- Trending Now:
പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂൾ, കോരുത്തോട്, മുരിക്കുംവയൽ പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ സ്റ്റുഡന്റ്സ് കൗൺസിലർ തസ്തികയിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തിപരിചയം ഉണ്ടെങ്കിൽ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിലാസം തെളിയിക്കുന്ന രേഖ, ഫോട്ടോ, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം അപേക്ഷിക്കണം. ഒരു വർഷത്തേക്കാണ് നിയമനം. രണ്ട് ഒഴിവാണുള്ളത്. പ്രായപരിധി: 25 വയസ്സിനും 45 വയസ്സിനും മദ്ധ്യേ. യോഗ്യത: എം.എ. സൈക്കോളജി/എം.എസ്.ഡബ്ള്യൂ (സ്റ്റുഡന്റ്സ് കൗൺസിലർ പരിശീലനം നേടിയവരാകണം) കേരളത്തിനു പുറത്തുള്ള സർവകലാശാലകളിൽനിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൗൺസലിംഗിൽ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസലിംഗ് രംഗത്ത് മുൻ പരിചയമുള്ളവർക്കും മുൻഗണന. വേതനം 20,000 രൂപ. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ 11. വിശദവിവരത്തിന് ഫോൺ: 04828-202751.
ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ടർണിങ്, പ്ലംബിങ്, ഹൈഡ്രോളിക്, എന്നീ വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തികയിലെ ഒഴിവിലേക്കും, കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്കും ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ നിഷ്കർഷിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റായും വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം ജൂലൈ നാലിന് രാവിലെ 10 മണിക്ക് കോളജ് ആഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04862 232477, 04862-233250, www.gecidukki.ac.in.
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലെ കുട്ടികൾക്ക് കൗൺസിലിങ്ങും കരിയർ ഗൈഡൻസ് നൽകുന്നതിനുമായി 2025-26 വർഷത്തേക്ക് കൗൺസിലർമാരെ നിയമിക്കുന്നു. എംഎ സൈക്കോളജി, എം എസ് ഡബ്ല്യു യോഗ്യതയോടൊപ്പം സ്റ്റുഡൻസ് കൗൺസിലിംഗ് പരിശീലനം നേടിയവർക്ക് അപേക്ഷിക്കാം. പ്രായപരിധി 25-45 വയസ്സ്. അപേക്ഷകർ ജൂലൈ ഒൻപതിന് രാവിലെ 11 മണിക്ക് ഐ.ടി.ഡി.പി ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497270357.
കോഴഞ്ചേരി കീഴുകര സർക്കാർ മഹിളാ മന്ദിരത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംഎസ്സി ക്ലിനിക്കൽ സൈക്കോളജി/ എംഎ സൈക്കോളജി യോഗ്യതയുളള വനിതകൾ ആയിരിക്കണം. അസൽ രേഖ സഹിതം ജൂലൈ ഏഴിന് വൈകിട്ട് മൂന്നിന് ജില്ലാ വനിതാ ശിശുവികസന ഓഫീസിൽ (വിളവിനാൽ രാജ് ടവേഴ്സ്, മണ്ണിൽ റീജൻസിക്ക് എതിർവശം, കോളജ് റോഡ്) അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0468 2310057, 9947297363.
പന്തളം എൻ എസ് എസ് പോളിടെക്നിക് കോളജിൽ ലക്ചറർ, ട്രേഡ്സ്മാൻ, ഡെമോൺസ്ട്രേറ്റർ, വർക്ഷോപ്പ് ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ തസ്തികകളിലേക്ക് താൽകാലിക ജീവനക്കാരെ നിയമിക്കുന്നു. അസൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി കോളജ് ഓഫീസിൽ ഹാജരാകണം. തീയതി, സമയം, തസ്തിക ക്രമത്തിൽ ജൂലൈ എട്ട്, രാവിലെ 10, ലക്ചറർ- മെക്കാനിക്കൽ എഞ്ചിനീയറിംഗ്. ഉച്ചയ്ക്ക് 1.30 ന് ട്രേഡ്സ്മാൻ (പ്ലംബർ ആൻഡ് മോട്ടർ മെക്കാനിക്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്)-ട്രേഡ്സ്മാൻ ( സ്മിത്തി ആൻഡ് മെഷിനിസ്റ്റ് ജനറൽ വർക്ഷോപ്പ്) മൂന്നിന് വർക്ഷോപ്പ് ഇൻസ്ട്രക്ടർ (ജനറൽ വർക്ഷോപ്പ്). ജൂലൈ 10 രാവിലെ 10, ലക്ചറർ- ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്. ജൂലൈ 11 രാവിലെ 10, ലക്ചറർ- ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഉച്ചയ്ക്ക് 1.30 ഇംഗ്ലീഷ് ലക്ചറർ - ജനറൽ ഡിപ്പാർട്ട്മെന്റ്. ജൂലൈ 14 രാവിലെ 10, ലക്ചറർ- സിവിൽ എഞ്ചിനീയറിംഗ്, ഉച്ചയ്ക്ക് ഒന്നിന് ഡെമോൺസ്ട്രേറ്റർ (സിവിൽ എഞ്ചിനിയറിംഗ്). ജൂലൈ 15 രാവിലെ 10- ട്രേഡ്സ്മാൻ (സിവിൽ എഞ്ചിനിയറിംഗ്) ഉച്ചയ്ക്ക് 1.30 ന് മാത്തമാറ്റിക്സ് ലക്ചറർ - ജനറൽ ഡിപ്പാർട്ട്മെന്റ്. ജൂലൈ 16 രാവിലെ 10 - ലക്ചറർ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് , ഉച്ചയ്ക്ക് 1.30 ലൈബ്രേറിയൻ ഗ്രേഡ് രണ്ട്. ഫോൺ : 04734 259634.
പത്തനംതിട്ട: ജില്ലയിൽ അസിസ്റ്റന്റ് സർജൻ കാഷ്വാലിറ്റി /മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അഡ്ഹോക്ക് വ്യവസ്ഥയിൽ ഡോക്ടർമാരെ നിയമിക്കുന്നു. അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 10 രാവിലെ 10 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) ഹാജരാകണം. ഫോൺ : 0468 2222642.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.