- Trending Now:
പുല്ലാനൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള എച്ച്.എസ്.എസ്.ടി ഉറുദു, സീനിയർ മാത്സ് (സീനിയർ) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലായ് 9ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം. ഫോൺ: 9961218638.
വേങ്ങര ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് കീഴിൽ കരാർ അടിസ്ഥാനത്തിൽ ഓവർസിയർ നിയമനം നടത്തുന്നു. മൂന്നുവർഷത്തെ പോളിടെക്നിക് സിവിൽ ഡിപ്ലോമയും അല്ലെങ്കിൽ രണ്ട് വർഷത്തെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയും ഉള്ളവർക്ക് ജൂലൈ 9ന് രാവിലെ 10.30ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 04942450226.
ജില്ലയിൽ മുൻസിപ്പൽ കോമൺ സർവീസസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II (കാറ്റഗറി നമ്പർ 137/2015) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച കൂട്ടിച്ചേർക്കൽ വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭിമുഖം ജൂലൈ 8, 10 തീയതികളിൽ പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ വെച്ച് നടക്കും. അർഹരായ ഉദ്യോഗാർത്ഥികൾക്ക് എസ്എംഎസ്, പ്രൊഫൈൽ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ ലഭ്യമായിട്ടുള്ള ഇന്റർവ്യൂ മെമ്മോ ഡൗൺലോഡ് ചെയ്ത് സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം അഭിമുഖത്തിന് ഹാജരാക്കണമെന്ന് പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഡോക്ടർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.ബി.ബി.എസ് പാസായവർക്കും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തവർക്കും അപേക്ഷിക്കാം. പ്രായപരിധി 2025 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും, ആധാർ കോപ്പിയുമായി ജൂലൈ ഏഴിന് രാവിലെ 11ന് ആശുപത്രി ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാക്കണം. ഫോൺ: 0494 2666439.
ചേളാരിയിൽ പ്രവർത്തിക്കുന്ന എ.കെ.എൻ.എം ഗവ. പോളിടെക്നിക് കോളേജിൽ ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രിക്കൽ, ട്രേഡ്സ്മാൻ ഇൻ ഇലക്ട്രോണിക്സ് എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു. ഇലക്ട്രിക്കൽ എൻജിനീയറിങിൽ ഡിപ്ലോമയുള്ളവർക്ക് ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രിക്കൽ പോസ്റ്റിലേക്കും ഇലക്ട്രോ സിക്സിൽ ഐ.ടി.ഐ യോഗ്യത ഉള്ളവർക്ക് ട്രേഡ്സ്മാൻ ഇൻ ഇലക്ട്രോണിക്സ് പോസ്റ്റിലേക്കും അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ 8ന് രാവിലെ 10ന് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന എല്ലാ രേഖകളുടെയും അസ്സലും പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9446068906.
പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിന് കീഴിലുള്ള മങ്കട ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഇംഗ്ലീഷ് അധ്യാപകൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ കേരളത്തിലെ സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് വിഷയത്തിൽ മാസ്റ്റർ ബിരുദവും സെറ്റുമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ എട്ടിന് രാവിലെ 10 ന് പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ ഹാജരാക്കണം. ഫോൺ: 04933 227253.
സപ്ലൈക്കോയുടെ കാഞ്ഞിരപ്പള്ളി മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റിന്റെ ഒഴിവുണ്ട്. രണ്ടു വർഷം പ്രവർത്തി പരിചയമുള്ള (സർക്കാർ / സ്വകാര്യ മേഖല) ബിഫാം /ഡിഫാം യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ തിരുനക്കര സപ്ലൈക്കോ മേഖലാ മെഡിസിൻ ഡിപ്പോയിൽ ഒറിജിനൽ സർട്ടിഫിക്കറ്ററുകളും തിരിച്ചറിയൽ രേഖകളുമായി ജൂലൈ എട്ടിന് പതിനൊന്നു മണിക്കും മൂന്നുമണിക്കും ഇടയിൽ എത്തണം. വിശദ വിവരങ്ങൾക്ക്: 9446569997.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (ഗസ്റ്റ്)- മലയാളം തസ്തികയിൽ നിയമനം നടത്തുന്നു. ജൂലൈ ഏഴിന് രാവിലെ 11 മണിക്ക് തോട്ടടയിലെ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ വാക്-ഇൻ-ഇന്റർവ്യൂ നടക്കും. മലയാളത്തിൽ ബിരുദാനന്തര ബിരുദവും, യൂജിസി നെറ്റ് , അധ്യാപന പരിചയവുമുള്ള ഉദ്യോഗാർഥികൾ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പിയും ബയോഡാറ്റയും സഹിതം എത്തണം. ഫോൺ :0497 2835390.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.