45 നും ഇടയിൽ. തൊടുപുഴ മിനി സിവിൽ സ്റ്റേൽഷൻ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി.പ്രൊജക്ട് ഓഫീസിൽ ജൂലൈ 15 ന് രാവിലെ 10.30 ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് ,പകർപ്പ്, അഡ്രസ്സ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി കാർഡ് എന്നിവ സഹിതം നേരിട്ട് ഹാജരാകണം. ഫോൺ 04862 222399.
ജില്ലാ ഗവ എൻജിനീയറിങ് കോളെജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ്- 2, ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡിൽ മൂന്ന് വർഷത്തെ ഡിപ്ലോമ/ ഉയർന്ന യോഗ്യതയുള്ളവർക്ക് ഇൻസ്ട്രക്ടർ ഗ്രേഡ്- 2 അപേക്ഷിക്കാം. ഡിപ്ലോമ, ഐടിഐ- എൻസിവിറ്റി/ എസ്സിവിറ്റി/ കെജി/ സി.ഇ.ടി.എച്ച്.എസ്. എൽ.സിയാണ് ട്രേഡ്സ്മാൻ തസ്തികകളിലേക്കുമുള്ള യോഗ്യത. പ്രവർത്തിപരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലുമായി ജൂലൈ 10 ന് രാവിലെ 10 ന് കോളെജ് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ- 04935-271261.
വയനാട്: ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. പീഡിയാട്രീഷ്യൻ, ഇ.എൻ.ടി, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് മെഡിസിൻ, ജനറൽ മെഡിസിൻ, ഒഫ്താൽമോളജി, സൈക്യാട്രി, പി.എം.ആർ, ഡെർമറ്റോളജി (അർബൻ പോളി ക്ലിനിക്) വിഭാഗങ്ങളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 67 വയസ്. ഉദ്യോഗാർത്ഥികൾ ജൂലൈ 11 വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in ൽ ഓൺലൈനായി അപേക്ഷിക്കണം. എൻ.എച്ച്.എം ഓഫീസിൽ നേരിട്ടോ, തപാലായോ, ഇ-മെയിൽ മുഖേനയോ അപേക്ഷ സ്വീകരിക്കില്ല. ഫോൺ- 04936 202771.
ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി വിഭാഗത്തിൽ 2025 -26 വർഷത്തിൽ ഡോക്ടർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പി.എസ്. സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 8 ന് ഉച്ചയ്ക്ക് 12 ന് ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ: 04942459309.
കൊടകര ബ്ലോക്ക് പഞ്ചായത്തിലേക്ക് 15-ാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപയോഗിച്ചുള്ള പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാം സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിന് സഹായിക്കുന്നതിനുമായി ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 18 നും 30 ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടിവർഗ്ഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് ഉണ്ടായിരിക്കും. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ്മെന്റ്/ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പി.ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസ്സായവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ വിലാസത്തിൽ ഇ-മെയിൽ മുഖേനയോ തപാലിലോ ജൂലൈ 14 നകം ലഭ്യമാക്കണം. വിലാസം സെക്രട്ടറി, കൊടകര ബ്ലോക്ക് പഞ്ചായത്ത്, പുതുക്കാട് പി.ഒ. 680301. ഫോൺ: 0480 2751462.
കേരള വാട്ടർ അതോറിറ്റി, ഡബ്ള്യൂഎസ് ഡിവിഷനിലെ ചാവശ്ശേരി ഹെഡ് വർക്ക് സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, ഇൻടേക് വെൽകം പമ്പ് ഹൗസ്, എന്നിവിടങ്ങളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ വർക്കർമാരുടെ ഒൻപത് ഒഴിവുകളിൽ വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം. 50 വയസ്സിൽ താഴെയുള്ള വിമുക്തഭടൻമാർ കണ്ണൂർ ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്റ്റേഷൻ ചെയ്ത എംബ്ലോയിമെന്റ് രജിസ്റ്റേഷൻ കാർഡിന്റെ പകർപ്പും വിമുക്തഭട ഐഡന്റിറ്റി കാർഡിന്റെ പകർപ്പും സഹിതം ജൂലായ് ഒൻപതിന് വൈകുന്നേരം അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497-2700069.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.