- Trending Now:
കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ഫാക്കൽറ്റി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.വി.എസ്.സി/ എം.വി.എസ്.സി/ പി.എച്ച്.ഡി യോഗ്യതയുള്ള കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലെ താമസക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 65 വയസ്സ്. വിശദമായ ബയോഡാറ്റ പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ, മൃഗസംരക്ഷണ പരിശീലനകേന്ദ്രം, കക്കാട് റോഡ്, കണ്ണൂർ-2 എന്ന വിലാസത്തിൽ ജൂലൈ അഞ്ചിന് വൈകുന്നേരം 4.30നകം ലഭിക്കണം. അപേക്ഷാഫോറം http://ahd.kerala.gov.in വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഇ മെയിൽ: lmtckannur.knr@kerala.gov.in, ഫോൺ: 0497 2763473.
ചിറ്റൂർ സർക്കാർ കോളേജിൽ അടുത്ത അധ്യയന വർഷത്തേക്ക് കെമിസ്ട്രി(1), ബോട്ടണി(2) വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. ജൂലൈ ഏഴിന് രാവിലെ 10.30ക്ക് കെമിസ്ട്രി അധ്യാപക ഒഴിവിലേക്കും ജൂലൈ 11 ന് രാവിലെ 10.30 ക്ക് ബോട്ടണി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖവും നടക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത പി.എച്ച്.ഡി/ നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ എത്തണം. പി.എച്ച്.ഡി/ നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജിക്ക് 55 ശതമാനം മാർക്കുള്ളവരെ പരിഗണിക്കും. ഫോൺ: 8078042347.
കൊല്ലങ്കോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന മുതലമട പ്രീമെട്രിക് (ആൺ), അയിലൂർ പ്രീ മെട്രിക് (പെൺ) ഹോസ്റ്റലുകളിലേക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സയൻസ്, സോഷ്യൽ വിഷയങ്ങളിൽ പാർട് ടൈം ട്യൂട്ടർമാരെ നിയമിക്കുന്നു. ടി.ടി.സിയും ബിരുദവുമാണ് യോഗ്യത. ബി.എഡ്, ബിരുദാനന്തര ബിരുദം എന്നിവ അധിക യോഗ്യതയായി കണക്കാക്കും. വാക് ഇൻ ഇന്റർവ്യൂ ജൂൺ 26 ന് രാവിലെ 10.30 ന് കൊല്ലങ്കോട് ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04923 291155.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ. എച്ച്. എം) കീഴിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ താത്കാലികമായി കരാർ അടിസ്ഥാനത്തിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി എസ് സി നഴ്സിംഗ് / ജി എൻ എം യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് കേരള നഴ്സ് മിഡ് വൈഫറി കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. ഉദ്യോഗാർത്ഥികളുടെ പ്രായം 2025 മെയ് 31 നു 40 വയസ്സ് കവിയരുത്. പ്രവൃത്തി പരിചയം അഭികാമ്യം. പരിശീലന സമയത്ത് 20,500 രുപയും പരിശീലനം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം 20,500+ 1000 രൂപ നിശ്ചിത യാത്രാബത്തയും ശമ്പളമായി ലഭിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ രണ്ടിന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ ആരോഗ്യ കേരളം വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. ജനന തിയതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി.) സഹിതം ഓൺലൈൻ ലിങ്കിൽ അപ് ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട ഓൺലൈൻ ലിങ്ക് : https://forms.gle/m53RHUg28kZhTmKZA അപേക്ഷകൾ യാതൊരു കാരണവശാലും നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതല്ല. പരീക്ഷ/ഇൻറർവ്യൂവിന് പങ്കെടുക്കുന്ന സമയത്ത് ജനന തിയതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഒറിജിനലും (മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി.) കൊണ്ടുവരണം. പരീക്ഷ/ഇന്റർവ്യൂ തിയതി പിന്നീട് അറിയിക്കുന്നതാണ്.
കേരള യൂണിവേഴ്സിറ്റിയുടെ റീജിയണൽ സെന്ററായ യു.ഐ.ടി കല്ലറയിൽ പുതുതായി ആരംഭിച്ച ബി.സി.എ വിത്ത് എ.ഐ കോഴ്സിലേക്ക് ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.സി.എ/ എം.എസ്.സി കംപ്യൂട്ടർ സയൻസ്, നെറ്റ്/ പി.എച്ച്.ഡി എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ രണ്ട് സെറ്റ് പകർപ്പുകളുമായി കോളേജിൽ നേരിട്ട് ഹാജരാകണം. അവസാന തീയതി ജൂൺ 30.
നാഷണൽ ആയുഷ് മിഷൻ ഭാരതിയ ചികിത്സാ വകുപ്പ് - ഹോമിയോപ്പതി വകുപ്പുകൾക്ക് കീഴിലുള്ള ആശുപത്രിയിലേക്കും മറ്റു പദ്ധതികളിലേക്കുമായി വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലികമായി നിയമനം നടത്തും. വിജ്ഞാപന പ്രകാരം ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തുവാൻ തീരുമാനിച്ചു. അപേക്ഷകൾ സ്വീകരിച്ച ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെയും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖയുടെയും ഒറിജിനൽ സഹിതം തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ താഴെ പറയുന്ന തിയതികളിൽ അഭിമുഖത്തിന് എത്തിച്ചേരണം. തെറാപിസ്റ്റ് - മെയിൽ & ഫീമെയിൽ: ജൂൺ 25 രാവിലെ 9:30, ഫാർമസിസ്റ്റ് (ഹോമിയോ): ജൂൺ 25 ഉച്ചയ്ക്ക് 12 മണി, മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ: ജൂൺ 26 രാവിലെ 9:30, ജി.എൻ.എം നഴ്സ്: ജൂൺ 26 നു ഉച്ചയ്ക്ക് 12 മണി, മൾട്ടി പർപ്പസ് വർക്കർ (കാരുണ്യ പ്രൊജക്ട് ): ജൂൺ 26 നു ഉച്ചയ്ക്ക് ഒരു മണി എന്നിങ്ങനെയാണ് അഭിമുഖത്തിന്റെ സമയക്രമം. വിശദവിവരങ്ങൾക്ക് http://nam.kerala.gov.in ഈ വെബ്സൈറ്റ് സന്ദർശിക്കുക. 0487-2939190 എന്ന നമ്പറിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയുള്ള സമയത്ത് വിളിക്കുക.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.