Sections

വെറ്റിനറി സർജൻ, അധ്യാപക, ട്രെയിനർ, സ്കിൽ സെന്റർ അസിസ്റ്റന്റ്, ലീഗൽ കൗൺസിലർ, ബസ് ഡ്രൈവർ, ബസ് ക്ലീനർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Jun 25, 2025
Reported By Admin
Recruitment opportunities for various posts including veterinary surgeon, teacher, trainer, skill ce

വെറ്റിനറി സർജനെ നിയമിക്കുന്നു

മലപ്പുറം: ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ സർജറി യൂണിറ്റിലേക്ക് വെറ്റിനറി സർജന്മാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. സർജന്മാർ എം വി എസ് സി (സർജറി ) വെറ്റിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരായിരിക്കണം. താല്പര്യമുള്ളവർ ജൂൺ 26 ന് 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന വാക് ഇന്റർവ്യൂവിൽ ഹാജരാകണം. പൂർണ്ണമായ ബയോഡേറ്റ,വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0483- 2734917.

അധ്യാപക ഒഴിവ്

ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 2025-2026 വർഷത്തിൽ ഒഴിവുള്ള എച്ച്. എസ്. എസ്.റ്റി. കെമിസ്ട്രി (ജൂനിയർ), പൊളിറ്റിക്കൽ സയൻസ്(ജൂനിയർ) തസ്തികയിലേക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 26 വ്യാഴാഴ്ച ഉച്ചയ്ക്ക് 2ന് സ്കൂളിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2839492, 9447429969.

തൊഴിൽ പരിശീലകരെ നിയമിക്കുന്നു

സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ പുതുതായി ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ ട്രെയിനർ, സ്കിൽ സെന്റർ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അനിമേറ്റർ മീഡിയ ആൻഡ് എന്റർടൈൻമെന്റ്, അസിസ്റ്റന്റ് റോബോട്ടിക്സ് ടെക്നീഷ്യൻ, ഡ്രോൺ സർവീസ് ടെക്നീഷ്യൻ, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, ടെലികോം ടെക്നീഷ്യൻ ഐ.ഒ.ടി, സർവീസ് ആൻഡ് മെയിന്റനൻസ് ടെക്നീഷ്യൻ-ഫാം മെഷിനറി, ഫിറ്റ്നസ് ട്രെയിനർ, എ.ഐ ഡിവൈസ് ഇൻസ്റ്റലേഷൻ ഓപ്പറേറ്റർ എന്നിവയാണ് തസ്തികകൾ. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, മുൻപരിചയം എന്നിവ സംബന്ധിച്ച് വിശദാംശവും ഫോറവും സമഗ്ര ശിക്ഷ കേരളത്തിന്റെ https://ssakerala.in/SDC1.php എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർ ജൂൺ 30ന് സമഗ്ര ശിക്ഷ കേരളം മലപ്പുറം ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ കാര്യാലയത്തിൽ സ്പോട്ട് ഇന്റർവ്യൂവിന് ഹാജരാകവണം. കൂടുതൽ വിവരങ്ങൾക്ക്: 9446245195.

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് രൂപംനൽകിയ ജ്വാല (ജ്വാല - ജസ്റ്റീസ് വെൽഫെയർ ആൻഡ് ലീഗൽ അസിസ്റ്റന്റ്) ലീഗൽ സെൽ പ്രവർത്തനത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലീഗൽ കൗൺസിലർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. നിയമബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള പട്ടികവിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പ്രായപരിധി 21-40 വയസ്സ്. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ലീഗൽ കൗൺസിലറായി നിയമിക്കപ്പെടുന്നവർക്ക് സ്ഥിരനിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല. അപേക്ഷകൻ സ്വന്തം ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. 20,000 രൂപയാണ് പ്രതിമാസ ഹോണറേറിയം. ഒരു വർഷമാണ് പരിശീലനകാലാവധി. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂൺ 30 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി തൃശ്ശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാഫോറത്തിന്റെ മാതൃകയും ബ്ലോക്ക്/ മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. ഫോൺ: 0487 2360381.

ഗസ്റ്റ് അധ്യാപക ഒഴിവ്

ചിറ്റൂർ സർക്കാർ കോളേജിൽ അടുത്ത അധ്യയന വർഷത്തേക്ക് കെമിസ്ട്രി (1), ബോട്ടണി (2) വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. ജൂലൈ ഏഴിന് രാവിലെ 10.30ന് കെമിസ്ട്രി അധ്യാപക ഒഴിവിലേക്കും ജൂലൈ 11 ന് രാവിലെ 10.30 ന് ബോട്ടണി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖവും നടക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത പി.എച്ച്.ഡി/ നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ എത്തണം. പി.എച്ച്.ഡി/ നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജിക്ക് 55 ശതമാനം മാർക്കുള്ളവരെ പരിഗണിക്കും. ഫോൺ: 8078042347.

താത്കാലിക നിയമനം

ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിങ് കോളേജിൽ ബസ് ഡ്രൈവർ, ബസ് ക്ലീനർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ജൂൺ 26 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടത്തുന്നു. ഏഴാം ക്ലാസ് പാസ്സായ, ഹെവി വെഹിക്കിൾ ഡ്രൈവിങ്ങിൽ കുറഞ്ഞത് മൂന്ന് വർഷം മുൻ പരിചയമുണ്ടാവണം, മെഡിക്കൽ ഓഫീസർ നൽകുന്ന ഫിസിക്കൽ ഫിറ്റനസ് സർട്ടിഫിക്കറ്റ്, കണ്ണ് പരിശോധന റിപ്പോർട്ട്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ ബസ് ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ കരുതണം. ഏഴാം ക്ലാസ് പാസായ, ബസ് ക്ലീനറായി ഒരു വർഷത്തെ മുൻ പരിചയമുള്ളവർക്ക് ബസ് ക്ലീനർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഫിസിക്കൽ ഫിറ്റനസ് സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് എന്നിവയുമായി സ്കൂൾ ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9400006412.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.