- Trending Now:
പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമവും (പിഒഎ ആക്ട്) പൗരാവകാശ സംരക്ഷണ നിയമവും മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കുക, അതിക്രമത്തിനിരയാകുന്ന പട്ടികജാതി/പട്ടികവർഗക്കാർക്ക് അടിയന്തര സഹായം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ പട്ടികജാതി വികസന വകുപ്പ് രൂപം നൽകിയ 'ജ്വാല' ലീഗൽ സെൽ പ്രവർത്തനത്തിന്റെ ഭാഗമായി ലീഗൽ അഡൈ്വസർ, ജ്വാല ലീഗൽ സെൽ അസിസ്റ്റന്റ്, ജില്ലകളിൽ ലീഗൽ കൗൺസിലർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത (ലീഗൽ കൗൺസിലർ): അപേക്ഷകർ പട്ടികജാതി വിഭാഗക്കാരായിരിക്കണം. നിയമ ബിരുദവും അഡ്വക്കേറ്റായി രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി: 21-40. പ്രതിമാസ ഹോണറേറിയം 20,000 രൂപ. അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാപട്ടികജാതി വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് -673020 വിലാസത്തിൽ ജൂൺ 30ന് വൈകിട്ട് അഞ്ച് വരെ സമർപ്പിക്കാം. ലീഗൽ അഡൈ്വസർ: നിയമ ബിരുദവും കുറഞ്ഞത് അഭിഭാഷകനായി അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 21-45. പ്രതിമാസ ഹോണറേറിയം 25,000 രൂപ. ജ്വാല ലീഗൽ സെൽ അസിസ്റ്റന്റ്: ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും. എൽഎൽബി/എംഎസ്ഡബ്യൂ ബിരുദധാരികൾക്ക് മുൻഗണന. പ്രായപരിധി: 21-35. പ്രതിമാസ ഓണറേറിയം 18,000. ജ്വാല ലീഗൽ സെൽ അസിസ്റ്റന്റ്, ലീഗൽ അഡൈ്വസർ അപേക്ഷകൾ തിരുവനന്തപുരത്തെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ (ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ്, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695033) സമർപ്പിക്കണം. അവസാന തീയതി: 2025 ജൂൺ 30ന് വൈകീട്ട് അഞ്ച് മണിവരെ. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം. ഫോൺ: 0495 2370379, 2370657.
എഴുകോൺ സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ മാത്സ് (ജൂനിയർ), നോൺ വൊക്കേഷണൽ ടീച്ചർ (ഇഡി (ജി.എഫ്.സി)) തസ്തികയിൽ ജൂൺ 25ന് രാവിലെ 11 ന് അഭിമുഖം നടത്തും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 9946442603, 9446661423, 0474 2483004.
ഓച്ചിറ, വെട്ടിക്കവല, കുളക്കട ഐ.റ്റി.ഐകളിൽ അപ്രന്റിസ് ക്ലർക്കുമാരെ ഒരുവർഷത്തേക്ക് താൽകാലികനിയമനത്തിന് പട്ടികജാതി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വേതനം: പ്രതിമാസം 10,000 രൂപ യോഗ്യത : ബിരുദം, ഡിസിഎ/സിഒപിഎ, മലയാളം കമ്പ്യൂട്ടിങ്ങ് പരിജ്ഞാനം. പ്രായ പരിധി : 35 വയസ്. അവസാന തീയതി : ജൂൺ 25. ഫോൺ. 0474-2794996.
വെണ്ണിക്കുളം സർക്കാർ പോളിടെക്നിക് കോളജിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ രണ്ട് താൽകാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 25ന് രാവിലെ 11ന് കോളജിൽ നടക്കുന്ന കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദമാണ് യോഗ്യത. ഫോൺ : 0469 2650228.
നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളജിൽ ഒഴിവുള്ള മെക്കാനിക്കൽ ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് എൻജിനിയറിങ് ഗ്രാഫിക്സ് വിഷയം കൈകാര്യം ചെയ്യുന്നതിനായി 30ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും. മെക്കാനിക്കൽ എൻജിനിയറിങ് ബിരുദത്തിൽ (ബി.ടെക്) ഒന്നാം ക്ലാസാണ് യോഗ്യത. നിയമനം ഒരു സെമസ്റ്ററിലേക്ക് മാത്രമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ കോളജ് പ്രിൻസിപ്പൽ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0472 2802686, ഇ-മെയിൽ: gptcnedumangad@gmail.com.
മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എൽ.എസ്.ജി.ഡി മുഖേന നടത്തുന്ന സായാഹ്ന ഒ.പിയിലേക്ക് ഡോക്ടർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ജൂൺ 26ന് രാവിലെ 10 ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിൽ വച്ച് വാക് ഇൻ ഇന്റർവ്യൂ നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.